കാര്‍ഷിക വിത്തിനങ്ങളും തൈകളും വില്‍പ്പനയ്ക്ക്
കോന്നി മോഡല്‍ അഗ്രോ സര്‍വീസ് സെന്ററില്‍ വിവിധയിനം കാര്‍ഷിക വിത്തിനങ്ങളും തൈകളും വില്‍പ്പനയ്ക്ക് തയാറായതായി ഫെസിലിറ്റേറ്റര്‍ അറിയിച്ചു. മേല്‍ത്തരം തെങ്ങിന്‍ തൈകള്‍, വേരു പിടിപ്പിച്ച കുരുമുളകുവള്ളികള്‍, കമുകിന്‍ തൈകള്‍, വാഴവിത്തുകള്‍, പച്ചക്കറി തൈകള്‍, പച്ചക്കറി വിത്തുകള്‍, അടുക്കളത്തോട്ട നിര്‍മാണ കിറ്റുകള്‍ എന്നിവ ആവശ്യാനുസരണം വാങ്ങാം. പോര്‍ട്ടിംഗ് മിശ്രിതം നിറച്ച ഗ്രോബാഗുകളും തൈകളും ഓര്‍ഡര്‍ അനുസരിച്ച് എത്തിച്ചുനല്‍കും. കാട്ടുപന്നികളെ പ്രതിരോധിക്കുന്നതിനുള്ള ബോറപ്പ് എന്ന ജൈവ പൊടിയും വില്‍പ്പനയ്ക്കുണ്ട്. ഫോണ്‍: 0468 2333809, 9946251163.
വ്യക്തിഗത ആസ്തികളുടെ നിര്‍മാണത്തിന് അപേക്ഷിക്കാം
കോന്നി ബ്ലോക്കിലെ പഞ്ചായത്തുകളില്‍ വ്യക്തിഗത ആസ്തിനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് തൊഴിലുറപ്പ് പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. പൊതുവിഭാ ഗത്തിന് നാല് ലക്ഷം രൂപയുടെയും പട്ടികജാതി വിഭാഗത്തിന് അഞ്ച് ലക്ഷം രൂപയുടെയും പട്ടികവര്‍ഗ വിഭാഗത്തിന് ആറ് ലക്ഷം രൂപയുടെയും ധനസഹായം ലഭിക്കും. പട്ടികജാതി/പട്ടികവര്‍ഗം/ബിപിഎല്‍ കുടുംബം, എസ്ഇസിസി ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍, ഐഎവൈ/ പിഎംഎവൈ/ ലൈഫ് ഭവനം ലഭിച്ചവര്‍, വിധവ/ഭിന്നശേഷി ഗൃഹനാഥരായിട്ടുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷാഫോറം ബ്ലോക്ക്/ഗ്രാമപഞ്ചായത്ത് ഓഫീസുകളില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 30.
ഇലക്ട്രിക് വാഹനം ആവശ്യമുണ്ട്
പത്തനംതിട്ട വനിതാ പ്രൊട്ടക്ഷന്‍ ഓഫീസിലെ ആവശ്യത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഇലക്ട്രിക് കാര്‍ ആവശ്യമുണ്ട്. ഇതിലേക്കുള്ള ടെന്‍ഡര്‍ ഈ മാസം 15ന് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. ഫോണ്‍: 8281999053, 0468 2329053.
പത്തനംതിട്ട ജില്ലാ വനിതാ ശിശുവികസന ഓഫീസിലെ ആവശ്യത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഇലക്ട്രിക് കാര്‍ ആവശ്യമുണ്ട്. ടെന്‍ഡര്‍ ഈ മാസം 15ന് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. ഫോണ്‍: 9447760885.
യോഗം
ഏഴംകുളം ഗ്രാമപഞ്ചായത്തില്‍ സുഭിക്ഷകേരളം പദ്ധതിയില്‍ മത്സ്യകൃഷി നടത്തുന്നതുമായി ബന്ധപ്പെട്ട യോഗം ആറിന് ഉച്ചയ്ക്ക് രണ്ടിന് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. മത്സ്യകൃഷിയില്‍ താത്പര്യമുള്ളതും സ്വന്തമായി കുളവുമുള്ളവര്‍ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
റാന്നി ഉപാസന കടവില്‍ മോക്ഡ്രില്‍ ജൂലൈ 3ന്
വെള്ളപ്പൊക്ക ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ വിവിധ വകുപ്പുകളുടെ ഏകോപനം വിലയിരുത്തുന്നതിനും രക്ഷാപ്രവര്‍ത്തന മുന്നൊരുക്കങ്ങള്‍ പരിശോധിക്കുന്നതിനുമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ റാന്നി ഉപാസന കടവില്‍ നാളെ വൈകിട്ട് ആറിന് മോക്ഡ്രില്‍ നടത്തും.
വായ്പയ്ക്ക് അപേക്ഷിക്കാം
കളിമണ്‍ ഉല്പന്ന നിര്‍മാണം കുലത്തൊഴിലായി സ്ഥീകരിച്ചിട്ടുള്ള സമുദായത്തില്‍ ഉള്‍പ്പെട്ട വ്യക്തികള്‍ക്ക് സംരംഭങ്ങളുടെ ആധുനികവല്‍ക്കരണത്തിനും നൂതന സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും വായ്പയ്ക്ക് അപേക്ഷിക്കാം. ആറ് ശതമാനം പലിശ നിരക്കില്‍ രണ്ട് ലക്ഷം രൂപ വരെ വായ്പ ലഭിക്കും. ജാമ്യ വ്യവസ്ഥകള്‍ ബാധകമാണ്. പരമ്പരാഗത കളിമണ്‍ ഉല്പന്ന നിര്‍മാണ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരോ അവരുടെ ആശ്രിതരോ ആയിരിക്കണം അപേക്ഷകര്‍. പ്രായം 18നും 55നും മധ്യേ. കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. അപേക്ഷാഫോറവും കൂടുതല്‍ വിവരവും www.keralapottery.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
പി.എസ്.സി അഭിമുഖം
ജില്ലയില്‍ അഗ്രികള്‍ച്ചര്‍ വകുപ്പില്‍ ട്രാക്ടര്‍ ഡ്രൈവര്‍ (കാറ്റഗറി നമ്പര്‍ 212/18) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദേ്യാഗാര്‍ഥികള്‍ക്ക് എറണാകുളം ജില്ലാ പി.എസ്.സി ഓഫീസില്‍ ഈ മാസം ഒമ്പതിന് അഭിമുഖം നടത്തും. വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, ജനന തീയതി, യോഗ്യതകള്‍ ഇവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, വ്യക്തിവിവരക്കുറിപ്പ് എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഇത് സംബന്ധിച്ച പ്രൊഫൈല്‍ മെസേജ് ലഭിക്കാത്തവര്‍ ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2222665.
അഭിമുഖം
ഭൂജല വകുപ്പ് ജില്ലാ ഓഫീസില്‍ മാര്‍ച്ച് 12,13 തീയതികളില്‍ നടത്താനിരുന്ന കാഷ്വല്‍ തൊഴിലാളികളുടെ അഭിമുഖം ഈ മാസം എട്ട്, ഒമ്പത്, 10 തീയതികളില്‍ നടക്കുമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു.