രാജ്യത്ത് മതനിരപേക്ഷത നേരിടുന്നത് വലിയ ഭീഷണിയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വുജയൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: രാജ്യത്ത് മതനിരപേക്ഷത നേരിടുന്നത് വലിയ ഭീഷണിയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വുജയൻ. കൊച്ചിയിൽ എ പി കുര്യൻ അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഇതര മത വിരോധം വളർത്താൻ ശ്രമം നടക്കുന്നു. ചില മതവിഭാഗക്കാരുടെ വീടുകൾ മാർക്ക് ചെയ്യുന്നുവെന്നും വർഗീയ കലാപം ഉണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് തലമുറകളായി ജീവിക്കുന്നവർക്ക് തുടർന്ന് ജീവിക്കാൻ കഴിയുമോ എന്ന ആശങ്ക ഉണ്ടാകുന്നുവെന്നും ഇത് കേവലം ആശങ്കയല്ലയെന്നും അദ്ദേഹം പറഞ്ഞു. മതത്തിൻ്റെ അടിസ്ഥാനത്തിൽ പൗരത്വം നിഷേധിക്കുന്ന സാഹചര്യം ഉണ്ടായി.കേരളം അതിന് വഴങ്ങില്ല എന്ന് ഉറച്ച നിലപാടെടുത്തിരുന്നുവെന്നും അദ്ദേ​ഹം പറഞ്ഞു.

എസ് ഐ ആറിൻ്റെ പേരിൽ ലക്ഷക്കണക്കിന് പേർക്ക് വോട്ടവകാശം നിഷേധിക്കപ്പെട്ടു. ഇതൊന്നും ജനാധിപത്യത്തിന് ഭൂഷണമല്ല. വന്ദേമാതരം ദേശീയ ഗാനമായി അംഗീകരിക്കണം എന്ന നിലയിലേയ്ക്കെത്തി കാര്യങ്ങൾ. വന്ദേമാതരത്തിൻ്റെ ആദ്യ രണ്ടു ചരണങ്ങൾ മാത്രമെ ഭരണഘടനാ അസംബ്ലി അംഗീകരിച്ചിട്ടുള്ളൂ. ഒരു മതത്തിൻ്റെ മേൽ മറ്റ് മത വീക്ഷണങ്ങൾ പാടില്ല എന്നതുകൊണ്ടാണ് അങ്ങനെ തീരുമാനിച്ചത്. എന്നാൽ കേന്ദ്രം നിലപാട് മാറ്റിയെന്നും അതാണ് വർ​ഗീയ നിലപാടെന്നും അദ്ദ​ഗഹം പറഞ്ഞു. വഖഫ് ബോർഡ് സമിതിയിൽ രണ്ട് അമുസ്ലിം അംഗങ്ങൾ വേണമെന്ന് കേന്ദ്ര നിയമ ഭേദഗതി കൊണ്ടുവന്നു.

ഇപ്പോൾ മുസ്ലിം മതത്തിന് നേരെയാണെങ്കിൽ നാളെ മറ്റ് മതക്കാർക്കു നേരെയും ആക്രമണം ഉണ്ടായേക്കാം. എല്ലാ വർഗ്ഗീയതയും ആപത്താണ് ഭരണഘടനയെ അംഗീകരിക്കേണ്ടതില്ല എന്ന് ചിന്തിച്ചവർ ഉണ്ട് ഭരണഘടനയെ അംഗീകരിക്കാത്തവരുടെയുടെ കയ്യിലേയ്ക്ക് അധികാരമെത്തി. ഇതോടെ ഫെഡറൽ തത്വങ്ങൾ ലംഘിക്കപ്പെട്ടുവെന്നും സംസ്ഥാന ഭരണത്തിൽ ഗവർണറുടെ ഇടപെടൽ ഭരണഘടനാ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. ഗവർണറുടെ തെറ്റായ നടപടികൾ സംസ്ഥാന സർക്കാർ ചോദ്യം ചെയ്യണംമെന്നും സൂചിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...