രജിസ്‌ട്രേഷന്‍ പുതുക്കല്‍
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് 2019 ഡിസംബര്‍ ഒന്ന് മുതല്‍ 2020 ജനുവരി 31 വരെയുള്ള കായളവില്‍ അപേക്ഷ സമര്‍പ്പിച്ച് ഫെബ്രുവരി 29നകം ഹാജരാകുന്നതിന് നിര്‍ദേശം ലഭിച്ചിട്ടുള്ള ഉദേ്യാഗാര്‍ഥികളില്‍ ഹാജരാകാത്തവര്‍ ഈ മാസം 13നകം അസല്‍ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരാകണം. അല്ലാത്തപക്ഷം അപേക്ഷ അസാധുവാകുമെന്ന് എംപ്ലോയ്‌മെന്റ് ഡയറക്ടര്‍ അറിയിച്ചു.
ഉത്സവമേഖലയായി പ്രഖ്യാപിച്ചു
മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ ഈ വര്‍ഷത്തെ പൊങ്കാല മഹോത്സവത്തിന്റെയും തൃക്കൊടിയേറ്റിന്റെയും തിരുവുത്സവത്തിന്റെയും സുഗമമായ നടത്തിപ്പിലേക്ക് ദേവീക്ഷേത്രത്തിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്‍പ്പെടുന്ന സ്ഥലം മാര്‍ച്ച് അഞ്ച് മുതല്‍ 15 വരെ ഉത്സവമേഖലയായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.
ഷോര്‍ട്ട് ലിസ്റ്റ്
ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ വുമന്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 501/2017) തസ്തികയിലേക്കുള്ള ചുരുക്കപ്പട്ടിക പി.എസ്.സി പ്രസിദ്ധീകരിച്ചു.
യോഗം 21ന്
റോഡ് സുരക്ഷയ്ക്കായുള്ള ജില്ലാ പാര്‍ലമെന്ററി കോണ്‍സ്റ്റിറ്റ്യുന്‍സി കമ്മിറ്റി ഈ മാസം ഏഴിന് ജില്ലാ കളക്ടറുടെ ചേംബറില്‍ ചേരാനിരുന്ന യോഗം 21ന് ഉച്ചയ്ക്ക് 12ലേക്ക് മാറ്റിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
അധ്യാപക നിയമനം
വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒഴിവുള്ള എച്ച്എസ്എസ്റ്റി(ഇംഗ്ലീഷ്-1, ഹിസ്റ്ററി-1), എച്ച്എസ്എ (ഫിസിക്കല്‍ സയന്‍സ്-1), എം.സി.ആര്‍.ടി (എച്ച്എസ്എ-1) എന്നീ തസ്തികകളിലേക്ക് റാങ്ക് ലിസ്റ്റ് തയാറാക്കി കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സേവന കാലാവധി 2021 മാര്‍ച്ച് 31 വരെയാണ്. സ്‌കൂളില്‍ താമസിച്ച് പഠിപ്പിക്കുന്നതിന് സന്നദ്ധരായിരിക്കണം. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വെയിറ്റേജ് ഉണ്ടായിരിക്കും. ഈ വിഭാഗക്കാര്‍ ജാതി സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം. അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഈ മാസം 16നകം ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍, ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്, റാന്നി-689672 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരം 04735 251153 എന്ന നമ്പരില്‍ ലഭിക്കും.
ജില്ലാ ഉപദേശക സമിതി യോഗം
നെഹ്റു യുവകേന്ദ്രയുടെ ജില്ലാ ഉപദേശക സമിതി യോഗം മാര്‍ച്ച് ഒന്‍പതിന് ഉച്ചയ്ക്ക് രണ്ടിന് കളക്ടറേറ്റിലെ റവന്യു റിക്കവറി വിഭാഗം ഡെപ്യുട്ടി കളക്ടറുടെ ചേംബറില്‍ നടക്കും.