മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം
2020-21 അദ്ധ്യയനവര്‍ഷത്തെ മോഡല്‍ റസിഡെന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശന പരീക്ഷ ശനിയാഴ്ച രാവിലെ 10 മുതല്‍ 12 വരെ വടശ്ശേരിക്കര മോഡല്‍ റസിഡെന്‍ഷ്യല്‍ സ്‌കൂളില്‍ നടക്കും. കുടുംബ വാര്‍ഷികവരുമാനം ഒരു ലക്ഷം രൂപയില്‍ കുറവുള്ള പട്ടികജാതി/പട്ടികവര്‍ഗ/ജനറല്‍ വിഭാഗത്തില്‍പ്പെട്ടതും നിലവില്‍ നാലാം ക്ലാസ് പരീക്ഷ പാസ്സായിട്ടുള്ളതുമായ കുട്ടികള്‍ക്ക് പരീക്ഷയില്‍ പങ്കെടുക്കാം. പരീക്ഷയ്ക്കായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ രക്ഷകര്‍ത്താക്കളോടൊപ്പം ഹാജരാകണം. ഇതുവരെ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്ത കുട്ടികള്‍ മതിയായ രേഖകളും അപേക്ഷയുമായി അന്നേദിവസം ഹാജരാകണമെന്ന് ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.
ലേലം
ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തില്‍ 2020-21 വര്‍ഷത്തേക്കുള്ള ഇറച്ചിസ്റ്റാള്‍, ഷോപ്പിംഗ് കോംപ്ലക്‌സ്, മാര്‍ക്കറ്റ് ഗേറ്റ് ഫീസ് പിരിവ്, വെറ്ററിനറി കോംപൗണ്ടില്‍ കൃഷി ചെയ്യുന്നതിനും ഫലവൃക്ഷങ്ങളുടെ മേലാദായം എടുക്കുന്നതിനുമുള്ള അവകാശം എന്നിവയ്ക്കുള്ള ലേലം നാളെ രാവിലെ 11ന് ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കും.
ടെന്‍ഡര്‍
വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് കിടക്കയും തലയിണയും വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഈ മാസം 17ന് വൈകിട്ട് മൂന്ന് വരെ ടെന്‍ഡര്‍ സ്വീകരിക്കും. ഫോണ്‍: 04735 254453, 227703.
വികസന സെമിനാര്‍
വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ 2020-21 വര്‍ഷത്തെ വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച രാവിലെ 10.30ന് ഗ്രാമപഞ്ചായത്ത് ആഡിറ്റോറിയത്തില്‍ വികസന സെമിനാര്‍ നടത്തും.
നിയുക്തി 2020: മെഗാ തൊഴില്‍മേള 14ന് കൊല്ലത്ത്
നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകള്‍ക്ക് വേണ്ടി ഈ മാസം 14ന് കൊല്ലം കരികോട് ടി. കെ.എം.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ മെഗാ തൊഴില്‍മേള നടത്തും. അമ്പതില്‍ പരം സ്ഥാപനങ്ങളിലേക്കായി മൂവായിരത്തോളം ഒഴിവുകളിലേക്കാണ് മേള സംഘടിപ്പിക്കുന്നത്. ബാങ്കിംഗ്, ഫിനാന്‍സ്, അക്കൗണ്ട്‌സ്, മാര്‍ക്കറ്റിംഗ്, അഡ്മിനിസ്‌ട്രേഷന്‍, എന്‍ജിനീയറിംഗ്, എച്ച്.ആര്‍, ഐ.ടി, എഡ്യുക്കേഷന്‍, ഹോസ്പിറ്റാലിറ്റി, ടെലികമ്യൂണിക്കേഷന്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഓട്ടോമൊബൈല്‍സ് എന്നീ വിഭാഗങ്ങളിലുള്ള തൊഴില്‍ദാതാക്കള്‍ മേളയില്‍ പങ്കെടുക്കും. പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ളതും ഇല്ലാത്തതുമായ ഉദേ്യാഗാര്‍ഥികള്‍ക്ക് കൂടി അവരുടെ യോഗ്യത അനുസരിച്ച് തൊഴില്‍ ലഭിക്കുന്നതിന് മേളയില്‍ അവസരമുണ്ട്.
ഒഡെപെക്കിന്റെ ആഭിമുഖ്യത്തില്‍ വിദേശരാജ്യങ്ങളില്‍ നഴ്‌സിംഗ് തുടങ്ങിയ പാരാമെഡിക്കല്‍ ജോലി ലഭിക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ക്യാമ്പും മേളയില്‍ ക്രമീകരിച്ചിട്ടുണ്ട്. എസ്എസ്എല്‍സി അടിസ്ഥാന യോഗ്യതയുള്ള, 35 വയസ് കവിയാത്ത ഉദേ്യാഗാര്‍ഥികള്‍ക്കും അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും മേളയില്‍ പങ്കെടുക്കാം. ഈ മാസം 10നകം www.jobfest.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരം 9995794641, 8089419930 എന്നീ നമ്പരുകളില്‍ ലഭിക്കും.
വാഹനം ആവശ്യമുണ്ട്
ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലേക്ക് ഒരു വര്‍ഷത്തേക്ക് ഡ്രൈവര്‍ ഉള്‍പ്പെടെ വാഹനം ലഭ്യമാക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ഈ മാസം 30ന് വൈകിട്ട് മൂന്ന് വരെ ദര്‍ഘാസ് സ്വീകരിക്കും. ഫോണ്‍: 04734 221236.
ആഭരണ നിര്‍മാണ പരിശീലനം
പത്തനംതിട്ട എസ്.ബി.ഐയുടെ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ നെറ്റിപ്പട്ടം, നൂതന ആഭരണ നിര്‍മാണം എന്നിവയില്‍ സൗജന്യ പരിശീലനം നല്‍കും. താത്പര്യമുള്ളവര്‍ ഇന്ന് പരിശീലന കേന്ദ്രത്തില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 0468 2270244, 2270243.
പരാതി പരിഹാര അദാലത്ത്
ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടത്തുന്ന തിരുവല്ല താലൂക്കുതല പരാതിപരിഹാര അദാലത്ത് ഈ മാസം 21ന് തിരുവല്ല സത്രം കോംപ്ലക്‌സില്‍ നടക്കും. രാവിലെ 9.30ന് അദാലത്ത് ആരംഭിക്കും. മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും ഓഫീസില്‍ നിന്നും, സ ര്‍ക്കാരില്‍ നിന്നും തുടര്‍നടപടികള്‍ക്കുമായി ജില്ലാ കളക്ടര്‍ക്കും മറ്റ് ബന്ധപ്പെട്ട ജില്ലാതല ഉദേ്യാഗസ്ഥര്‍ക്കും കൈമാറിയിട്ടുള്ളതുമായ പരാതികളും പുതിയ പരാതികളും അദാലത്തി ല്‍ പരിഗണിക്കും. തിരുവ ല്ല താലൂക്ക് ഓഫീസിലും താലൂക്കിന്റെ പരിധിയിലുള്ള വില്ലേജ് ഓഫീസുകളിലും പ്രവൃത്തി ദിവസങ്ങളില്‍ അപേക്ഷ സ്വീകരിക്കും. കൂടാതെ [email protected] എന്ന ഇ-മെയിലിലും 8086816976 എന്ന വാട്‌സ്ആപ്പ് നമ്പരിലും പരാതികള്‍ നല്‍കാം. അപേക്ഷ ഈ മാസം ഏഴ് വരെ സ്വീകരിക്കും. അപേക്ഷകളിന്മേല്‍ ബന്ധപ്പെട്ട വകുപ്പുകളിലെ ജില്ലാതല ഓഫീസര്‍മാര്‍ തീരുമാനമെടുത്ത് നടപടി വിവരം അദാലത്തില്‍ അറിയിക്കും. അദാലത്ത് ദിവസവും പൊതുജനങ്ങള്‍ക്ക് അപേക്ഷകള്‍ നല്‍കാമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
താലൂക്ക് വികസന സമിതിയോഗം
കോഴഞ്ചേരി താലൂക്ക് വികസന സമിതിയോഗം 7 ശനിയാഴ്ച രാവിലെ 10.30ന് താലൂക്കാഫീസില്‍ ചേരും.
കൗണ്‍സിലര്‍ ഒഴിവ്
ജില്ലയില്‍ പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, ചിറ്റാര്‍, കടുമീന്‍ചിറ എന്നിവിടങ്ങളിലെ പ്രീമെട്രിക് ഹോസ്റ്റലുകള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുന്നതിനും കരിയര്‍ ഗൈഡന്‍സ് നല്‍കുന്നതിനും കരാര്‍ അടിസ്ഥാനത്തില്‍ കൗണ്‍സിലര്‍മാരെ നിയമിക്കുന്നു. മൂന്ന് ഒഴിവുകളുണ്ട്. 2020 ജൂണ്‍ മുതല്‍ 2021 മാര്‍ച്ച് വരെയാണ് നിയമനം.
എം.എ സൈക്കോളജി/എം.എസ്.ഡബ്ല്യു (സ്റ്റുഡന്റ് കൗണ്‍സിലിംഗ് പരിശീലനം നേടിയിരിക്കണം), എം.എസ്.സി സൈക്കോളജി എന്നീ യോഗ്യതകള്‍ ഉള്ളവരായരിക്കണം അപേക്ഷകര്‍. കൗണ്‍സിലിംഗില്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ നേടിയവര്‍ക്കും സ്റ്റുഡന്റ് കൗണ്‍സിലിംഗ് രംഗത്ത് മുന്‍പരിചയമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. പട്ടികവര്‍ഗവിഭാഗത്തില്‍പ്പെട്ട നിശ്ചിത യോഗ്യതയും നൈപുണ്യവും കഴിവുമുള്ള ഉദേ്യാഗാര്‍ഥികള്‍ക്ക് വെയിറ്റേജ് ഉണ്ട്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 18000 രൂപ ഓണറേറിയവും 2000 രൂപ വരെ യാത്രപ്പടിയും ലഭിക്കും. നിയമനം ലഭിക്കുന്നവര്‍ സ്ഥാപനത്തില്‍ താമസിക്കേണ്ടതും സേവന വ്യവസ്ഥകള്‍ സംബന്ധിച്ച കരാറില്‍ ഒപ്പ് വയ്‌ക്കേണ്ടതുമാണ്. താത്പര്യമുള്ള, പത്തനംതിട്ട ജില്ലയിലെ സ്ഥിരതാമസക്കാരായവര്‍ വെള്ളക്കടലാസില്‍ എഴുതിയ അപേക്ഷ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, അഡ്രസ് പ്രൂഫ്, ഐഡന്റിറ്റി കാര്‍ഡ് എന്നിവ സഹിതം പ്രോജക്ട് ഓഫീസര്‍, ഐ.റ്റി.ഡി.പി, സത്രം ജംഗ്ഷന്‍, നെടുമങ്ങാട് പി.ഒ, തിരുവനന്തപുരം 695541 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 10. കൂടുതല്‍ വിവരം 0472 2812557 എന്ന നമ്പരില്‍ ലഭിക്കും.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
ചെന്നീര്‍ക്കര ഗവണ്‍മെന്റ് ഐടിഐയില്‍ മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും/ആട്ടോ മൊബൈല്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രി/ഡിപ്ലോമയും പ്രവൃത്തി പരിചയവും ഉള്ളവര്‍ ശനിയാഴ്ച (7) രാവിലെ 11ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഐടിഐയില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0468 2258710.