അനുമതിയില്ലാതെ സാനിറ്റൈസര്‍ നിര്‍മ്മാണം ; 1000 ലിറ്റര്‍ സാനിറ്റൈസര്‍ പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി:  അങ്കമാലിയില്‍ 1000 ലിറ്റര്‍ സാനിറ്റൈസര്‍ ഡ്രഗ്സ് ഇന്റലിജന്‍സ് വിഭാഗം നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തു. അങ്കമാലി സിസ്കോയില്‍ പ്രവൃത്തിക്കുന്ന ഐസോകം ലബോറട്ടറീസിലായിരുന്നു പരിശോധന. അനുമതിയില്ലാതെയായിരുന്നു സാനിറ്റൈസര്‍ നിര്‍മ്മാണം.

കൊച്ചിയില്‍ കോവിഡ് 19 സ്ഥിരീകരിച്ചതോടെ മെഡിക്കല്‍ സ്റ്റോറുകളില്‍ സാനിറ്റൈസറുകളുടെ ലഭ്യതക്കുറവ് ഉണ്ടായിരുന്നു. ഇത് മുതലെടുത്താണ് ലബോറട്ടറികളില്‍ സാനിറ്റൈസര്‍ നിര്‍മ്മാണം ആരംഭിച്ചത്. ആരോഗ്യ വകുപ്പിന്റെ അനുമതി വേണമെന്നിരിക്കെയാണ് ഇതില്ലാതെ ഐസോകം ലബോറട്ടറീസ് സാനിറ്റൈസര്‍ നിര്‍മ്മിച്ചത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡ്രഗ്‌സ് ഇന്‍സ്പെക്ടര്‍ സജുവിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുകയായിരുന്നു.

20 ലിറ്ററിന് 9520 രൂപയ്ക്കും 5 ലിറ്ററിന് 2800 രൂപയ്ക്കുമാണ് വില്‍പ്പനയ്ക്ക് സാനിറ്റൈസര്‍ തയ്യാറാക്കി വെച്ചിരുന്നത്. മൂന്ന് ദിവസങ്ങള്‍ മാത്രമെ ആയിരുന്നുള്ളു ഇവിടെ സാനിറ്റൈസര്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയിട്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...