മിന്നല്‍ പണിമുടക്ക് ; ഡ്രൈവര്‍മാരുടെ ലൈസന്‍സ് തെറിച്ചേക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തലസ്ഥാനത്തെ അഞ്ച് മണിക്കൂർ നീണ്ട ഗതാഗതസ്തംഭനത്തിലും  മിന്നല്‍ പണിമുടക്കിലും കുടുക്കിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‍പന്‍ഡ് ചെയ്യാന്‍ നീക്കം.

മോട്ടോര്‍വാഹന ചട്ട ലംഘനത്തിന്റെ പേരിലാകും നടപടി. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്യം തടസ്സപ്പെടുത്തുന്നത് മോട്ടോര്‍ വാഹനചട്ടത്തിന്റെ ലംഘനമാണ്. ഇതിന്റെ പേരില്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ മോട്ടോര്‍ വാഹന വകുപ്പിന് അധികാരമുണ്ട്. കെഎസ്ആർടിസി ഡ്രൈവർമാർക്കെതിരെ ആർടിഒ പ്രാഥമിക റിപ്പോർട്ട് നൽകി. മാർഗ്ഗതടസമുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ മനപൂർവം കെഎസ്ആർടിസി ഗാരേജുകളിൽ കിടന്നിരുന്ന വാഹനങ്ങൾ പൊതുനിരത്തിൽ പാർക്ക് ചെയ്തതിന് ഡ്രൈവർമാർക്കെതിരെ മോട്ടോർവാഹന നിയമപ്രകാരം നടപടിയെടുത്തേക്കും. ഡ്രൈവർമാരുടെ ലൈസൻസ് വിവരങ്ങൾ പോലീസിൽ നിന്ന് ശേഖരിക്കും. ലൈസൻസ് റദ്ദാക്കുന്നതടക്കമുളള തുടർനടപടികൾക്കാണ് സാധ്യത. പരിശോധനക്കായി കിഴക്കേകോട്ട, ആറ്റുകാൽ ഭാഗങ്ങളിൽ പ്രത്യേക സ്ക്വാഡിനെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്.

തലസ്ഥാനത്തെ അഞ്ച് മണിക്കൂർ നീണ്ട ഗതാഗതസ്തംഭനത്തിലും അനാസ്ഥയിലും കടുത്ത നടപടിക്കാണ് സർക്കാർ തയ്യാറെടുക്കുന്നത്. ജില്ലാകളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കെഎസ്ആർടിസി ഉദ്യോഗസ്ഥർക്കെതിരായ തുടർനടപടി സ്വീകരിക്കുക. സംഭവം ഗൗരവതരമായി കാണണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. ജില്ലാകളക്ടർ ഇന്നലെ തന്നെ അടിയന്തര യോഗം വിളിച്ച് സാഹചര്യം വിലയിരുത്തി. മിന്നൽ സമരങ്ങളോ പൊതുനിരത്ത് കയ്യേറിയുളള സമരങ്ങളോ അനുവദിക്കാനാവില്ലെന്ന് കളക്ടർ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. ആറ്റുകാൽ ഉത്സവ സമയമായതിനാൽ ഈ മേഖലയിൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ജാഗ്രതയോടെയുളള നടപടിയെടുക്കാനാണ് തീരുമാനം.

dif
previous arrow
next arrow
Advertisment
josco 2
previous arrow
next arrow

FEATURED

എഫ്‌സിആര്‍എ ചട്ടം: കടുത്ത ആശങ്കയില്‍ ക്രൈസ്തവ സഭകള്‍, സിബിസിഐ ഡല്‍ഹിയില്‍ അടിയന്തര...

0
ന്യൂഡല്‍ഹി: എഫ്‌സിആര്‍എ ചട്ടങ്ങള്‍ കര്‍ശനമാക്കിയതില്‍ കടുത്ത ആശങ്കയില്‍ ക്രൈസ്തവ സഭകള്‍. തുടര്‍നടപടികള്‍...

തിരുവനന്തപുരം ഐസ് ഫാക്ടറിയിൽ അമോണിയ വാതക ചോർച്ച

0
തിരുവനന്തപുരം: ഐസ് ഫാക്ടറിയിൽ അമോണിയ വാതക ചോർച്ച. ചാന്നാങ്കരയിലെ ഫാക്ടറിയിലാണ് വാതകം...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; ഒരു പ്രതിക്ക് മാത്രം ജാമ്യം

0
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൻ്റെ അന്വേഷണവുമായി...

കൊട്ടാരക്കര വാഹനാപകടത്തില്‍ മരിച്ച മൂന്നു പേരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം ധനസഹായം...

0
കൊട്ടാരക്കര: കൊട്ടാരക്കര നീലേശ്വരത്ത് വാഹനാപകടത്തില്‍ മരിച്ച മൂന്നു പേരുടെ കുടുംബത്തിന് 5...