യോഗ ടീച്ചര്‍ ട്രെയിനിംഗ് ഡിപ്ലോമ മാര്‍ച്ച് 15 വരെ അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് നടത്തുന്ന ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് ഈ മാസം 15 വരെ അപേക്ഷിക്കാം. പ്ലസ്ടു അഥവാ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. കൂടുതല്‍ വിവരം www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 9961090979, 9447432066.
കേഴ്‌വി പ്രശ്‌നപരിഹാരത്തിന് പത്തനംതിട്ട ജനറല്‍ ആശുപത്രി സജ്ജം
കേഴ്‌വി സംബന്ധമായ പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഓഡിയോളജി വിഭാഗം സുസജ്ജമാണ്. കേഴ്‌വി സംബന്ധമായ പ്രശ്‌നങ്ങള്‍ തടയുന്നതിനുള്ള ദേശീയപരിപാടിയുടെ നോഡല്‍ ഓഫീസര്‍ ഡോ.എബി ജോണിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ സജ്ജീകരിച്ചിട്ടുള്ളത്. ലോക കേഴ്‌വിദിനത്തോടനുബന്ധിച്ച് ജനറല്‍ ആശുപത്രിയില്‍ കേഴ്‌വിദിനാഘോഷവും ആരോഗ്യ ബോധവത്ക്കരണ ക്ലാസും നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജ ഉദ്ഘാടനം ചെയ്തു. ഡോ.എബിജോണ്‍, ഡോ.ഹരീഷ്, ഡോ.രമ്യ, ഡോ.ഗോവിന്ദ്, ഡോ.ആഷിഷ് മോഹന്‍കുമാര്‍, നഴ്‌സിംഗ് സൂപ്രണ്ട് രതി എന്നിവര്‍ സംസാരിച്ചു. കേഴ്‌വി സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഓഡിയോളജി വിഭാഗത്തിന്റെ സേവനം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
സാധ്യതാ പട്ടിക
ജില്ലയില്‍ എന്‍സിസി/സൈനികക്ഷേമ വകുപ്പില്‍ എല്‍ജിഎസ് (എക്‌സ്-സര്‍വീസ്‌മെന്‍) (കാറ്റഗറി നമ്പര്‍ 385/17) തസ്തികയിലേക്കുള്ള സാധ്യതാ പട്ടിക പി.എസ്.സി പ്രസിദ്ധീകരിച്ചു
മലയാലപ്പുഴ ദേവീക്ഷേത്ര ഉത്സവം
500 മീറ്റര്‍ ചുറ്റളവ് ഉള്‍പ്പെടുന്ന സ്ഥലം ഉത്സവമേഖല
മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ ഈ വര്‍ഷത്തെ പൊങ്കാല മഹോത്സവത്തിന്റെയും തൃക്കൊടിയേറ്റിന്റെയും തിരുവുത്സവത്തിന്റെയും സുഗമമായ നടത്തിപ്പിലേക്ക് ദേവീക്ഷേത്രത്തിന്റെ 500 മീറ്റര്‍ ചുറ്റളവില്‍ ഉള്‍പ്പെടുന്ന സ്ഥലം വ്യാഴാഴ്ച മുതല്‍ 15 വരെ ഉത്സവമേഖലയായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.
സൗജന്യ തൊഴില്‍ പരിശീലനം
കേന്ദ്ര-സംസ്ഥാന സര്‍ക്കാരും കുടുംബശ്രീയും സംയുക്തമായി നടപ്പാക്കുന്ന ഹോട്ടല്‍ മാനേജ്‌മെന്റ്, എയര്‍ കണ്ടീഷന്‍, റഫ്രിജറേറ്റര്‍ മെക്കാനിക്കല്‍ കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. എറണാകുളം എളമക്കരയുള്ള വിനായകമിഷന്‍ അക്കാദമി ട്രെയിനിംഗ് സെന്ററില്‍ നാല് മുതല്‍ ആറ് മാസം വരെയാണ് പരിശീലനം. താമസം, ഭക്ഷണം, പഠനോപകരണങ്ങള്‍ യൂണിഫോം എന്നിവ സൗജന്യമാണ്. 18 മുതല്‍ 30 വരെ പ്രായമുള്ളവ ര്‍ക്ക് അപേക്ഷിക്കാം. എസ്എസ്എല്‍സിയാണ്് അടിസഥാന യോഗ്യത. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റും ജോലിയും ലഭ്യമാക്കും. കൂടുതല്‍ വിവരം 9746841465, 8943169196 എന്നീ നമ്പരുകളില്‍ ലഭിക്കും
അവലോകനയോഗം ചേര്‍ന്നു
ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മികച്ച ഏഴു പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ സ്ഥിതി വിവരങ്ങള്‍ വിലയിരുത്തുന്നതിനും പോരായ്മകള്‍ പരിഹരിക്കുന്നതിനുമായി ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കല അജിത്, ഷാജി മാനപ്പള്ളില്‍, കുഞ്ഞന്നാമ്മകുഞ്ഞ്, മോന്‍സി കിഴക്കേടത്ത്, ബി. ലത, തോമസ് മാത്യു, എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജിജി പി. എബ്രഹാം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍ ഷീജ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സി.എസ് നന്ദിനി, ആര്‍ദ്രം അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ഡോ. സി.ജി ശ്രീരാജ്, ക്വാളിറ്റി ഓഫീസര്‍ പി.വി ജനദത്തന്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
ഷോര്‍ട്ട് ലിസ്റ്റ്
ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (എന്‍സിഎ എസ്‌ഐയുസി-നാടാര്‍) കാറ്റഗറി നമ്പര്‍ (64/2018), വുമന്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (എന്‍.സി.എ-മുസ്ലിം) കാറ്റഗറി നമ്പര്‍ (196/2018) തസ്തികകളിലേക്കുള്ള ചുരുക്കപ്പട്ടിക പി.എസ്.സി പ്രസിദ്ധീകരിച്ചു.
സൗജന്യ ദന്തപരിശോധനാ ക്യാമ്പും ക്യാന്‍സര്‍ സ്‌ക്രീനിംഗും നാളെ
സംസ്ഥാന ലഹരിവര്‍ജന മിഷന്‍ വിമുക്തിയുടെ ആഭിമുഖ്യത്തില്‍ പുഷ്പഗിരി കോളജ് ഓഫ് ഡെന്റല്‍ സയന്‍സിന്റെ സഹകരണത്തോടെ ഇന്ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ തിരുവല്ല റവന്യു ടവറിന്റെ സമീപം സൗജന്യ ദന്തപരിശോധനാ ക്യാമ്പും ക്യാന്‍സര്‍ സ്‌ക്രീനിംഗും സംഘടിപ്പിക്കും. തിരുവല്ല സബ്ജഡ്ജ് കെ.പി.പ്രദീപ് ഉദ്ഘാടനം ചെയ്യും.
പുനര്‍ദര്‍ഘാസ്
ജില്ലാ പഞ്ചായത്ത് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് മുഖേന നടപ്പാക്കുന്ന അഞ്ച് മണ്ണ് സംരക്ഷണ പദ്ധതികളുടെ പുനര്‍ദര്‍ഘാസ് ക്ഷണിച്ചു. വിശദവിവരം (www.etenders.kerala.gov.in) എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0468 2224070.