കംപ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ മല്ലപ്പള്ളി കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ പി.എസ്.സി നിയമന അംഗീകാരമുള്ള ഡി.സി.എ, പി.ജി.ഡി.സി.എ, ഡാറ്റ എന്‍ട്രി, ടാലി & എം.എസ് ഓഫീസ് എന്നീ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 04692785525, 807814052.
കാവുകള്‍ക്ക് ധനസഹായം
കാവുകളുടെ സംരക്ഷണ-പരിപാലന പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നതിന് സംസ്ഥാന വനം വന്യജീവി വകുപ്പ് അപേക്ഷ ക്ഷണിച്ചു. വ്യക്തികള്‍, ദേവസ്വം, ട്രസ്റ്റുകള്‍ എന്നിവയുടെ ഉടമസ്ഥതയിലുള്ള കാവുകള്‍ക്ക് ആനുകൂല്യം ലഭിക്കും. താത്പര്യമുള്ള കാവ് ഉടമസ്ഥര്‍ കാവിന്റെ വിസ്തൃതി, ഉടമസ്ഥത സംബന്ധിക്കുന്ന രേഖകള്‍, ഫോട്ടോഗ്രാഫ് എന്നിവ സഹിതം ഈ മാസം 30നകം കോന്നി എലിയറയ്ക്കല്‍ സോഷ്യല്‍ ഫോറസ്റ്റി വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് അപേക്ഷ നല്‍കണം. മുമ്പ് ധനസഹായം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല.
വനമിത്ര അവാര്‍ഡ്
ജൈവ വൈവിധ്യം സംരക്ഷണത്തിന്റെയും വനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായി ജില്ലയിലുള്ള വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, കര്‍ഷകര്‍ എന്നിവര്‍ക്ക് വനമിത്ര പുരസ്‌കാരത്തിന് അപേക്ഷിക്കാം. അപേക്ഷാഫോറം കോന്നി എലിയറയ്ക്കല്‍ സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഓഫീസില്‍ ലഭിക്കും. അപേക്ഷ ജൂണ്‍ 30 വരെ സ്വീകരിക്കും. ഒരിക്കല്‍ പുരസ്‌കാരം ലഭിച്ചവര്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് അപേക്ഷിക്കാന്‍ പാടില്ല. കൂടുതല്‍ വിവരം www.keralaforest.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 8547603708, 8547603707, 0468 2243452.
ജാഗ്രതാ നിര്‍ദേശം
കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജൂണ്‍ രണ്ടിനും (ഇന്ന്), ജൂണ്‍ അഞ്ചിനും (വെള്ളി) പത്തനംതിട്ട ജില്ലയില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലയിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ(64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ ) പെയ്യാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തുകയും കാറ്റ്, ഇടി മിന്നല്‍ എന്നിവ മൂലമുള്ള നാശനഷ്ടങ്ങള്‍ ഒഴിവാക്കുന്നതിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കിയിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. ജില്ലാതല, താലൂക്ക്തല കണ്‍ട്രോള്‍ റൂമുകളുടെ ഫോണ്‍ നമ്പര്‍: ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ -0468-2322515, 9188297112. ജില്ലാ കളക്ടറേറ്റ് -0468-2222515. താലൂക്ക് ഓഫീസ് അടൂര്‍ -04734-224826. താലൂക്ക് ഓഫീസ് കോഴഞ്ചേരി-0468-2222221. താലൂക്ക് ഓഫീസ് കോന്നി -0468-2240087. താലൂക്ക് ഓഫീസ് റാന്നി -04735-227442. താലൂക്ക് ഓഫീസ് മല്ലപ്പള്ളി -0469-2682293. താലൂക്ക് ഓഫീസ് തിരുവല്ല-0469-2601303.
ഫലവൃക്ഷ തൈകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ഒരു കോടി ഫലവൃക്ഷ തൈ വിതരണം 2020-21 പദ്ധതി പ്രകാരം ജില്ലയിലെ കൃഷി ഭവനുകള്‍ മുഖേന വിവിധ ഇനം ഫലവൃക്ഷതൈകളും ടിഷ്യുകള്‍ച്ചര്‍ വാഴ തൈകളും വിതരണം ചെയ്യും. ഒന്നാംഘട്ട വിതരണം ജൂണ്‍ അഞ്ചിന് ആരംഭിക്കും. രണ്ടാംഘട്ട തൈ വിതരണം ജൂലൈ മാസം ആദ്യ ആഴ്ച ഞാറ്റുവേല ചന്തകളുടെ സമയത്ത് നടത്തും. ഫലവൃക്ഷ തൈകള്‍ ആവശ്യമുള്ള കര്‍ഷകര്‍ കൃഷി ഭവനുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണം. കൂടാതെ [email protected] എന്ന ഇമെയിലിലേക്ക് അപേക്ഷകന്റെ പഞ്ചായത്തും മൊബൈല്‍ നമ്പരും ഉള്‍പ്പെടുത്തി അപേക്ഷ നല്‍കാമെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.
ദര്‍ഘാസ്
ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലേക്ക് ഡ്രൈവര്‍ ഉള്‍പ്പെടെ കരാര്‍ അടിസ്ഥാനത്തില്‍ വാഹനം ആവശ്യമുണ്ട്. ഈ മാസം 24 വൈകിട്ട് മൂന്ന് വരെ ദര്‍ഘാസ് സ്വീകരിക്കും. ഫോണ്‍: 04734 221236.
ധനസഹായത്തിനുള്ള തീയതി നീട്ടി
കോവിഡ് 19-ന്റെ വ്യാപനം നിമിത്തം തൊഴില്‍ നഷ്ടമായ സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യക്ഷേമനിധി ബോര്‍ഡില്‍ നിന്നുള്ള 1000 രൂപ ധനസഹായത്തിന് അപേക്ഷ സ്വീകരിക്കുന്ന തീയതി ജൂണ്‍ 15 വരെ നീട്ടി. ഇതുരെ അപേക്ഷ സമര്‍പ്പിക്കാത്തവരും അനുബന്ധരേഖകള്‍ ഉള്‍പ്പെടുത്താതെ ഇ-മെയില്‍ മുഖാന്തിരം അപേക്ഷ മാത്രമായി നല്‍കിയിട്ടുള്ളവരും അപേക്ഷയും അനുബന്ധരേഖകളും ജില്ലാ ഓഫീസില്‍ ഹാജരാക്കണം.
ജില്ലാ ആസൂത്രണ സമിതി യോഗം
ജില്ലാ ആസൂത്രണ സമിതി യോഗം എട്ടിന് ഉച്ചകഴിഞ്ഞ് രണ്ടിന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. 2020 -21 വാര്‍ഷിക പദ്ധതി ഭേദഗതി യോഗം ചര്‍ച്ച ചെയ്യും.