Wednesday, June 26, 2024 4:12 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ക്വട്ടേഷന്‍
ചാലക്കയം പട്ടികവര്‍ഗ സങ്കേതത്തില്‍ തയ്യല്‍ പരിശീലനം ലഭിച്ചിട്ടുള്ളവര്‍ക്ക് തയ്യല്‍ മെഷീനും അനുബന്ധ സാധനങ്ങളും വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഈ മാസം 23 വൈകിട്ട് നാല് വരെ റാന്നി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ ക്വട്ടേഷന്‍ സ്വീകരിക്കും.

ത്രാസുകളുടെ മുദ്രവയ്പ് മാറ്റിവച്ചു
പത്തനംതിട്ട ലീഗല്‍ മെട്രോളജി ഓഫീസില്‍ 17ന് നടത്താനിരുന്ന ത്രാസുകളുടെ മുദ്രവയ്പ് മാറ്റിവച്ചു.

വസ്തു നികുതി ഓണ്‍ലൈനായി അടയ്ക്കാം
സംസ്ഥാനം കൊറോണ വൈറസ് ജാഗ്രതയിലായതിനാല്‍ പൊതുജനങ്ങള്‍ക്ക് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വരാതെ ഇ-പേയ്‌മെന്റ് മുഖേന (www.tax.lsgkerala.gov.in/ epayment) വസ്തു നികുതി ഒടുക്കാമെന്ന് മൈലപ്ര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 8606030865.

ജില്ലാ ശിശുക്ഷേമ സമിതി ഭാരവാഹികള്‍
ജില്ലാ ശിശുക്ഷേമ സമിതി 2020-23 വര്‍ഷത്തേക്ക് പ്രൊഫ.കെ.മോഹന്‍കുമാറിനെ വൈസ്പ്രസിഡന്റായും ജി.പൊന്നമ്മയെ സെക്രട്ടറിയായും എം.എസ്.ജോണിനെ ജോയിന്റ് സെക്രട്ടറിയായും ആര്‍.ഭാസ്‌കരന്‍ നായരെ ട്രഷററായും കെ.ജയകൃഷ്ണന്‍, റ്റി.വി.പുഷ്പവല്ലി, സജി വിജയകുമാര്‍, വി.എന്‍.ഭാസുരദേവി എന്നിവരെ എക്‌സിക്യൂട്ടീവ് അംഗങ്ങളായും എതിരില്ലാതെ തെരഞ്ഞെടുത്തു.

ചിട്ടി ആര്‍ബിട്രേഷന്‍ നടപടി നിര്‍ത്തിവച്ചു
ജില്ലാ രജിസ്ട്രാര്‍ ഓഫീസില്‍ 18ന് നടത്താനിരുന്ന ചിട്ടി ആര്‍ബിട്രേഷന്‍ നടപടികള്‍ നിര്‍ത്തിവച്ചതായി ചിട്ടി ആര്‍ബിട്രേറ്റര്‍ അറിയിച്ചു. സംസ്ഥാനത്ത് കൊറോണ രോഗബാധ തടയുന്നതിന്റെ ഭാഗമായി ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണിത്.

സെയ്ഫ് ഹോമുകള്‍: സന്നദ്ധസംഘടനകള്‍ക്ക് അപേക്ഷിക്കാം
സാമൂഹ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന മിശ്രവിവാഹ ദമ്പതികള്‍ക്ക് പരമാവധി ഒരു വര്‍ഷം സുരക്ഷിതമായി താമസിക്കുന്നതിന് സാമൂഹിക നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സെയ്ഫ് ഹോമുകള്‍ സ്ഥാപിക്കും. ഇതിലേക്കായി ഒരു ഹോമില്‍ പരമാവധി 10 ദമ്പതികള്‍ക്ക് ഒരേ സമയം താമസസൗകര്യം ഒരുക്കാന്‍ കഴിയുന്ന സന്നദ്ധ സംഘടനകള്‍ക്ക് പ്രൊപ്പോസല്‍ നല്‍കാം. താമസകാലയളവില്‍ ദമ്പതികള്‍ക്ക് ഭക്ഷണം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കണം. പ്രൊപ്പോസല്‍ ഈ മാസം 20നകം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നല്‍കണം. എന്‍ജിഒകള്‍ ഇതിനകം പ്രൊപ്പോസല്‍ നല്‍കിയിട്ടുണ്ടെങ്കില്‍ വീണ്ടും നല്‍കേണ്ടതില്ല. കൂടുതല്‍ വിവരം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭിക്കും

തേനീച്ചകൃഷിയുടെ വിവരശേഖരണം നടത്തും
ഹോര്‍ട്ടികോര്‍പ്പ് സംസ്ഥാനത്തെ തേനീച്ചകൃഷിയുടെ സമഗ്രവിവരശേഖരണം നടത്തും. തേനീച്ച കര്‍ഷകരുടെ വിവരങ്ങള്‍, വാര്‍ഷിക തേന്‍ ഉത്പാദനം തുടങ്ങിയവയാണ് ശേഖരിക്കുന്നത്. ഇതിന് ആവശ്യമായ ഫാറങ്ങള്‍ കൃഷിഭവനുകള്‍, ഹോര്‍ട്ടികോര്‍പ്പിന്റെ ജില്ലാ സംഭരണ വിതരണകേന്ദ്രങ്ങള്‍, അംഗീകൃത ബീ ബ്രീഡിംഗ് യൂണിറ്റുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും. കൃഷി ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ഫോറം ഏപ്രി ല്‍ ഒന്നിന് മുമ്പ് റീജണല്‍ മാനേജര്‍, ഹോര്‍ട്ടികോര്‍പ്പ് തേനീച്ച വളര്‍ത്തല്‍ കേന്ദ്രം, കല്ലിമേല്‍ പി.ഒ, മാവേലിക്കര 690509 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0479 2356695. ഇ-മെയില്‍ [email protected]

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പോലീസിൻ്റെ മോശം പെരുമാറ്റം : രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി, ഡിജിപിക്ക് കര്‍ശന നിര്‍ദ്ദേശം

0
കൊച്ചി: ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ ഹർജിയിൽ...

ദില്ലിക്കുള്ള യാത്രക്കിടെ പൊന്നാനി സ്വദേശിയുടെ മരണത്തിനിടയാക്കിയത് ബർത്ത് പൊട്ടിയത് അല്ലെന്ന് ദക്ഷിണ റെയിൽവേ

0
ബെം​ഗളൂരു: ദില്ലിക്കുള്ള യാത്രക്കിടെ പൊന്നാനി സ്വദേശിയുടെ മരണത്തിനിടയാക്കിയത് ബർത്ത് പൊട്ടിയത് അല്ലെന്ന്...

മുരളി ഗോപിയും ഇന്ദ്രൻസും ഒന്നിക്കുന്ന കുടുംബ ചിത്രം ‘കനകരാജ്യം’ തിയേറ്റര്‍ റിലീസിന് ഒരുങ്ങി

0
മുരളി ഗോപിയും ഇന്ദ്രൻസും ഒന്നിക്കുന്ന കുടുംബ ചിത്രം 'കനകരാജ്യം' തിയേറ്റര്‍ റിലീസിന്...

ജില്ലയിൽ പെൻഷൻ വാങ്ങുന്നവർ മസ്റ്ററിംഗ് നടത്തണം

0
മസ്റ്ററിംഗ് നടത്തണം കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ 2023 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിച്ച...