ജാഗ്രതാ നിര്‍ദേശം
കേന്ദ്ര കാലാവസ്ഥാ വകുപ്പ് 25 ന് (വ്യാഴം) പത്തനംതിട്ട ജില്ലയില്‍ മഞ്ഞ അലര്‍ട്ടും, 26 ന് (വെള്ളി )ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. 25 ന് 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ ശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ട്. 26 ന് 115.6 മില്ലി മീറ്റര്‍ മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ അതിശക്തമായ മഴ പെയ്യാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം. അപകട സാധ്യതാ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ എമര്‍ജന്‍സി കിറ്റുകള്‍ തയാറാക്കുകയും ആവശ്യമാകുന്നപക്ഷം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറുന്നതിനുള്ള തയാറെടുപ്പും നടത്തണം.
ജില്ലാ തല, താലൂക്ക് തല കണ്‍ട്രോള്‍ റൂമുകളുടെ ഫോണ്‍ നമ്പര്‍: ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ -0468-2322515, 9188297112. ജില്ലാ കളക്ടറേറ്റ് -0468-2222515. താലൂക്ക് ഓഫീസ്അടൂര്‍ -04734-224826. താലൂക്ക് ഓഫീസ് കോഴഞ്ചേരി -0468-2222221. താലൂക്ക് ഓഫീസ് കോന്നി -0468-2240087. താലൂക്ക് ഓഫീസ് റാന്നി -04735-227442. താലൂക്ക് ഓഫീസ് മല്ലപ്പള്ളി -0469-2682293. താലൂക്ക് ഓഫീസ് തിരുവല്ല -0469-2601303.
കാവുകള്‍ക്ക് ധനസഹായം
കാവുകളുടെ സംരക്ഷണ-പരിപാലന പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നതിന് വനം വന്യജീവി വകുപ്പ് അപേക്ഷ ക്ഷണിച്ചു. വ്യക്തികള്‍, ദേവസ്വം ട്രസ്റ്റുകള്‍ എന്നിവയുടെ ഉടമസ്ഥതയിലുള്ള കാവുകള്‍ക്ക് ആനുകൂല്യം ലഭിക്കും. താത്പര്യമുള്ള കാവ് ഉടമസ്ഥര്‍ കാവിന്റെ വിസ്തൃതി, ഉടമസ്ഥത സംബന്ധിക്കുന്ന രേഖകള്‍, ഫോട്ടോഗ്രാഫ് എന്നിവ സഹിതം ജൂലൈ 31നകം കോന്നി എലിയറയ്ക്കലുള്ള സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് അപേക്ഷ നല്‍കണം. മുമ്പ് ധനസഹായം ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
വനമിത്ര അവാര്‍ഡ്
ജൈവ വൈവിധ്യ സംരക്ഷണത്തിന്റെയും വനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായി ജില്ലയിലുള്ള വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധസംഘടനകള്‍, കര്‍ഷകര്‍ എന്നിവരില്‍ നിന്നും വനമിത്ര പുരസ്‌കാരത്തിന് സംസ്ഥാന വനം വന്യജീവി വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ലഘുവിവരണവും ഫോട്ടോയും സഹിതം ജൂലൈ 31നകം കോന്നി എലിയറയ്ക്കലുള്ള സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് അപേക്ഷ നല്‍കണം. ഒരിക്കല്‍ അവാര്‍ഡ് ലഭിച്ചവര്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് പുരസ്‌കാരത്തിന് അപേക്ഷിക്കാന്‍ പാടില്ല. അപേക്ഷാഫോറം ഓഫീസില്‍ ലഭിക്കും. കൂടുതല്‍ വിവരം www.keralaforest.gov.in എന്ന വെബ്‌സൈറ്റിലും 8547603708, 8547603707, 0468 2243452 എന്നീ നമ്പരുകളിലും ലഭിക്കും.
തടി ഉല്‍പാദനത്തിന് ധനസഹായം
സ്വകാര്യ ഭൂമിയിലെ ശോഷിച്ചുവരുന്ന തടിയുല്‍പാദനം വര്‍ധിപ്പിക്കുന്നതിനും സര്‍വസാധാരണമായി ഉല്‍പാദിപ്പിക്കുന്ന തടിയിനങ്ങളില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും വനം വകുപ്പ് പ്രോത്സാഹന ധനസഹായ പദ്ധതി നടപ്പാക്കുന്നു. തേക്ക്, ചന്ദനം, മഹാഗണി, ആഞ്ഞിലി, പ്ലാവ്, ഈട്ടി, കമ്പകം, കുമ്പിള്‍, കുന്നിവാക, തേമ്പാവ് എന്നീ വൃക്ഷത്തൈകള്‍ നട്ടു വളര്‍ത്തുന്നതിനാണ് ധനസഹായം ലഭ്യമാക്കുക.
50 മുതല്‍ 200 തൈകള്‍ വരെ തൈ ഒന്നിന് 50 രൂപ നിരക്കിലും 201 മുതല്‍ 400 വരെ 40 രൂപ നിരക്കിലും 401 മുതല്‍ 625 വരെ 30 രൂപ നിരക്കിലും ധനസഹായം ലഭിക്കും. ഒരു വര്‍ഷമായ തൈകള്‍ക്ക് മാത്രമേ ധനസഹായം ലഭിക്കുകയുള്ളൂ. അപേക്ഷ ജൂലൈ 31നകം പത്തനംതിട്ട സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, പത്തനംതിട്ട/റാന്നി സോഷ്യല്‍ ഫോറസ്ട്രി റെയിഞ്ച് ഓഫീസര്‍ എന്നിവിടങ്ങളില്‍ നല്‍കണം. അപേക്ഷാഫോറവും കൂടുതല്‍ വിവരവും www.keralaforest.gov.in എന്ന വെബ്‌സൈറ്റിലും ഫോറസ്ട്രി ഡിവിഷന്‍ ഓഫീസിലും ലഭിക്കും. ഫോണ്‍: 8547603708, 8547603707, 0468 2243452.
ഇ.എസ്.ഐ ഡിസ്‌പെന്‍സറികളില്‍ മെഡിക്കല്‍ ഓഫീസര്‍ നിയമനം
പത്തനംതിട്ട, കൊല്ലം ജില്ലകളിലെ ഇ.എസ്.ഐ ഡിസ്‌പെന്‍സറികളില്‍ ഉണ്ടാകാനിടയുള്ള അലോപ്പതി വിഭാഗം മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവുകളിലേക്ക് കരാര്‍ വ്യവസ്ഥയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. എംബിബിഎസ് ബിരുദവും റ്റി.സി.എം.സി രജിസ്‌ട്രേഷനുമാണ് യോഗ്യത. പ്രതിമാസം 56395 രൂപ ലഭിക്കും. താത്പര്യമുള്ളവര്‍ ഈ മാസം 30നകം [email protected] എന്ന ഇ-മെയിലിലേക്ക് പൂരിപ്പിച്ച രജിസ്‌ട്രേഷന്‍ ഫോറം സമര്‍പ്പിക്കണം. ബയോഡേറ്റയുടെ മാതൃകയും കൂടുതല്‍ വിവരവും www.ims.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0474 2742341.