സി-ഡിറ്റില്‍ മാധ്യമ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റില്‍ ദൃശ്യമാധ്യമ രംഗത്ത് ഏറെ ജോലി സാധ്യതയുള്ള മാധ്യമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, വെബ്ഡിസൈനിംഗ് ആന്‍ഡ് ഡവലപ്‌മെന്റ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ വീഡിയോഗ്രാഫി, നോണ്‍ ലീനിയര്‍ എഡിറ്റിംഗ്, ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി എന്നീ കോഴ്‌സുകളിലേക്ക് പ്ലസ്ടു പാസായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 20. കൂടുതല്‍ വിവരം 0471 2721917, 8547720167 എന്നീ നമ്പരുകളില്‍ ലഭിക്കും.
ലേലം മാറ്റി
കോന്നി മെഡിക്കല്‍ കോളജിനടുത്ത് നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ജലശുദ്ധീകരണ ശാലയ്ക്ക് സമീപം 13ന് നടത്താനിരുന്ന കരിങ്കല്ലുകളുടെ ലേലം മാറ്റിവച്ചതായി ജല അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
അളവുതൂക്ക ഉപകരണങ്ങളുടെ പരിശോധന മാറ്റിവച്ചു
ആറന്മുള സത്രത്തില്‍ 13 വെള്ളിയാഴ്ച നടത്താനിരുന്ന അളവുതൂക്ക ഉപകരണങ്ങളുടെ പരിശോധന 27ലേക്ക് മാറ്റിയതായി ലീഗല്‍ മെട്രോളജി അധികൃതര്‍ അറിയിച്ചു. ഫോണ്‍: 0468 2322853.
ഫാര്‍മസിസ്റ്റ് നിയമനം
വള്ളിക്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലികമായി ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. ഫാര്‍മസി കൗണ്‍സിലിന്റെ അംഗീകാരമുള്ള ഡി.ഫാം അല്ലെങ്കില്‍ ബി.ഫാം യോഗ്യത ഉണ്ടായിരിക്കണം. സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും ഫാര്‍മസിസ്റ്റായി വിരമിച്ചവര്‍ക്ക് മുന്‍ഗണന ലഭിക്കും. താത്പര്യമുള്ളവര്‍ ഈ മാസം 16ന് രാവില 10.30ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വാക്ക്-ഇന്‍- ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0468 2356338.