പുതുക്കുളം – കടവുപുഴയിൽ വള്ളിപ്പുലിയുടെ ആക്രമണത്തിൽ മൂരികിടാവ് ചത്തു

For full experience, Download our mobile application:
Get it on Google Play

കോന്നി : കടവുപുഴയിൽ മൂരികിടാവിനെ വള്ളിപ്പുലി ആക്രമിച്ച് കൊന്നു. ചൊവ്വാഴ്ച്ച പുലർച്ചെ അഞ്ച് മണിയോടെ ആയിരുന്നു സംഭവം. വനാതിർത്തിയിൽ താമസിക്കുന്ന കടവുപുഴ കിഴക്കേകര പുത്തൻവീട്ടിൽ കമലമ്മയുടെ പതിനഞ്ച് ദിവസം മാത്രം പ്രായമുള്ള മൂരികിടാവാണ് ചത്തത്. പശുവിനേയും മൂരികിടാവിനേയും ഒന്നിച്ചായിരുന്നു വീടിന് സമീപത്തെ തൊഴുത്തിൽ കെട്ടിയിരുന്നത്. പുലർച്ചെ അഞ്ച് മണിയോടെ പശുവും കിടാവും ബഹളം വെയ്ക്കുന്നത് കേട്ട് തൊഴുത്തിൽ ചെന്ന് നോക്കിയ വീട്ടുകാർ കണ്ടത് വള്ളിപ്പുലിയുടെ ആക്രമണത്തിന് ഇരയായി ചത്ത പശുകിടാവിനെ ആയിരുന്നു. കിടാവിന്റെ  കഴുത്തിൽ ആഴത്തിൽ മുറിവേറ്റിരുന്നു. തുടർന്ന് വനപാലകരെ വിവരമറിയിച്ചതിനെ തുടർന്ന് തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ബി ഗിരിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി മേൽനടപടികൾ സ്വീകരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...