Tuesday, April 22, 2025 12:11 am

സര്‍ക്കാര്‍ അറിയിപ്പുകള്‍ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

കറവ യന്ത്രം- ക്ഷീര മേഖലയിലെ പ്രാധാന്യം ; ഓണ്‍ലൈന്‍ പരിശീലനം 11ന്
ഓച്ചിറ ക്ഷീരോത്പന്ന നിര്‍മാണ പരിശീലന വികസന കേന്ദ്രത്തിന്റെ നേത്യത്വത്തില്‍ ഈ മാസം 11 ന് രാവിലെ 11 മുതല്‍ കറവ യന്ത്രം- ഉപയോഗ രീതിയും പശു വളര്‍ത്തല്‍ മേഖലയില്‍ കറവ യന്ത്രത്തിനുള്ള പ്രാധാന്യവും എന്ന വിഷയത്തില്‍ ഗൂഗിള്‍ മീറ്റ് മുഖേന ഓണ്‍ലൈന്‍ പരിശീലനം നടത്തും. ഈ ക്ലാസില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഈ മാസം 10 വരെയുള്ള പ്രവര്‍ത്തി ദിവസങ്ങളില്‍ ഫോണ്‍ മുഖേന രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ വാട്‌സാപ്പുള്ള മൊബൈല്‍ നമ്പര്‍ കൂടി നല്‍കണം. ഫോണ്‍: 0476 2698550, 8075028868, 9947775978.

വടശേരിക്കര ഗ്രാമപഞ്ചായത്തിലെ അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റണം
വടശേരിക്കര ഗ്രാമപഞ്ചായത്ത് പരിധിയില്‍ പൊതുജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയായി സ്വകാര്യ ഭൂമിയിലുള്ള അപകടകരമായ വൃക്ഷങ്ങളും ശിഖരങ്ങളും കാലവര്‍ഷം ആരംഭിക്കുന്ന സാഹചര്യത്തില്‍ വസ്തു ഉടമകള്‍ തന്നെ സ്വന്തം ഉത്തരവാദിത്തത്തില്‍ അടിയന്തിരമായി മുറിച്ചു മാറ്റണം. വെട്ടി മാറ്റാത്ത വൃക്ഷങ്ങളോ ശിഖിരങ്ങളോ ഫലങ്ങളോ വീണ് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും നാശനഷ്ടം ഉണ്ടാകുന്ന പക്ഷം വസ്തു ഉടമയ്‌ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് പഞ്ചായത്ത് നോട്ടീസ് നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തവര്‍ക്കെതിരെ ഇനിയൊരറിയിപ്പ് കൂടാതെ പഞ്ചായത്തീരാജ് 238 ബി, ദുരന്ത നിവാരണ നിയമം 2005 എന്നീ നിയമങ്ങള്‍പ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.

ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍, പ്രോഗ്രാം മാനേജര്‍ ഒഴിവ്
ലൈഫ് മിഷന് കീഴില്‍ തിരുവനന്തപുരം ജില്ലയില്‍ ഒഴിവുള്ള ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ ഗസറ്റഡ് ഓഫീസര്‍ തസ്തികയില്‍ ജോലി നോക്കുന്ന ജീവനക്കാരില്‍ നിന്നും അന്യത്ര വ്യവസ്ഥയിലും സംസ്ഥാന ഓഫീസില്‍ ഒഴിവുള്ള പ്രോഗ്രാം മാനേജര്‍ തസ്തികയില്‍ കരാറടിസ്ഥാനത്തിലും നിയമനം നടത്തുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു.

അപേക്ഷകള്‍ ഈ മാസം 14 ന് പകല്‍ മൂന്നിനകം തപാല്‍ മുഖേനയോ ഇ-മെയില്‍ ([email protected]) മുഖേനയോ ലൈഫ് മിഷന്‍ സംസ്ഥാന ഓഫീസില്‍ ലഭിക്കണം. അപേക്ഷയില്‍ മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി എന്നിവ രേഖപ്പെടുത്തിയിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ ഓഫീസ് പ്രവൃത്തി ദിവസങ്ങളില്‍ ലൈഫ് മിഷന്‍ സംസ്ഥാന ഓഫീസില്‍ നിന്നും www.llfemission.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭ്യമാണ്.

ഇ.സി.എച്ച്.എസ് പോളി ക്ലിനിക്കുകളില്‍ ജോലി ഒഴിവുകള്‍
റാന്നി, പത്തനംതിട്ട, മാവേലിക്കര ഇ.സി.എച്ച്.എസ് പോളി ക്ലിനിക്കുകളില്‍ പ്യൂണ്‍, ഡെന്റല്‍ ഹൈജിനിസ്റ്റ് എന്നീ ഒഴിവുകളുണ്ട്.

പ്യൂണ്‍ (റെജിമെന്റല്‍ സ്റ്റാഫ്) തസ്തികയില്‍ റാന്നി, പത്തനംതിട്ട, മാവേലിക്കര ക്ലിനിക്കുകളില്‍ ഓരോ ഒഴിവ് വീതമാണുള്ളത്. യോഗ്യത:- ഇഎസ്എം (എക്‌സ് ഹവീല്‍ദാര്‍ അല്ലെങ്കില്‍ അതില്‍ താഴെ) സേവനമനുഷ്ഠിക്കുന്ന അല്ലെങ്കില്‍ വിരമിച്ച സൈനികരുടെ യോഗ്യതയുള്ള ആശ്രിതര്‍) വയസ് -2021 ജൂലൈ ഒന്നിന് 50 വയസ് കവിയരുത്.

അപേക്ഷകര്‍ ഗവ. മെഡിക്കല്‍ ഓഫീസര്‍ /സിവില്‍ സര്‍ജനില്‍ നിന്നുള്ള ഓഫീസ് സീലോടുകൂടിയ മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. റാന്നി, പത്തനംതിട്ട പോളി ക്ലിനിക്കുകളില്‍ പത്തനംതിട്ട ജില്ലക്കാര്‍ക്ക് മാത്രം അപേക്ഷിച്ചാല്‍ മതി. മാവേലിക്കരയില്‍ ആലപ്പുഴ ജില്ലകാര്‍ മാത്രവും. പ്രതീക്ഷിക്കുന്ന ശമ്പളം -പ്രതി മാസം 14,700.

ഡെന്റല്‍ ഹൈജിനിസ്റ്റ് (റെജിമെന്റല്‍ സ്റ്റാഫ് ) ഒരു ഒഴിവ് റാന്നി പോളിക്ലിനിക്കില്‍ മാത്രമാണുള്ളത്. യോഗ്യത:- ഇഎസ്എം /സേവനമനുഷ്ഠിക്കുന്ന അല്ലെങ്കില്‍ വിരമിച്ച സൈനികരുടെ യോഗ്യതയുള്ള ആശ്രിതര്‍. വയസ് -2021 ജൂലൈ ഒന്നിന് 50 വയസ് കവിയരുത്. അപേക്ഷകര്‍ ഗവ. മെഡിക്കല്‍ ഓഫീസര്‍ /സിവില്‍ സര്‍ജന്‍നില്‍ നിന്നുള്ള ഓഫീസ് സീലോടു കൂടിയ മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. ക്ലാസ് I ഡിഎച്ച് /ഡിഎച്ച്ഒആര്‍എ കോഴ്‌സ് (സായുധ സേന) നേടിയിരിക്കണം / അംഗീകൃത ബോര്‍ഡ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷനില്‍ നിന്ന് സയന്‍സ് അല്ലെങ്കില്‍ തത്തുല്യമായ 10 + 2 പാസായിരിക്കണം, കൂടാതെ രണ്ടു വര്‍ഷം ഡിപ്ലോമ ഇന്‍ ഡെന്റല്‍ ഹൈജിനിസ്റ്റ് / ഡെന്റല്‍ മെക്കാനിക് കോഴ്സ് സെന്‍ട്രല്‍ /സ്റ്റേറ്റ് ഗവണ്‍മെന്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. ഡെന്റല്‍ ഹൈജിനിസ്റ്റായി കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. പത്തനംതിട്ട ജില്ലകാര്‍ക്ക് മുന്‍ഗണന. പ്രതീക്ഷിക്കുന്ന ശമ്പളം -പ്രതി മാസം 14,700.

ഉദ്യോഗാര്‍ഥികള്‍ വെള്ളക്കടലാസില്‍ അപേക്ഷകള്‍ താഴെ പറയുന്ന സര്‍ട്ടിഫിക്കറ്റുകളോടൊപ്പം ഇസിഎച്ച്എസ് പോളിക്ലിനിക് ടൈപ്പ് ഡി, ഹൗസ് നമ്പര്‍ 2/387, പഴവങ്ങാടി പി ഒ, റാന്നി, പത്തനംതിട്ട -689673 എന്ന വിലാസത്തില്‍ ഈ മാസം 19ന് നാലിന് മുന്‍പായി തപാല്‍ മുഖേനയോ ഇ-മെയില്‍ ([email protected]) വഴിയോ സമര്‍പ്പിക്കണം. ബയോഡാറ്റാ, ഡിസ്ചാര്‍ജ് ബുക്ക്, പിപിഒ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ രേഖകളുടെ പകര്‍പ്പുകള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ ഹാജരാക്കണം. അപേക്ഷാര്‍ത്ഥികള്‍ കോണ്‍ടാക്ട് അഡ്രസും മൊബൈല്‍ നമ്പറും അപേക്ഷഫോറത്തില്‍ രേഖപ്പെടുത്തിയിരിക്കണം. ഫോണ്‍: 04735 229991, 7909189947.

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റണം
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി സ്വകാര്യ സ്ഥലത്ത് നില്‍ക്കുന്ന വൃക്ഷങ്ങളും വൃക്ഷ ശിഖരങ്ങളും ഉടമസ്ഥര്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ മുറിച്ച് നീക്കിയശേഷം വിവരം രേഖാമൂലം പഞ്ചായത്ത് ഓഫീസില്‍ അറിയിക്കണം. വൃക്ഷങ്ങളോ ശിഖരങ്ങളോ മുറിക്കാത്തത് മൂലം പൊതുജനങ്ങല്‍ക്ക് അപകടമുണ്ടായാല്‍ ഉടമസ്ഥര്‍ക്ക് എതിരെ പഞ്ചായത്ത് നിയമനടപടികള്‍ സ്വീകരിക്കും.

വാഹനയാത്രികരുടെ കാഴ്ച മറയ്ക്കുന്ന വിധത്തില്‍ സ്വകാര്യ ഭൂമിയില്‍ നില്‍ക്കുന്ന മരങ്ങള്‍, ചെടികള്‍, ഫ്‌ളക്‌സ്, ബാനര്‍ എന്നിവയും ഇത്തരത്തില്‍ നീക്കം ചെയ്യണം. അനധികൃതമായി റോഡുകളുടെ വശങ്ങള്‍ കൈയേറി കൃഷി ചെയ്തവര്‍ അടിയന്തരമായി കാര്‍ഷിക വിളകളും നീക്കം ചെയ്യണമെന്ന് ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ – 0468 2350237

ജല ശക്തി അഭിയാന്‍ പദ്ധതി-ശാസ്ത്രീയ ജല പരിപാലനം വെബിനാര്‍ 9ന്
ജല സുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഗവണ്‍മെന്റ് ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന ജല ശക്തി അഭിയാന്‍ പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ‘ശാസ്ത്രീയ ജല പരിപാലനം’ എന്ന വിഷയത്തില്‍ ഈ മാസം ഒന്‍പതിന് ഉച്ചയ്ക്ക് ശേഷം 2.30 മുതല്‍ വെബിനാര്‍ നടത്തും.

കേരള കാര്‍ഷിക സര്‍വകലാശാല കല്ലുങ്കല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം ഹെഡ് ഡോ.എം. ഇന്ദിര ഉദ്ഘാടനം നിര്‍വഹിക്കും. പത്തനംതിട്ട കെവികെ ഹെഡ് ഡോ. സി.പി. റോബര്‍ട്ട് അധ്യക്ഷത വഹിക്കും. കേരള കാര്‍ഷിക സര്‍വ്വകലാശാല പടണക്കാട് കോളേജ് ഓഫ് അഗ്രിക്കള്‍ച്ചര്‍ പ്രൊഫസര്‍ ഡോ. വി.എം. അബ്ദുള്‍ ഹക്കീം മുഖ്യപ്രഭാഷണം നടത്തും. പങ്കെടുക്കുവാന്‍ താല്പര്യപ്പെടുന്നവര്‍ meet.google.com/btu-bbbd-dzf എന്ന ഗൂഗിള്‍ മീറ്റ് ലിങ്കിലൂടെ വെബിനാറില്‍ പ്രവേശിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8078572094 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പ് നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍

0
തൃശൂര്‍: ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പ് നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. മൂന്നുപീടിക...

ഗുരുവായൂർ ക്ഷേത്രത്തിൽ സെക്യൂരിറ്റി ജീവനക്കാർ ഭക്തരെ മർദ്ദിച്ചതായി ആരോപണം

0
തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ സെക്യൂരിറ്റി ജീവനക്കാർ ഭക്തരെ മർദ്ദിച്ചതായി ആരോപണം. മർദ്ദനത്തിൻ്റെ...

താമരശ്ശേരി പ്രിൻസിപ്പൽ എസ്ഐ ബിജുവിനെ സ്ഥലംമാറ്റി

0
കോഴിക്കോട്: താമരശ്ശേരി പ്രിൻസിപ്പൽ എസ്ഐ ബിജുവിനെ സ്ഥലംമാറ്റി. വടകര വളയം പോലീസ്...

കൊല്ലത്ത് ബസ് കാത്തുനിന്ന അച്ഛനെയും മകനെയും മര്‍ദ്ദിച്ചെന്ന പരാതിയില്‍ ഈസ്റ്റ് എസ്.ഐയ്ക്ക് സസ്പെന്‍ഷന്‍

0
കൊല്ലം: കൊല്ലത്ത് ബസ് കാത്തുനിന്ന അച്ഛനെയും മകനെയും മര്‍ദ്ദിച്ചെന്ന പരാതിയില്‍ ഈസ്റ്റ്...