മലയാളി യുവതിയെ ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കാസര്‍ഗോഡ്‌ : കാഞ്ഞങ്ങാട്  ഞാണിക്കടവ് സ്വദേശിയായ യുവതിയെ ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി ഹോസ്ദുര്‍ഗ് പോലീസ്​. കാഞ്ഞങ്ങാട് ഞാണിക്കടവിലെ ഗിരീഷ് – മിനി ദമ്പതികളുടെ മകള്‍ അഞ്ജന കെ. ഹരീഷിനെ (21) ആണ് ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ തലശേരി ബ്രണ്ണന്‍ കോളജില്‍ വിദ്യാര്‍ഥിനിയായ അഞ്ജന ഹരീഷിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മാതാവ് മിനി പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ്​ അഞ്ജനയെ ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി. അന്ന് അഞ്ജനയുടെ ഇഷ്ടം പരിഗണിച്ച്‌ മുന്‍ നക്‌സല്‍ നേതാവ് അജിതയുടെ മകളോടൊപ്പം പോകാന്‍ കോടതി അനുവദിച്ചിരുന്നു. അതിനു ശേഷം ഇവരുടെ കൂടെയായിരുന്നു അഞ്ജന. ഇന്ന് രാവിലെയാണ് അഞ്​ജന ആത്മഹത്യ ചെയ്ത വിവരം ലഭിച്ചത്. അഞ്ജനയുടെ കുടുംബം ഇപ്പോള്‍ താമസിക്കുന്നത്​ പുതുക്കൈ വില്ലേജിലാണ്. സഹോദരങ്ങള്‍: അനഘ, ശ്രീഹരി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...