കരാര്‍ നിയമനം
വടശേരിക്കര ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അക്കൗണ്ടന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ ഒഴിവിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ബി.കോം ബിരുദവും പിജിഡിസിഎയുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തില്‍ മറ്റ് വിഷയങ്ങളില്‍ ബിരുദമുള്ള, അംഗീകൃത പിജിഡിസിഎക്കാരെയും കംപ്യൂട്ടര്‍ സയന്‍സ്/ ഇലക്‌ട്രോണിക്‌സ് ബിരുദധാരികളെയും പരിഗണിക്കും. മുന്‍പരിചയം ഉളളവര്‍ക്ക് മുന്‍ഗണന. അപേക്ഷ ഈ മാസം 21ന് മുമ്പ് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 04735 252029.
വിധവ പെന്‍ഷന്‍: സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
വടശേരിക്കര ഗ്രാമപഞ്ചായത്തില്‍ നിന്നും വിധവ പെന്‍ഷന്‍, അമ്പത് കഴിഞ്ഞ അവിവാഹിതകള്‍ക്കുള്ള പെന്‍ഷന്‍ ഇവ കൈപ്പറ്റുന്നവരില്‍ പുനര്‍വിവാഹിതയല്ല എന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവര്‍ ജൂണ്‍ 20ന് മുമ്പ് പഞ്ചായത്തില്‍ ഹാജരാക്കണമെന്നും അല്ലാത്തപക്ഷം തുടര്‍ പെന്‍ഷന്‍ ലഭിക്കുന്നതല്ലെന്നും സെക്രട്ടറി അറിയിച്ചു.
ടെണ്ടര്‍ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പിന്റെ കീഴില്‍ കോഴഞ്ചേരി താലൂക്കില്‍ മല്ലപ്പുഴശേരി പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ലക്‌സിലേയ്ക്ക് ‘CIFA Brood Feed’ സപ്ലൈ ചെയ്യുന്നതിനായി താത്പര്യമുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. സൂപ്രണ്ട്, ഫിഷറീസ് കോംപ്ലക്‌സ്, പന്നിവേലിച്ചിറ തെക്കേമല പി ഒ പിന്‍- 689654 എന്ന വിലാസത്തില്‍ നിന്നും നേരിട്ടോ തപാല്‍ മുഖേനയോ ടെണ്ടര്‍ വാങ്ങാം. പൂരിപ്പിച്ച ടെണ്ടറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 22 ഉച്ചകഴിഞ്ഞ് 3. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 0468 2214589, 9446181347