ടെന്‍ഡര്‍
റാന്നി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് കിടക്കയും തലയിണയും വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഈ മാസം 17ന് വൈകിട്ട് മൂന്ന് വരെ ടെന്‍ഡര്‍ സ്വീകരിക്കും. ഫോണ്‍: 04735 254453, 227703.
യോഗം
റോഡ് സുരക്ഷാ കമ്മിറ്റിയുടെ ആദ്യയോഗം ഏഴിന് ഉച്ചയ്ക്ക് ശേഷം മൂന്നിന് ജില്ലാ കളക്ടറുടെ ചേംബറില്‍ ചേരും.
ക്വട്ടേഷന്‍
ലൈഫ് മിഷന്‍ ജില്ലാ ഓഫീസിലേക്ക് പ്രതിമാസ വാടക നിരക്കില്‍ ടാക്‌സി രജിസ്‌ട്രേഷനുള്ള കാര്‍ ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഈ മാസം 12ന് ഉച്ചയ്ക്ക് ശേഷം മൂന്ന് വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 9447721863.
റേഷന്‍ വിതരണം
ജില്ലയില്‍ ഫെബ്രുവരി മാസത്തെ വിതരണത്തിനായി അനുവദിച്ച റേഷന്‍ സാധനങ്ങള്‍ കാര്‍ഡുടമകള്‍ക്ക് നാളെ വരെ റേഷന്‍ കടകളില്‍ നിന്നും വാങ്ങാമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
ക്ഷേമനിധി വിഹിതം അടയ്ക്കണം
കേരള മദ്രസ്സാധ്യാപക ക്ഷേമനിധിയില്‍ 2019-20 സാമ്പത്തിക വര്‍ഷത്തെ ക്ഷേമനിധി വിഹിതം അടയ്ക്കാന്‍ ബാക്കിയുള്ളവര്‍ ഈ മാസം 10നകം അടയ്ക്കണമെന്ന് മാനേജര്‍ അറിയിച്ചു.
ഗുണഭോക്തൃ പട്ടിക
പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കുന്ന മത്സര പരീക്ഷാ ധനസഹായ പദ്ധതിയായ ”എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം 2019-20” മെഡിക്കല്‍ / എഞ്ചിനിയറിംഗ് വിഭാഗത്തിലെ താത്ക്കാലിക അഡീഷണല്‍ ഗുണഭോക്തൃ പട്ടികയുടെ കരട് www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. കൂടുതല്‍ വിവരം 0484- 2983130, 2429130 എന്നീ നമ്പരുകളില്‍ ലഭിക്കും.
താലൂക്ക് വികസന സമിതി
അടൂര്‍ താലൂക്ക് വികസന സമിതിയോഗം ഈ മാസം ഏഴിന് രാവിലെ 10.30ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ താലൂക്കാഫീസില്‍ ചേരും. ബന്ധപ്പെട്ടവര്‍ പങ്കെടുക്കണമെന്ന് തഹസീല്‍ദാര്‍ അറിയിച്ചു.
താലൂക്ക് വികസന സമിതി
കോന്നി താലൂക്ക് വികസന സമിതിയോഗം ഈ മാസം ഏഴിന് രാവിലെ 10.30ന് താലൂക്കാഫീസില്‍ ചേരും. ബന്ധപ്പെട്ടവര്‍ പങ്കെടുക്കണമെന്ന് തഹസീല്‍ദാര്‍ അറിയിച്ചു.
ദര്‍ഘാസ്
തിരുവല്ല താലൂക്കാശുപത്രിയിലെ ലാബിലേക്ക് ആവശ്യമായ റീയേജന്റ് ലഭ്യമാക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ഈ മാസം 30ന് രാവിലെ 11 വരെ ദര്‍ഘാസ് സ്വീകരിക്കും. ഫോണ്‍: 0469 2602494.
അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സേര്‍ച്ച് പരീക്ഷ
2020-21 അദ്ധ്യയനവര്‍ഷത്തെ അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സേര്‍ച്ച് പരീക്ഷ ഈ മാസം ഏഴിന് ഉച്ചയ്ക്ക് രണ്ട് മുതല്‍ നാല് വരെ വടശ്ശേരിക്കര മോഡല്‍ റസിഡെന്‍ഷ്യല്‍ സ്‌കൂളില്‍ നടക്കും. അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ രക്ഷകര്‍ത്താവിനൊപ്പം പരീക്ഷയില്‍ പങ്കെടുക്കണം. ഇതുവരെ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തതും കുടുംബവാര്‍ഷിക വരുമാനം 50,000 രൂപയില്‍ കുറവുള്ളതും നിലവില്‍ നാലാം ക്ലാസ്സ് പരീക്ഷ പാസ്സായിട്ടുള്ളതുമായ കുട്ടികള്‍ മതിയായ രേഖകളും അപേക്ഷയുമായി ഹാജരാകണമെന്ന് ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.
പ്രവേശന പരീക്ഷ
2020-21 അദ്ധ്യയനവര്‍ഷത്തെ മോഡല്‍ റസിഡെന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശന പരീക്ഷ മാര്‍ച്ച് ഏഴിന് രാവിലെ 10 മുതല്‍ 12 വരെ വടശ്ശേരിക്കര മോഡല്‍ റസിഡെന്‍ഷ്യല്‍ സ്‌കൂളില്‍ നടക്കും. കുടുംബ വാര്‍ഷികവരുമാനം ഒരു ലക്ഷം രൂപയില്‍ കുറവുള്ള പട്ടികജാതി/പട്ടികവര്‍ഗ/ജനറല്‍ വിഭാഗത്തില്‍പ്പെട്ടതും നിലവില്‍ നാലാം ക്ലാസ്സ് പരീക്ഷ പാസ്സായിട്ടുള്ളതുമായ കുട്ടികള്‍ക്ക് പരീക്ഷയില്‍ പങ്കെടുക്കാം. പരീക്ഷയ്ക്കായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ രക്ഷകര്‍ത്താക്കളോടൊപ്പം ഹാജരാകണം. ഇതുവരെ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്ത കുട്ടികള്‍ മതിയായ രേഖകളും അപേക്ഷയുമായി അന്നേദിവസം ഹാജരാകണമെന്ന് ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.