മഹാരാഷ്ട്രയില്‍ ആയിരത്തോളം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്

For full experience, Download our mobile application:
Get it on Google Play

മുംബൈ : മഹാരാഷ്ട്രയില്‍ 1001 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്‌തു. കൊവിഡ് സ്ഥിരീകരിച്ചതില്‍ 107 ഉന്നത ഉദ്യോഗസ്ഥരുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ 851 പേര്‍ ചികിത്സയിലാണ്. 142 പേര്‍ രോഗമുക്തി നേടിയെങ്കിലും 8 പോലീസുകാര്‍ വൈറസ് ബാധിച്ച്‌ മരിച്ചു.

അതേസമയം മഹാരാഷ്ട്രയില്‍ വൈറസ് പ്രതിരോധത്തിനായി രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുന്ന പോലീസുകാര്‍ക്ക് നേരെയുള്ള അതിക്രമങ്ങളും വര്‍ധിക്കുകയാണ്. 218 തവണ പോലീസിനു നേരെ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ട് ഉണ്ട്. സംഭവത്തില്‍ 770 പേരെ അറസ്റ്റ് ചെയ്തു. കൂടാതെ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ലംഘിച്ചതിന്റെ പേരില്‍ 106,569 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 699 പേര്‍ക്ക് എതിരെ ക്വാറന്റൈന്‍ ലംഘിച്ചതിനും കേസുണ്ട്. അതേസമയം സംസ്ഥാനത്ത് 25,922 പേര്‍ക്കാണ് കൊറോണ ബാധിച്ചത്. മുംബൈയില്‍ മാത്രം 15,747 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ധാരാവിയില്‍ മാത്രം കൊവിഡ് ബാധിതരുടെ എണ്ണം ആയിരമായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...