തീയറ്ററുകള്‍ അടഞ്ഞു തന്നെ കിടക്കും : അണ്‍ലോക്ക് 3.0 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തു വിട്ട് കേന്ദ്രസര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : തീയറ്ററുകള്‍ അടഞ്ഞു തന്നെ കിടക്കും. പുതിയ അണ്‍ലോക്ക് 3.0 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തു വിട്ട് കേന്ദ്രസര്‍ക്കാര്‍. ആഗസ്റ്റ് ഒന്ന് മുതല്‍ നിലവില്‍ വരുന്ന അണ്‍ലോക്ക് 3.0 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ രാത്രി ഏര്‍പ്പെടുത്തിയിരുന്ന യാത്രാവിലക്ക് ഒഴിവാക്കാന്‍ കേന്ദ്രം തീരുമാനിച്ചു. അഞ്ചാം തിയതി മുതല്‍ ജിമ്മുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. സ്കൂളുകള്‍, കോളേജുകള്‍, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ ആഗസ്റ്റ് 31 വരെ അടഞ്ഞു കിടക്കും. തീയറ്ററുകള്‍, മെട്രോ സര്‍വീസുകള്‍, സ്വിമ്മിംഗ് പൂളൂകള്‍ എന്നിവയും തുറന്നു പ്രവര്‍ത്തിക്കാന്‍
അനുവദിക്കുകയില്ല.

തിയേറ്ററുകളില്‍ 50 ശതമാനം സീറ്റ്‌ അനുവദിച്ച്‌ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനത്തില്‍ നിന്നും കേന്ദ്രം പിന്മാറിയത്. കണ്ടെയിന്മെന്റ് സോണുകളുടെ പുറത്ത് കൂടുതല്‍ സ്വാതന്ത്ര്യങ്ങള്‍ അനുവദിക്കാന്‍ ലക്ഷ്യമിട്ടാണ് അണ്‍ലോക്ക് 3.0 പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ വെളിപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ....

ശാസ്താംകോട്ട ശ്രീ ധർമശാസ്താ ക്ഷേത്രത്തിലെ വാനരസദ്യ നടന്നു

0
കൊല്ലം: കഴിഞ്ഞ നാൽപ്പത് വർഷത്തിലധികമായി കൊല്ലം ശാസ്താംകോട്ട ശ്രീ ധർമശാസ്താ...

ബിഹാർ പരീക്ഷാ വിവാദം : പട്നയിൽ ഉദ്യോഗാർഥികളുടെ പ്രതിഷേധ മാർച്ചിനിടയിൽ പോലീസുമായി ഏറ്റുമുട്ടൽ

0
പട്ന : എഴുപതാമത് ബിഹാർ പബ്ലിക് സർവീസ് കമ്മീഷൻ (ബി.പി.എസ്.സി.) പരീക്ഷ...

കൊയിലാണ്ടിയില്‍ മോഷ്ടിച്ച് കൊണ്ടുപോകുന്നതിനിടെ ബസ് ചെളിയില്‍ താഴ്ന്നു

0
കോഴിക്കോട്: കൊയിലാണ്ടിയില്‍ മോഷ്ടിച്ച് കൊണ്ടുപോകുന്നതിനിടെ ബസ് ചെളിയില്‍ താഴ്ന്നു. കോഴിക്കോട്-കൊയിലാണ്ടി റൂട്ടില്‍...