സെക്യൂരിറ്റി ഗാര്‍ഡ്, ശുചീകരണ തൊഴിലാളികളെ ആവശ്യമുണ്ട്
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ പുതിയതായി തുടങ്ങുന്ന കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക്(സിഎഫ്എല്‍ടിസി) സെക്യൂരിറ്റി ഗാര്‍ഡ്, ശുചീകരണ തൊഴിലാളികള്‍ എന്നിവരുടെ താത്ക്കാലിക ഒഴുവുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ കോവിഡ് 19 പ്രോട്ടോക്കോള്‍ പാലിച്ച് 25-60 വയസിനും ഇടയില്‍ പ്രായമുള്ളവരെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ ആഗസ്റ്റ് മൂന്നിന് വൈകിട്ട് അഞ്ചിനകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം
കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ 2019-20 അധ്യയന വര്‍ഷം എസ്എസ്എല്‍സി, പ്ലസ്ടു (സ്റ്റേറ്റ്, സി.ബി.എസ്.ഇ) പരീക്ഷകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി വിജയിച്ചവര്‍ക്ക് ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം. വെള്ളപേപ്പറില്‍ എഴുതി തയാറാക്കിയ ക്ഷേമനിധി അംഗത്തിന്റെ അപേക്ഷ, മാര്‍ക്ക് ലിസ്റ്റ്, ക്ഷേമനിധി കാര്‍ഡ്, എസ്എസ്എല്‍സി ബുക്ക്/റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ്, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം ആഗസ്റ്റ് 10ന് മുമ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡ്, മുണ്ടയ്ക്കല്‍ വെസ്റ്റ്, കൊല്ലം-691001 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. അപേക്ഷ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലും അയയ്ക്കാം. ഫോണ്‍: 0474 2743469.
ഐഎച്ച്ആര്‍ഡി കോളജുകളില്‍ ഡിഗ്രി പ്രവേശനം
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ മഹാത്സാഗാന്ധി സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അപ്ലൈഡ് സയന്‍സ് കോളജുകളില്‍ ഡിഗ്രി കോഴ്‌സുകളില്‍ അനുവദിച്ച 50 ശതമാനം സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓരോ കോളജിലെയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷ നല്‍കണം. അപേക്ഷയുടെ പ്രിന്റൗട്ട് നിര്‍ദിഷ്ട അനുബന്ധങ്ങള്‍, രജിസ്‌ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങള്‍ എന്നിവ സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളജില്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരം www.ihrd.ac.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം
കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പത്തനംതിട്ട ഓഫീസില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2019-20 അധ്യയനവര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡിനുളള അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളില്‍ നിന്ന് ആദ്യ ചാന്‍സില്‍ എസ്.എസ്.എല്‍.സി./ടി.എച്ച്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും 80 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയിരിക്കണം. 2019-20 അധ്യയന വര്‍ഷത്തില്‍ ഹയര്‍സെക്കന്‍ഡറി അവസാനവര്‍ഷ പരീക്ഷയില്‍ 90 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയവര്‍ക്കും ഡിഗ്രി ,പി.ജി, ടി.ടി.സി, ഐ.ടി.ഐ, ഐ.ടി.സി, പോളിടെക്‌നിക്, ജനറല്‍ നഴ്‌സിംഗ്, പ്രൊഫഷണല്‍ ഡിഗ്രി, പി.ജി, എം.ബി.ബി.എസ്, മെഡിക്കല്‍ പി.ജി തുടങ്ങിയ അവസാനവര്‍ഷ പരീക്ഷകളില്‍ 80 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയവര്‍ക്കും അപേക്ഷിക്കാം.അപേക്ഷ ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് ആഗസ്റ്റ് 22-ന് വൈകിട്ട് മൂന്നിനകം ലഭ്യമാക്കണം. ഫോണ്‍: 0468-2327415.