Thursday, July 3, 2025 9:05 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം
2019 നവംബര്‍ 16,17,24 തീയതികളിലായി തിരുവല്ല എംജിഎം ഹൈസ്‌കൂള്‍ കേന്ദ്രമായി കെ-ടെറ്റ് പരീക്ഷ എഴുതി വിജയിച്ച് 2020ന് മെയ് 30ന് മുമ്പ് സര്‍ട്ടിഫിക്കറ്റ് വേരിഫിക്കേഷന്‍ പൂര്‍ത്തീകരിച്ചവരുടെ കെ-ടെറ്റ് അസല്‍ സര്‍ട്ടിഫിക്കറ്റ് ജൂണ്‍ 17,18,19 തീയതികളില്‍ തിരുവല്ല ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ വിതരണം ചെയ്യും. രജിസ്റ്റര്‍ നമ്പര്‍ 124163 മുതല്‍ 229559 വരെയുള്ളവര്‍ക്ക് 17നും 229560-229757 വരെ 18നും 229758-409862 വരെ 19നുമാണ് വിതരണം. സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റാനെത്തുന്നവര്‍ കോവിഡ്-19മായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0469 2601349.

ക്വട്ടേഷന്‍
പത്തനംതിട്ട പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിലെ ലേസര്‍ പ്രിന്ററുകളുടെ ടോണര്‍ റീഫില്ല് ചെയ്യുന്നതിനും മറ്റുമുള്ള വാര്‍ഷിക അറ്റകുറ്റപ്പണി കരാറില്‍ ഏര്‍പ്പെടുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ 22 ന് വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും.

ഓണ്‍ലൈന്‍ ക്രാഷ് കോഴ്‌സ്
കീം മത്സരപരീക്ഷകള്‍ക്ക് തയാറെടുക്കുന്ന കുട്ടികള്‍ക്ക് കോ-ഓപ്പറേറ്റീവ് അക്കാഡമി ഫോര്‍ പ്രൊഫഷണല്‍ എഡ്യൂക്കേഷന്‍ (കേപ്പ്)ന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ ക്രാഷ് കോഴ്‌സുകള്‍ സംഘടിപ്പിക്കുന്നു. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ പി.ബി.നൂഹ് ഗൂഗുള്‍ മീറ്റ് മുഖാന്തിരം നിര്‍വഹിച്ചു. മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്ത കുട്ടികളാണ് ഉദ്ഘാടന സെഷന്‍ അറ്റന്‍ഡ് ചെയ്തത്. തീവ്രമായ ആഗ്രഹം, നേടുമെന്ന ആത്മവിശ്വാസം, കഠിന പ്രയത്‌നം എന്നിവയാണ് വിജയത്തിനാധാരമെന്ന് കളക്ടര്‍ പറഞ്ഞു. കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് കളക്ടര്‍ മറുപടി നല്‍കി. കേപ്പിന്റെ ഒമ്പത് എന്‍ജിനീയറിംഗ് കോളജുകളില്‍ ക്രാഷ് കോഴ്‌സുകള്‍ നടത്തും. രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഈ സൗകര്യം എല്ലാ വിദ്യാര്‍ഥികളും പ്രയോജനപ്പെടുത്തണമെന്ന് കേപ്പ് ഡയറക്ടര്‍ ഡോ.ആര്‍.ശശികുമാര്‍ അറിയിച്ചു.

ടെന്‍ഡര്‍
അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് ആശുപത്രി ഉപകരണങ്ങള്‍, ചികിത്സാ സാധനങ്ങള്‍, പരിശോധനകള്‍, പ്രിന്റിംഗ് ജോലികള്‍ എന്നിവ ചെയ്തു നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഈ മാസം 30 ഉച്ചയ്ക്ക് രണ്ട് വരെ ടെന്‍ഡര്‍ സ്വീകരിക്കും. ഫോണ്‍: 04734 223236.

വാഹനം ആവശ്യമുണ്ട്
വല്ലന ആരോഗ്യ കേന്ദ്രത്തില്‍ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് വാഹനം ആവശ്യമുണ്ട്. ഇതിലേക്കുള്ള ക്വട്ടേഷന്‍ ഈ മാസം 22ന് മുമ്പ് മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കണം. ഫോണ്‍: 9447777046.

കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന
തിരുവല്ല എംജിഎംഎച്ച്എസ് കേന്ദ്രമായി കെ-ടെറ്റ് ഫെബ്രുവരി 2020 പരീക്ഷയെഴുതി വിജയിച്ചവരുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെയും അനുബന്ധ രേഖകളുടെയും പരിശോധന 22 മുതല്‍ 26 വരെ തിരുവല്ല ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും. രജിസ്റ്റര്‍ നമ്പര്‍ 517417 മുതല്‍ 617666 വരെ 22നും 617667-617811 വരെ 23നും 617813-725081 വരെ 24നും 725086-725233 വരെ 25നും 725234-807869 വരെ 26നുമാണ് പരിശോധന. പരീക്ഷാര്‍ഥികള്‍ കോവിഡ് 19മായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

സാക്ഷ്യപത്രം ഹാജരാക്കണം
ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും 50 വയസ് കഴിഞ്ഞ അവിവാഹിത പെന്‍ഷന്‍, വിധവാ പെന്‍ഷന്‍ എന്നിവ വാങ്ങുന്ന 60 വയസില്‍ താഴെയുള്ളവരില്‍ വിവാഹിത അല്ലെങ്കില്‍ പുനര്‍വിവാഹിത അല്ലെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം ഹാജരാക്കാത്തവര്‍ ഈ മാസം 25ന് മുമ്പ് ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് സഹിതം സാക്ഷ്യപത്രം ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

അംഗത്വം പുതുക്കാം
കേരള ആട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമപദ്ധതിയില്‍ അംഗത്വമെടുക്കുന്നതിനും മുടങ്ങിയ അംശദായം ഒടുക്കുന്നതിനും സെപ്തംബര്‍ വരെ സമയം അനുവദിച്ചതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വെച്ചൂച്ചിറ നിരവിന് സമീപത്തായി പുലിയുടെ സാന്നിധ്യം ഉറപ്പിച്ച് വനംവകുപ്പ്

0
റാന്നി: പുലിയെന്നു കരുതുന്ന ജീവിയെ കണ്ടതായിട്ടുള്ള നാട്ടുകാരന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ പുലിയുടെ...

സിപിഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ മുസ്ലിം ലീഗ് പ്രവർത്തകനെ കോടതി ശിക്ഷിച്ചു

0
പാലക്കാട്: സിപിഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ മുസ്ലിം ലീഗ് പ്രവർത്തകനെ...

കെ ദാമോധരന്‍ അനുസ്മരണം നടത്തി

0
റാന്നി: വായനപക്ഷാചരണത്തിന്‍റെ ഭാഗമായി വലിയപതാല്‍ ഭഗത്സിംങ് മെമ്മോറിയല്‍ പബ്ലിക് ലൈബ്രറിയും ഇടമുറി...

തിരുവനന്തപുരം പള്ളിക്കലില്‍ വന്‍ ചന്ദനമര വേട്ട

0
തിരുവനന്തപുരം: തിരുവനന്തപുരം പള്ളിക്കലില്‍ വന്‍ ചന്ദനമര വേട്ട. സംഭവത്തില്‍ രണ്ടു പേര്‍...