യു.ഡി.എഫിൽ ഘടകകക്ഷികളെ തീരുമാനിക്കുന്നത് മുസ്ലിം ലീഗ്: കെ.സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: യു.ഡി.എഫിൽ ആരെയൊക്കെ ഘടകക്ഷികളാക്കണമെന്നും ഒഴിവാക്കണമെന്നും തീരുമാനിക്കുന്നത് മുസ്ലീം ലീഗാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. പാണക്കാട്ടു നിന്നും വരുന്ന വാറോലകൾ അനുസരിക്കുന്ന പണി മാത്രമാണ് കോൺഗ്രസിനുള്ളത്. രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയുമല്ല പി.കെ കുഞ്ഞാലിക്കുട്ടിയാണ് യു.ഡി.എഫിൽ കാര്യങ്ങൾ തീരുമാനിക്കുന്നത്. തീവ്രവാദ സ്വഭാവമുള്ള സംഘടനയാണെന്ന് ഇടത്-വലത് മുന്നണികൾ പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാർട്ടിയുമായി മുസ്ലിം ലീഗ് നടത്തിയ സഖ്യചർച്ച ഇതിൻെറ തെളിവാണ്. കേരളകോൺഗ്രസ് പുറത്തും വെൽഫെയർ പാർട്ടി അകത്തുമാകുന്ന യു.ഡി.എഫിൽ ആത്മാഭിമാനമുള്ള രാഷ്ട്രീയ പാർട്ടികൾക്ക് നിൽക്കാനാവില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മലബാറിൽ എസ്.ഡി.പി.ഐയുമായി ലീഗ് ചർച്ച ആരംഭിച്ചു കഴിഞ്ഞു. മുസ്ലിം തീവ്രവാദ സംഘടനകളെ മുഴുവൻ ഒരു കുടയ്ക്ക് കീഴിൽ കൊണ്ടുവരാനാണ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ ശ്രമമെന്നും സുരേന്ദ്രൻ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ഏഴാം ക്ലാസുകാരനെ മർദ്ദിച്ച കേസിൽ ഒത്തുതീർപ്പ് സമ്മർദ്ദം

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ മോഷണ കുറ്റം...

പ്രവാസി ക്ഷേമ പെന്‍ഷൻകാർക്ക് ആശ്വാസം ; സർക്കാർ 32 കോടി അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസി ക്ഷേമ പെൻഷൻ വിതരണത്തിനായി സർക്കാർ 32 കോടി...

എടവണ്ണയിലെ ക്ഷേത്രത്തിൽ നിന്നുള്ള അമിത ശബ്ദത്തിനെതിരായ പരാതിക്കാരന് അനുകൂലമായി മനുഷ്യാവകാശ ഉത്തരവ്

0
മലപ്പുറം: ശബ്ദമലിനീകരണ നിയന്ത്രണ നിയമപ്രകാരം കൃത്യമായ നടപടിയെടുക്കേണ്ടത് ബന്ധപ്പെട്ട പോലീസിന്റെ...

വീട്ടില്‍ പൂജക്കെത്തിയ പൂജാരി പതിനൊന്നുകാരനെ ലൈംഗികാതിക്രമത്തിനിരയാക്കി ; അഞ്ച് വര്‍ഷം കഠിന തടവും പിഴയും...

0
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസില്‍ പൂജാരിക്ക് അഞ്ച്...