ആംബുലന്‍സ് ഡ്രൈവര്‍ നിയമനം
മൈലപ്ര പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ആംബുലന്‍സ് ഡ്രൈവറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പത്താം ക്ലാസ് വിജയിച്ചിരിക്കണം, ഹെവി വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സ്, രണ്ടു വര്‍ഷം പ്രവൃത്തി പരിചയം, ബാഡ്ജ്, പ്രഥമശുശ്രൂഷ സംബന്ധിച്ച അറിവ്, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഉണ്ടായിരിക്കണം. പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസറുടെ പേര്‍ക്കുള്ള അപേക്ഷകള്‍ ഈ മാസം 24 മുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു വരെ സ്വീകരിക്കും. ഫോണ്‍:0468 2276224.
കോവിഡ് ആശ്വാസധനസഹായം
കേരള ഷോപ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്‍സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്ക് 1000 രൂപ കോവിഡ് ആശ്വാസ ധനസഹായം വിതരണം ചെയ്യുന്നതിന് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞവര്‍ഷം ഈ തുക അനുവദിച്ച സജീവ അംഗങ്ങള്‍ക്ക് 1000 രൂപ വീതം അപേക്ഷ കൂടാതെ അനുവദിക്കും. പുതുതായി അപേക്ഷ സമര്‍പ്പിക്കേണ്ട അംഗങ്ങള്‍ ലേബര്‍ കമ്മീഷണറേറ്റിലെ www.boardswelfareassistance.lc.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കണം. വിശദവിവരങ്ങള്‍ക്ക് 0468-2223169 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടേണ്ടതാണെന്ന് ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.
32 വാഹനങ്ങളുടെ ലേലം 28ന്
പത്തനംതിട്ട എക്‌സൈസ് ഡിവിഷന്റെ പരിധിയില്‍ വരുന്ന എക്‌സൈസ്/പോലീസ് സ്റ്റേഷനുകളിലെ അബ്കാരി/എന്‍.ഡി.പി.എസ് കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുളള വിവിധ ഇനം വാഹനങ്ങള്‍ (സ്‌കൂട്ടര്‍-6 ബൈക്ക്-25, വാന്‍-1) ലേലം ചെയ്യുന്നു. ജൂണ്‍ 28 ന് രാവിലെ 11 ന് നിലവിലുളള വ്യവസ്ഥകള്‍ക്ക് വിധേയമായി കോവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച് പത്തനംതിട്ട ഡിവിഷന്‍ ഓഫീസിന് സമീപത്തുള്ള അനന്ദ്ഭവന്‍ ഹോട്ടല്‍ കോണ്‍ഫറണ്‍സ് ഹാളില്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പരസ്യമായി ലേലം ചെയ്യും.
ലേല നിബന്ധനകളും, വ്യവസ്ഥകളും പത്തനംതിട്ട എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ നിന്നും ജില്ലയിലെ എല്ലാ എക്‌സൈസ് ഓഫീസുകളില്‍ നിന്നും അറിയാം. ലേലത്തില്‍ പങ്കുകൊളളാന്‍ ആഗ്രഹിക്കുന്നവര്‍ 5,000 രൂപയുടെ നിരതദ്രവ്യം സഹിതം നേരിട്ട് ഹാജരാകണം. വാഹനം സൂക്ഷിച്ചിരിക്കുന്ന ഓഫീസ് അധികാരിയുടെ അനുവാദം വാങ്ങി വാഹനങ്ങള്‍ പരിശോധിക്കാം. കോവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 70 പേര്‍ക്ക് മാത്രമേ ലേലത്തില്‍പങ്കെടുക്കാന്‍ അനുവാദം ലഭിക്കൂവെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു. ഫോണ്‍: 0468 2222873
സ്‌കോള്‍ കേരള: ഹയര്‍ സെക്കന്‍ഡറി പ്രവേശനം, പുന:പ്രവേശനം തീയതി ദീര്‍ഘിപ്പിച്ചു
2021-22 അധ്യയന വര്‍ഷം സ്‌കോള്‍-കേരള മുഖേന ഹയര്‍ സെക്കന്‍ഡറി കോഴ്‌സില്‍ രണ്ടാം വര്‍ഷ പ്രവേശനം, പുന:പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഈ മാസം 30 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാമെന്ന് വൈസ് ചെയര്‍മാന്‍ അറിയിച്ചു. ഫീസ് ഘടനയും രജിസ്‌ട്രേഷന്‍ മാര്‍ഗനിര്‍ദ്ദേശങ്ങളും www.scolekerala.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഓ ണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും ജൂലൈ രണ്ടിന് വൈകുന്നേരം അഞ്ചിനു മുമ്പായി സ്‌കോള്‍- കേരളയുടെ സംസ്ഥാന ഓഫീസില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സംസ്ഥാന, ജില്ലാ ഓഫീസുകളിലെ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാം.
തയ്യല്‍ തൊഴിലാളിക്ഷേമനിധി അംഗങ്ങള്‍ക്ക് കോവിഡ് ധനസഹായം
കേരള തയ്യല്‍ തൊഴിലാളിക്ഷേമനിധി അംഗങ്ങള്‍ക്ക് രണ്ടാംഘട്ട കോവിഡ് ധനസഹായമായി 1000 രൂപ വീതം സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. ഒന്നാം ഘട്ടത്തില്‍ ധനസഹായം ലഭിച്ച എല്ലാ അംഗങ്ങള്‍ക്കും അപേക്ഷ നല്‍കാതെ തന്നെ അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് രണ്ടാംഘട്ട ധന സഹായം ലഭിക്കും. ഒന്നാംഘട്ടത്തില്‍ ധനസഹായം ലഭിക്കാത്ത അംഗങ്ങള്‍ താഴെ പറയുന്ന വെബ്‌സൈറ്റ് മുഖേന രണ്ടാംഘട്ട ധന സഹായ അപേക്ഷ നല്‍കണം. അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡ്, ക്ഷേമനിധി പാസ്ബുക്ക്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍ കൂടി സമര്‍പ്പിക്കണം. വെബ് സൈറ്റ് – www.boardswelfareassistance.lc.kerala. gov.in
വാസ്തുശാസ്ത്രത്തില്‍ ഹ്രസ്വകാല കോഴ്‌സ്; ജൂലൈ 15 വരെ അപേക്ഷിക്കാം
സാംസ്‌കാരികകാര്യ വകുപ്പിന്റെ കീഴില്‍ ആറന്മുളയില്‍ പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യ ഗുരുകുലത്തിന്റെ വാസ്തുശാസ്ത്രം ഹ്രസ്വകാല (നാലു മാസം) കോഴ്‌സിന് അപേക്ഷകള്‍ നല്‍കേണ്ട അവസാന തീയതി ജൂലൈ 15 വരെ നീട്ടി. കോഴ്‌സ് ഫീസ് 25000 + ജി.എസ്.ടി. ആകെ സീറ്റ്-30 യോഗ്യത- ഐടിഐ സിവില്‍ ഡ്രാഫ്റ്റ്‌സ്മാന്‍, കെജിസിഇ സിവില്‍ എഞ്ചിനീയറിംഗ്, ഐടിഐ ആര്‍ക്കിടെക്ച്ചറല്‍ അസിസ്റ്റന്‍സ്ഷിപ്പ് അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിംഗ്, ആര്‍ക്കിടെക്ച്ചര്‍, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ സിവില്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ എഞ്ചിനീയറിംഗ്.
അപേക്ഷഫോറം 200 രൂപയുടെ മണിയോര്‍ഡര്‍ ആയോ, പോസ്റ്റല്‍ ഓര്‍ഡര്‍ മുഖാന്തിരമോ ഓഫീസില്‍ നിന്ന് നേരിട്ടോ കൈപ്പറ്റാം. അപേക്ഷകള്‍ www.vasthuvidyagurukulam.com എന്ന വെബ്‌സൈറ്റില്‍ കൂടി ഓണ്‍ലൈനായി അയയ്ക്കാം. കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് ചില ക്ലാസ്സുകള്‍ ഓണ്‍ലൈനായി നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് വാസ്തുവിദ്യാ ഗുരുകുലവുമായി നേരിട്ട് ബന്ധപ്പെടുക. ഫോണ്‍ -0468 2319740, 9847053294, 9947739442. വെബ്‌സൈറ്റ് www.vasthuvidyagurukulam.com