കഞ്ചിക്കോട് കാറില്‍ സാഹസികയാത്ര നടത്തിയ യുവാക്കൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പാലക്കാട് വീണ്ടും കാറില്‍ യുവാക്കളുടെ സഹാസികയാത്ര. കൊച്ചി- സേലം ദേശീയപാതയില്‍ കഞ്ചിക്കോട് കുരുടിക്കാട് വെച്ചായിരുന്നു സംഭവം. ദ്യശ്യങ്ങള്‍ പുറത്ത് വന്നതോടെ സംഭവത്തില്‍ കാര്‍ ഓടിച്ചിരുന്ന യുവാവിനെ ഉള്‍പ്പെടെ ഏഴ് പേരെ പാലക്കാട് കസബ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ജില്ലയിലൂടെ കടന്നുപോകുന്ന കൊച്ചി- സേലം ദേശീയപാതയിലായിരുന്നു യുവാക്കളുടെ സാഹസിക യാത്ര. കാറിന്റെ ഡോറില്‍ കയറിയിരുന്നും ഉച്ചത്തില്‍ ശബ്ദം ഉണ്ടാക്കിയുമായിരുന്നു യാത്ര. ദേശീയപാതയിലെ കഞ്ചിക്കോട് ഭാഗത്തുകൂടി
KL09 AS 0460 എന്ന വാഹനത്തിലായിരുന്നു സാഹസിക യാത്ര. റോഡിലെ മറ്റ് യാത്രക്കാരാണ് യുവാക്കളുടെ അപകടകരമായ യാത്രയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കല്‍പ്പാത്തി കുന്നുംപുറം സ്വദേശികളായ മുഹമ്മദ് സാലിഹ്, ഷമീര്‍, പ്രായപൂര്‍ത്തിയാവാത്ത 5 വിദ്യാര്‍ഥികള്‍ തുടങ്ങിയവരെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ വാഹനത്തിന്റെ ഉടമയായ തിരുനെല്ലായി സ്വദേശിക്കെതിരെയും പോലീസ് കേസെടുത്തു. അപകടകരമായ വിധം വാഹനം ഓടിച്ച മുഹമ്മദ് സാലിഹിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് പോലീസ് ശുപാര്‍ശ ചെയ്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...