തിരുവല്ല താലൂക്കില്‍ രണ്ടാം മോക്ഡ്രില്‍ ജൂലൈ 7 ന്
തിരുവല്ല താലൂക്കിനു കീഴിലുള്ള നിരണം, കടപ്ര പ്രദേശങ്ങളെ ഉള്‍പ്പെടുത്തി കടപ്ര ഗ്രാമപഞ്ചായത്തിലെ കുരിയത്ത് കടവില്‍ ജൂലൈ 7 ന് രാവിലെ 11ന് മോക്ഡ്രില്‍ സംഘടിപ്പിക്കും. തിരുവല്ല താലൂക്കില്‍ നടത്തുന്ന രണ്ടാമത്തെ മോക്ഡ്രില്ലാണിത്.
ടെലിവിഷന്‍ ജേണലിസം: കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാരിന്റെ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്‌സിന്റെ 2020-2021 ബാച്ചിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദംനേടിയ യുവതിയുവാക്കള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 30 വയസ്. മാധ്യമസ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്, പ്ലേസ്‌മെന്റ് സഹായം എന്നിവ പഠനസമയത്ത് നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും.പ്രിന്റ് ജേണലിസം, ഓണ്‍ലൈന്‍ ജേണലിസം, മൊബൈല്‍ ജേണലിസം, ടെലിവിഷന്‍ പ്രോഗ്രാം ആങ്കറിങ് എന്നിവയിലും പരിശീലനം ലഭിക്കും.വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ അപേക്ഷ സമര്‍പ്പിക്കാം. ksg.keltron.in എന്ന വെബ്‌സൈറ്റിലും അപേക്ഷാഫോം ലഭിക്കും. ഓണ്‍ലൈന്‍പഠനസൗകര്യം ഉണ്ടായിരിക്കും. അഡ്മിഷന്‍ ആരംഭിച്ചു. വിശദവിവരങ്ങള്‍ക്ക് ബന്ധപെടുക: 8137969292. വിലാസം:കെല്‍ട്രോണ്‍ നോളജ് സെന്റര്‍, 2nd ഫ്‌ളോര്‍, ചെമ്പിക്കലം ബില്‍ഡിങ്, ബേക്കറി ജംഗ്ഷന്‍, വിമന്‍സ് കോളേജ് റോഡ്, വഴുതക്കാട്, തിരുവനന്തപുരം, 695014.
നോട്ടറി നിയമനം: ഇന്റര്‍വ്യൂ മാറ്റിവച്ചു
കോവിഡ് – 19 പ്രതിരോധവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തില്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നോട്ടറി നിയമനവുമായി ബന്ധപ്പെട്ട് ജൂലൈ ഏഴ്, ഒന്‍പത് തീയതികളില്‍ ഗവണ്‍മെന്റ് സെക്രട്ടറിയേറ്റില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അഭിഭാഷകരുടെ ഇന്റര്‍വ്യൂ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് നിയമ സെക്രട്ടറി അറിയിച്ചു.
പി.എസ്.സി അഭിമുഖം മാറ്റിവച്ചു
പത്തനംതിട്ട ജില്ലയില്‍ അഗ്രികള്‍ച്ചര്‍ വകുപ്പില്‍ ട്രാക്ടര്‍ ഡ്രൈവര്‍ (കാറ്റഗറി നമ്പര്‍.212/18), ഫോറസ്റ്റര്‍ (സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍) (കാറ്റഗറി നമ്പര്‍ 621/17) എന്നീ തസ്തികകളുടെ അഭിമുഖം 2020 ജൂലൈ 9, 10 തീയതികളിലായി കേരള പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ എറണാകുളം ജില്ലാ ഓഫീസില്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്നത് ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ മാറ്റിവച്ചതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222665.