Sunday, April 13, 2025 2:54 am

സര്‍ക്കാര്‍ അറിയിപ്പുകള്‍ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

പോലീസ് കോണ്‍സ്റ്റബിള്‍ : വൈദ്യപരിശോധന വ്യാഴാഴ്ച
കെഎപി മൂന്നാം ബറ്റാലിയന്‍ പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് ജില്ലാ പബ്ലിക് സര്‍വീസ് കമ്മീഷന്റെ 7.5.2020ലെ PTA II(I)167/2018 പ്രകാരമുള്ള അഡൈ്വസ് ലഭിച്ച ഉദ്യോഗാര്‍ഥികളുടെ വൈദ്യപരിശോധന  ജൂലൈ 2 ന്  കെഎപി മൂന്ന് ആസ്ഥാന കാര്യാലയത്തില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം രാവിലെ എട്ടിന് ഹാജരാകണം. ഇത് സംബന്ധിച്ച അറിയിപ്പ് ലഭിക്കാത്തവര്‍ 04734 217172 എന്ന നമ്പരില്‍ ബന്ധപ്പെടണം.

സൗജന്യ മരുന്ന് വിതരണ പദ്ധതി ജൂലൈ ഏഴിന് സമാപിക്കും
തിരുവല്ല നിയോജകമണ്ഡലത്തിലെ ബിപിഎല്‍ കുടുംബത്തില്‍ പെട്ട രോഗികള്‍ക്ക് 2020 ഏപ്രില്‍ ഏഴു മുതല്‍ സ്പോണ്‍സര്‍മാര്‍ മുഖേന നല്‍കി വന്നിരുന്ന മരുന്നുകളുടെ വിതരണം ജൂലൈ ഏഴിന് സമാപിക്കുമെന്ന് മാത്യു ടി തോമസ് എംഎല്‍എ അറിയിച്ചു. മരുന്നുകള്‍ ആവശ്യമുള്ള ബിപിഎല്‍ രോഗികള്‍, അവര്‍ ബി പി എല്‍ ആണെന്ന് കാണിക്കുന്ന റേഷന്‍ കാര്‍ഡിന്റെ കോപ്പിയും, ഡോക്ടറുടെ 2020 ലെ പ്രിസ്‌ക്രിപ്ഷനും ജൂലൈ നാലിനു മുന്‍പായി തിരുവല്ലയിലുള്ള എംഎല്‍എ ഓഫീസില്‍ എത്തിക്കണം. വൃക്കരോഗികള്‍, ഹൃദയ ശസ്ത്രക്രിയ നടത്തിയവര്‍, നേരത്തേ ഈ പദ്ധതിയില്‍ നിന്നും മരുന്ന് ലഭിച്ചിട്ടില്ലാത്തവര്‍ എന്നിവര്‍ക്കായിരിക്കും മുന്‍ഗണന.

തിരുവല്ല താലൂക്കില്‍ മോക്ക്ഡ്രില്‍ ജൂലായ് 01 ന്
വെള്ളപ്പൊക്ക ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് ഇന്‍സിഡന്റ് റെസ്പോണ്‍സ് സിസ്റ്റത്തിന്റെ (ഐ.ആര്‍.എസ്) ഭാഗമായി തിരുവല്ല താലൂക്കിലെ പെരിങ്ങര, കാവുംഭാഗം, നെടുമ്പ്രം പ്രദേശങ്ങളെ ബന്ധിപ്പിച്ച് പെരിങ്ങര ഗ്രാമപഞ്ചായത്തിലെ വളവനാരി കടവില്‍  ജൂലായ് 01 രാവിലെ 10:30 ന് മോക്ക്ഡ്രില്‍ നടത്തും.

ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സിസ്റ്റം റാന്നി താലൂക്ക്തല യോഗം നാളെ
പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് റാന്നി താലൂക്കിലെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി റെസ്പോസിബിള്‍ ഓഫീസറായ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ബി.രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സിസ്റ്റം യോഗം ജൂലൈ 1ന്  ഉച്ചകഴിഞ്ഞ് 3ന് റാന്നി താലൂക്ക് ഓഫീസില്‍ നടക്കും.

കര്‍ഷകര്‍ക്ക് ആശ്വാസമായി വിള ഇന്‍ഷുറന്‍സ് പദ്ധതി; 27 വിളകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ
കര്‍ഷകര്‍ക്ക് ആശ്വാസമായി വിള ഇന്‍ഷുറന്‍സ് പദ്ധതി വരുന്നു. അതിന്റെ ഭാഗമായി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ജൂലൈ 1(ബുധന്‍) സംസ്ഥാന വിള ഇന്‍ഷുറന്‍സ് ദിനമായി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി ജൂലൈ 15 വരെ കൃഷിഭവന്‍ തലത്തില്‍ കാമ്പയിന്‍ നടത്തും. ഈ പദ്ധതി പ്രകാരം സംസ്ഥാനത്ത് 27 വിളകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.

മേഖലയിലെ പ്രധാന വിളകളായ തെങ്ങ്, വാഴ, നെല്ല്, പച്ചക്കറി, മരച്ചീനി, കുരുമുളക്, റബര്‍, ഇഞ്ചി, മഞ്ഞള്‍, കിഴങ്ങുവര്‍ഗവിളകള്‍, വെറ്റില, ജാതി, കമുക്, കൈതച്ചക്ക, കരിമ്പ്, പയറുവര്‍ഗവിളകള്‍, മാവ്, ഏലം, കശുമാവ്, കാപ്പി, തേയില, കൊക്കോ, നിലക്കടല, എളള്, ഗ്രാമ്പു, പുകയില, ചെറുധാന്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. കുറഞ്ഞ പ്രീമിയം തുകയില്‍ പ്രകൃതി ക്ഷോഭങ്ങളായ വരള്‍ച്ച, വെളളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, ഭൂകമ്പം, കടലാക്രമണം, ചുഴലിക്കാറ്റ്, കൊടുങ്കാറ്റ്, ഇടിമിന്നല്‍ എന്നിവ മൂലമോ, കാട്ടുതി, വന്യമൃഗങ്ങളുടെ ആക്രമണം മൂലമോ വിള നശിക്കുന്ന സാഹചര്യം ഉണ്ടായാല്‍ മുന്തിയ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.

അതതു പഞ്ചായത്ത്, മുനിസിപ്പല്‍ കൃഷിഭവനുകള്‍ വഴിയാണ് ഇന്‍ഷുറന്‍സ് ചെയ്യേണ്ടത്. ഓരോ പഞ്ചായത്തില്‍ നിന്നും 100% കര്‍ഷകരേയും വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് കൃഷിവകുപ്പ് ലക്ഷ്യമിടുന്നു. എല്ലാ കര്‍ഷകരും ഇതിന്റെ പ്രയോജനം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ കൃഷി വകുപ്പ് അറിയിച്ചു.
പദ്ധതിയില്‍ അംഗമായി പോളിസി ലഭിക്കുന്നതിന് കര്‍ഷകര്‍ക്കായി മൊബൈല്‍ ആപ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ എന്നീ സംവിധാനങ്ങള്‍ ജൂലൈ 1 മുതല്‍ ആരംഭിക്കും. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തുന്നതിനായി www.aims.kerala.gov.in/cropinsurance എന്ന വെബ്‌സൈറ്റ് ഉപയോഗപ്പെടുത്താം.

കുടുംബശ്രീ ദേശീയ നഗര ഉപജീവനമിഷന്‍ കമ്മ്യൂണിറ്റി ഓര്‍ഗനൈസറുടെ തെരഞ്ഞെടുപ്പ്
കുടുംബശ്രീ ദേശീയ നഗര ഉപജീവനമിഷന്റെ സാമൂഹ്യ സംഘടന പദ്ധതി പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ അടിസ്ഥാനതലംവരെ എത്തിക്കുന്നതിന് തിരുവല്ല നഗരസഭയില്‍ കമ്മ്യൂണിറ്റി ഓര്‍ഗനൈസറായി പ്രവര്‍ത്തിക്കുവാന്‍ താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

യോഗ്യത: പ്ലസ് 2, കമ്പ്യൂട്ടര്‍ പരിജ്ഞാനം, അപേക്ഷകര്‍ തിരുവല്ല നഗരസഭാപരിധിയില്‍ താമസിക്കുന്നവരായിരിക്കണം, കുടുംബശ്രീ കുടുംബാംഗങ്ങളായ വനിതകളായിരിക്കണം, സാമൂഹ്യവികസനവുമായി ബന്ധപ്പെട്ട മേഖലയില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. കുടുംബശ്രീ പ്രവൃത്തിപരിചയം അധിക യോഗ്യതയായിരിക്കും, എസ്‌ജെഎസ്ആര്‍വൈ പദ്ധതിയില്‍ സി.ഒ.ആയി പ്രവൃത്തി പരിചയമുള്ളവര്‍ക്കും കുടുംബശ്രീ സംഘടനാ സംവിധാനത്തില്‍ സി.ഒമാരായി പ്രവര്‍ത്തിച്ചവര്‍ക്കും മുന്‍ഗണന നല്‍കും. ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവിണ്യവും ഉള്ളവരും ആയിരിക്കണം. പ്രായപരിധി 18 -45 വയസിനും ഇടയിലുള്ളവരായിരിക്കണം.

വിശദമായ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍ എന്നിവ സഹിതം (യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള) ജില്ലാമിഷന്‍ ഓഫീസില്‍ നേരിട്ടോ, ജില്ലാമിഷന്‍ കോഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാമിഷന്‍, മൂന്നാംനില, കളക്ടറേറ്റ് എന്ന വിലാസത്തിലോ സമര്‍പ്പിക്കാം. അവസാന തീയതി 2020 ജൂലൈ 10 വൈകിട്ട് 5 വരെ. ജില്ലാതലത്തിലുള്ള പരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസുമായി 04682221807 എന്ന നമ്പരില്‍ ബന്ധപ്പെടുക.

ജൂണ്‍ മാസത്തെ റേഷന്‍ സാധനങ്ങള്‍ ജൂലൈ 4 വരെ ലഭ്യമാകും
ജില്ലയിലെ എല്ലാ താലൂക്കുകളിലും ജൂണ്‍ മാസത്തെ വിതരണത്തിനായി അനുവദിച്ച റേഷന്‍ സാധനങ്ങള്‍ കാര്‍ഡുടമകള്‍ക്ക് ജൂലൈ നാലുവരെ റേഷന്‍ കടകളില്‍ നിന്നും ലഭ്യമാകുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പെരുമ്പാവൂര്‍ നഗരത്തില്‍ വീണ്ടും കഞ്ചാവ് ചെടി കണ്ടെത്തി

0
കൊച്ചി: പെരുമ്പാവൂര്‍ നഗരത്തില്‍ വീണ്ടും കഞ്ചാവ് ചെടി കണ്ടെത്തി. എംസി റോഡില്‍ നിന്ന്...

സ്കൂട്ടർ യാത്രക്കാരനായ യുവാവിനെ തടഞ്ഞുനിർത്തി കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച പ്രതികൾക്കെതിരെ പോലീസ് കേസെടുത്തു

0
തിരുവനന്തപുരം: സ്കൂട്ടർ യാത്രക്കാരനായ യുവാവിനെ തടഞ്ഞുനിർത്തി കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച പ്രതികൾക്കെതിരെ...

എറണാകുളം നഗരത്തിൽ എളമക്കര മഠം ജങ്ഷനിൽ നൃത്ത സ്ഥാപനത്തിൽ തീപിടിത്തം

0
കൊച്ചി: എറണാകുളം നഗരത്തിൽ എളമക്കര മഠം ജങ്ഷനിൽ നൃത്ത സ്ഥാപനത്തിൽ തീപിടിത്തം....

വഖഫിൻ്റെ പേരിൽ സമുദായങ്ങളെ തമ്മിലടിപ്പിക്കാൻ നോക്കുകയാണ് ബിജെപിയെന്ന് കെ സി വേണുഗോപാൽ

0
കൊച്ചി : വഖഫിൻ്റെ പേരിൽ സമുദായങ്ങളെ തമ്മിലടിപ്പിക്കാൻ നോക്കുകയാണ് ബിജെപിയെന്ന് എഐസിസി...