സ്വഭാവ ദൂഷ്യം തുള്ളിപ്പറഞ്ഞ് യുവതിയെ ആത്മഹത്യയിലേയക്കു തള്ളിവിട്ട കോമരം ശ്രീകാന്ത് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: സ്വഭാവ ദൂഷ്യം തുള്ളിപ്പറഞ്ഞ് യുവതിയെ ആത്മഹത്യയിലേയക്കു തള്ളിവിട്ട കോമരം അറസ്റ്റില്‍. മണലൂരില്‍ ക്ഷേത്രത്തില്‍ ഭക്തരുടെ മുന്നില്‍ വെച്ച്‌ സ്വഭാവദൂഷ്യം ഉണ്ടെന്ന് തുള്ളി പറഞ്ഞ യുവ കോമരം ശ്രീകാന്ത് അറസ്റ്റിലായി.  ക്ഷേത്രത്തില്‍ കോമരം തുള്ളുന്നതിനിടെയാണ് യുവതിക്കെതിരെ ഇയാള്‍ ആരോപണം ഉന്നയിച്ചത്.

സുഹൃത്തിന്റെ ആവശ്യപ്രകാരമായിരുന്നു കോമരമായ  ശ്രീകാന്ത് യുവതിക്കെതിരെ ആരോപണം ഉന്നയിച്ചതെന്ന് ഇയാള്‍ പോലീസിനോട് കുറ്റസമ്മതം നടത്തി. യുവതിക്ക് സ്വഭാവദൂഷ്യമുണ്ടെന്നും ക്ഷേത്രത്തിലെ ദേവിക്ക് മുന്നില്‍ മാപ്പു പറയണമെന്നുമായിരുന്നു ക്ഷേത്രച്ചടങ്ങിനിടെ ഇയാള്‍ പറഞ്ഞത്.

ഇരുന്നൂറിലധികം പേര്‍ പങ്കെടുത്ത ചടങ്ങില്‍ വെച്ചായിരുന്നു  ശ്രീകാന്തിന്റെ ആരോപണം. ഇതുണ്ടാക്കിയ മനോവിഷമത്തില്‍ യുവതി ആത്മഹത്യ ചെയ്തു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ഇയാള്‍ക്കെതിരെ  കേസെടുത്തത്.  മരിച്ച യുവതിയുടെ സഹോദരന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...