സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ സിറ്റി പോലീസ്

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ സിറ്റി പോലീസ്. ഇതിന്റെ ഭാഗമായി കണ്ണൂർ സിറ്റി പോലീസ് കമീഷണർ ഓഫീസിൽ കണ്ണൂർ ജില്ലയിലെ മുഴുവൻ ബാങ്ക് മാനേജർമാരുടെയും പ്രത്യേക യോഗം ചേർന്നു. ഓൺലൈൻ തട്ടിപ്പുകളുടെ രീതികൾ ദിനംപ്രതി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ബാങ്കുകൾ സ്വീകരിക്കേണ്ട ജാഗ്രത നിർദേശങ്ങൾ യോഗത്തിൽ വിശദീകരിച്ചു. വർധിച്ചു വരുന്ന സൈബർ തട്ടിപ്പുകൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് കണ്ണൂർ സിറ്റി പോലീസ് ബാങ്കുകളുമായി സഹകരിച്ച് പദ്ധതി തയ്യാറാക്കിയത്. സംശയാസ്പദമായ അക്കൗണ്ടുകൾ നിരീക്ഷിക്കാനും വലിയ തോതിലുള്ള പണമിടപാടുകൾ, അസ്വാഭാവിക പണമിടപാടുകൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ പോലീസിനെ വിവരം അറിയിക്കാനും ബാങ്ക് ഉദ്യോഗസ്ഥർക്ക് പോലീസ് നിർദേശം നൽകി.

സൈബർ തട്ടിപ്പിലൂടെ പണം സ്വീകരിക്കുന്ന അക്കൗണ്ടുകൾ കണ്ടെത്താൻ വേണ്ടിയാണ് ഇത്.തട്ടിപ്പ് നടന്നാൽ ബാങ്കുകളുaടെ അടിയന്തര ഇടപെടൽ ഉണ്ടായാൽ തട്ടിപ്പുകാർ പണം പിൻവലിക്കുന്നത് തടയാൻ സഹായിക്കും. ഇത് പ്രതികളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ കണ്ടെത്താനും ഇരകൾക്ക് നഷ്ടപ്പെട്ട പണം വേഗത്തിൽ തിരിച്ചുപിടിക്കാനും എളുപ്പമാകും. കണ്ണൂർ ​സിറ്റി പോലീസ് കമ്മീഷണർ ബി.വി. വിജയ ഭരത് റെഡ്ഡി ഐപിഎസിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ജില്ലയിലെ മുഴുവൻ നാഷണലൈസ്ഡ് ബാങ്ക് മാനേജർമാരും പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...