സുഭിക്ഷകേരളം പദ്ധതിയിലേക്ക് സന്നദ്ധ പ്രവര്‍ത്തകരെ ആവശ്യമുണ്ട്
സുഭിക്ഷ കേരളം പദ്ധതിയുടെ പ്രവര്‍ത്തനത്തിന് പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ കൃഷി വികസന ആഫീസുകളിലേക്കും ജില്ലയിലെ ഫാമുകളിലേക്കും സന്നദ്ധസേവന പ്രവര്‍ത്തകരെ ആവശ്യമുണ്ട്. കാര്‍ഷിക ബിരുദധാരികള്‍, കാര്‍ഷിക ഡിപ്ലോമ, ജൈവകൃഷി ഡിപ്ലോമ, മാനേജ്‌മെന്റ് ബിരുദധാരികള്‍, സാമൂഹികസേവന രംഗത്തെ ബിരുദധാരികള്‍, വി.എച്ച്.എസ്.സി സര്‍ട്ടിഫിക്കറ്റുകളുള്ളവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ആറ് മാസമാണ് സേവനകാലാവധി. തെരഞ്ഞെടുക്കപ്പെടുന്നവര്‍ കൃഷിഭവന്റെ വിവിധ പ്രവര്‍ത്തനങ്ങളില്‍ ഉദ്യോഗസ്ഥരുടെ നിര്‍ദേശാനുസരണം പ്രവര്‍ത്തിക്കണം. താത്പര്യമുള്ളവര്‍ ബയോഡേറ്റ കൃഷിഭവന്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസ് എന്നിവിടങ്ങളില്‍ നല്‍കണം. ഫോണ്‍: 0468 2222597.
മത്സ്യകര്‍ഷക അവാര്‍ഡിന് അപേക്ഷിക്കാം
ജില്ലാതലത്തില്‍ മികച്ച കര്‍ഷകരെ തെരഞ്ഞെടുക്കുന്നതിന് ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. ശുദ്ധജല കര്‍ഷകന്‍, അക്വാകള്‍ച്ചര്‍ പ്രൊമോട്ടോര്‍, മത്സ്യകൃഷിയില്‍ മികവ് പുലര്‍ത്തുന്ന തദ്ദേശസ്വയംഭരണ സ്ഥാപനം, നൂതന മത്സ്യകൃഷി എന്നീ വിഭാഗങ്ങളിലെ അവാര്‍ഡിന് ജൂലൈ 13നകം അപേക്ഷിക്കണം. അപേക്ഷാഫോറം ഫിഷറീസ് വകുപ്പ് ജില്ലാ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0468 2223134.