കോവിഡ് 19 : പരീക്ഷ കേന്ദ്രത്തില്‍ മാസ്ക് ധരിക്കാന്‍ സിബിഎസ്ഇ അനുമതി നല്‍കി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി  : രാജ്യത്ത് കോവിഡ് 19 വൈറസ് പടരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാസ്ക് ധരിക്കാന്‍ അനുമതി നല്‍കി സിബിഎസ്ഇ. പരീക്ഷകേന്ദ്രങ്ങളില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമെങ്കില്‍ മാസ്ക് ധരിക്കാം എന്ന് ഉത്തരവിലൂടെ സിബിഎസ്ഇ വ്യക്തമാക്കി. ഡൽഹിയിൽ 19 പേര്‍ക്ക് കോവിഡ് വൈറസ് ബാധിച്ച സാഹചര്യത്തിലാണ് സിബിഎസ്ഇയുടെ നടപടി.

ചൈന, ഇറ്റലി ഉള്‍പ്പടെയുള്ള രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് നിലനില്‍ക്കുന്നുണ്ട്. വിദേശത്തുനിന്നെത്തിയവര്‍ക്കു വിമാനത്താവളങ്ങളിലും രാജ്യാതിര്‍ത്തികളിലും നിരീക്ഷണം ശക്തമാക്കി. കൂടുതല്‍ ഐസൊലേഷൻ കേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്. പ്രമുഖ മൊബൈല്‍ പേയ്മെന്റ്  സര്‍വ്വീസ് കമ്പനിയായ പേറ്റിഎം നോയിഡയിലേയും ഗുരുഗ്രാമിലേയും ഓഫീസുകള്‍ അടച്ചിട്ടു. പേറ്റിഎമ്മിലെ ജീവനക്കാരന് കോവിഡ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. ഇയാള്‍ നേരത്തെ ഇറ്റലി സന്ദര്‍ശിച്ചിരുന്നുവെന്നാണ് വിവരം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാവേരി വിഷയം വഴിതിരിച്ചുവിടാനാണ് സർക്കാർ ഈ അറസ്റ്റ് ഉപയോഗിച്ചതെന്ന് എംകെ സ്റ്റാലിൻ

0
ചെന്നൈ: നടി തൃഷയ്‌ക്കെതിരായ ദ്വയാർഥ പരാമർശ കേസിൽ ഡിഎംകെ നേതാവും പ്രതിപക്ഷ...

തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീപിടുത്തം

0
തൃശൂർ: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീപിടുത്തം. നിർമ്മാണം നടക്കുന്ന അമ്മയും...

കെഎസ്ആർടിസിയിൽ ഇനി വാട്സ്ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം

0
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സേവനങ്ങൾ കൂടുതൽ ഡിജിറ്റൽ വൽക്കരിക്കുന്നതിന്റെ ഭാഗമായി വാട്സ്ആപ്പ് വഴി...

ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി കെ ബി ഗണേഷ് കുമാർ

0
കൊല്ലം: ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി മുൻ...