കംപ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം
മല്ലപ്പള്ളി കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ വിവിധ തൊഴിലധിഷ്ഠിത നൈപുണ്യ വികസന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി നിയമനങ്ങള്‍ക്ക് യോഗ്യമായ ഗവണ്‍മെന്റ് അംഗീകൃത ഡിസിഎ (ആറ് മാസം, പ്ലസ്ടു), പിജിഡിസിഎ (ഒരു വര്‍ഷം, ഡിഗ്രി), വേര്‍ഡ് പ്രോസസിംഗ് ആന്‍ഡ് ഡേറ്റാ എന്‍ട്രി (മൂന്ന് മാസം, എസ്. എസ്. എല്‍.സി) റ്റാലി ആന്‍ഡ് എംഎസ് ഓഫീസ് (മൂന്ന് മാസം, എസ്.എസ്.എല്‍.സി), ഓഫീസ് ഓട്ടോമേഷന്‍ (ഒരു മാസം, എസ്എസ്എല്‍സി) എന്നീ കോഴ്‌സുകളും ഓട്ടോകാഡ് റ്റുഡി, ത്രീഡി, ത്രീഡിഎസ് മാക്‌സ്, വെബ് ഡിസൈന്‍ ആന്‍ഡ് ഡെവലപ്‌മെന്റ്, ഗ്രാഫിക് ഡിസൈന്‍ തുടങ്ങിയ കോഴ്‌സുകളും, കൂടാതെ സാങ്കേതിക പരിജ്ഞാന കോഴ്‌സുകളായ കമ്പ്യൂട്ടര്‍ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്ക്, ഇ-ഗാഡ്ജറ്റ് ടെക്‌നോളജി, മെഷീന്‍ ലേണിംഗ് ഐഒടി, പൈഥോണ്‍, ജാവ, സീപ്രോഗ്രാമിങ്, പി.എച്ച്.പി, ഡോട്ട്‌നെറ്റ് എന്നിവയിലേക്കും അപേക്ഷിക്കാം. കൂടുതല്‍വിവരങ്ങള്‍ക്ക് 918078140525, 0471 2785525 എന്നീ നമ്പറുകളിലോ http://www.ksg.keltron.in എന്ന വെബ്‌സൈറ്റിലോ ബന്ധപ്പെടുക.
തൈക്കാവ് സ്‌കൂളില്‍ എസ്എസ്‌ക്യുഎഫ് കോഴ്‌സുകള്‍
ഹയര്‍ സെക്കന്‍ഡറി പഠനത്തോടൊപ്പം അന്താരാഷ്ട്ര നിലവാരമുള്ള നൈപുണി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന കോഴ്‌സുകള്‍ തൈക്കാവ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അനുവദിച്ചു. ആരോഗ്യമേഖലയില്‍ നിരവധി ജോലി സാധ്യതകളുള്ള രണ്ട് കോഴ്‌സുകളാണ് അനുവദിച്ചിട്ടുള്ളത്. വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠന സാധ്യതയും ഉണ്ടാകും. അപേക്ഷ http://www.vhscap.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഈ മാസം 14 വരെ സ്വീകരിക്കും. സ്‌കൂള്‍ കോഡ് 904020, കോഴ്‌സ് കോഡ് 31,33. കൂടുതല്‍ വിവരം 9447346785, 9446276227 എന്നീ നമ്പരുകളില്‍ ലഭിക്കും.
ഭവന നിര്‍മാണത്തിന് അപേക്ഷ നല്‍കാം
ലൈഫ് മിഷന്‍ ഗുണഭോക്ത്യ ലിസ്റ്റില്‍ ഉള്‍പ്പെടാത്തതും 2020 ജൂലൈ ഒന്നിന് മുന്‍പ് റേഷന്‍ കാര്‍ഡ് ലഭിച്ചിട്ടുളളതുമായ കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ അര്‍ഹരായ ഗുണഭോക്താക്കളും മറ്റ് ഭവന പദ്ധതികള്‍ക്ക് അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം ആനുകുല്യം ലഭ്യമാകാത്ത ഗുണഭോക്താക്കളും ഈ മാസം 14നകം http://www.life2020.kerala.gov.in എന്ന വെബ്‌സൈറ്റ്/അക്ഷയ കേന്ദ്രങ്ങള്‍ വഴി ഓണ്‍ലൈനായി അപേക്ഷ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു.
ബി.എസ്.സി ഫുഡ് ടെക്‌നോളജി കോഴ്‌സ് അഡ്മിഷന്‍
കോന്നി സിഎഫ്ആര്‍ഡിയുടെ കീഴിലുള്ള കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജിയില്‍ ബി.എസ്.സി ഫുഡ് ടെക്‌നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്‌സിലേക്ക് പ്ലസ്ടു പാസായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 16. അപേക്ഷാഫോറവും കൂടുതല്‍ വിവരവും http://www.supplycokerala.com എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
കേന്ദ്രീയ വിദ്യാലയത്തില്‍ ഒഴിവ്
ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തി ല്‍ 2020-21 വ ര്‍ഷത്തേക്കുള്ള പതിനൊന്നാം ക്ലാസ് സയന്‍സ് വിഭാഗത്തില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഒറ്റ പെണ്‍കുട്ടി ക്വാട്ടായിലേക്കും അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് ഏഴ്. രജിസ്‌ട്രേഷന്‍ ഫോറം http://chenneerkara.kvs.ac.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷ മാര്‍ക്ക്‌ലിസ്റ്റിനൊപ്പം [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ അയയ്ക്കണം. ആറ് മുതല്‍ ഒമ്പതാം ക്ലാസ് വരെ ഒറ്റ പെണ്‍കുട്ടി ക്വാട്ടയിലേക്കുള്ള രജിസ്‌ട്രേഷനും ആരംഭിച്ചു. താത്പര്യമുള്ളവര്‍ മുകളില്‍ പറഞ്ഞിരിക്കുന്ന വെബ്‌സൈറ്റില്‍ നിന്നും രജിസ്‌ട്രേഷന്‍ ഫോറം ഡൗണ്‍ലോഡ് ചെയ്ത് [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ ഈ മാസം ഏഴിനകം അപേക്ഷിക്കണം.
ജാഗ്രതാ നിര്‍ദ്ദേശം
ജില്ലയുടെ കിഴക്കന്‍ മേഖലകളിലും ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നതിനാലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പത്തനംതിട്ട ജില്ലയില്‍ മൂന്ന് മുതല്‍ ആറ് വരെ മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചതിനാലും മണിയാര്‍ ബാരേജിലേക്കുള്ള നീരൊഴുക്ക് ശക്തമാകുന്നതിനുള്ള സാഹചര്യം നിലനില്‍ക്കുന്നു. മണിയാര്‍ ബാരേജിലെ ജലനിരപ്പ് ഉയരുന്ന പക്ഷം ജലനിരപ്പ് 34.62 മീറ്ററായി ക്രമീകരിക്കുന്നതിനായി ഏഴ് വരെ ഏതു സമയത്തും മണിയാര്‍ ബാരേജിന്റെ അഞ്ച് ഷട്ടറുകള്‍ 10 സെ.മി മുതല്‍ 100 സെ.മി. വരെ ഉയര്‍ത്തേണ്ടതായി വന്നേക്കാം. ഷട്ടറുകള്‍ ഉയര്‍ത്തുന്നത് മൂലം കക്കാട്ടാറില്‍ 30 സെ.മി. മുതല്‍ 180 സെ.മി.വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ കക്കാട്ടാറിന്റെയും പമ്പയാറിന്റെയും തീരത്ത് താമസിക്കുന്ന ആളുകളും മണിയാര്‍, പെരുനാട്, വടശ്ശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ആശ്രയം പരിപാടിക്ക് ജില്ലയില്‍ തുടക്കം
കോവിഡ് 19 മഹാമാരിയെ പ്രതിരോധക്കുന്നതിന് ആരോഗ്യ വകുപ്പിനൊപ്പം മുന്‍നിര പോരാളികളായി പ്രവര്‍ത്തിക്കുന്ന ആശാപ്രവര്‍ത്തകരുമായി സംവദിക്കുന്ന ആശ്രയം പരിപാടിക്ക് ജില്ലയില്‍ തുടക്കമായി. ജില്ലയിലെ 54 പഞ്ചായത്തിലെയും മൂന്ന് നഗരസഭകളിലെയും ഓരോ ആശാപ്രതിനിധിയുമായി സംസാരിച്ച് ജോലി സംബന്ധമായ ആശങ്കകള്‍ പരിഹരിക്കാനാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി 16 പഞ്ചായത്തിലെ പ്രതിനിധികളുമായി ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എബിസുഷന്‍ സംവദിച്ചു. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും ആശങ്കളും പ്രതിനിധികള്‍ പങ്കുവച്ചു. എല്ലാ ആശങ്കകളും ജില്ലാ മെഡിക്കല്‍ ഓഫീസറുടെയും സ്റ്റേറ്റ് മിഷന്‍ ഡയറക്ടറുടെയും ശ്രദ്ധയില്‍പ്പെടുത്തി ഉചിതമായ നടപടികള്‍ സ്വീകരിക്കാമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ ഉറപ്പുനല്‍കി.
തുടര്‍ന്ന് ഇ-സഞ്ജീവനി എന്ന ടെലിമെഡിസിന്‍ സംവിധാനത്തെക്കുറിച്ച് ആശാപ്രവ ര്‍ത്തകര്‍ക്ക് ജില്ലാ ആശാ കോ-ഓര്‍ഡിനേറ്റര്‍ ലയ സി.ചാക്കോ പരിശീലനം നല്‍കി. കോവിഡ് കാലത്ത് ആശുപത്രി സന്ദര്‍ശനം ഒഴിവാക്കി വീട്ടിലിരുന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഡോക്ടറെ കാണാനുള്ള സംവിധാനമാണ് ഇ-സഞ്ജീവനി. ഇതിന്റെ ഉപയോഗം എല്ലാ വീടുകളിലും പരിശീലിപ്പിക്കുകയും കൂടുതല്‍ ആളുകള്‍ ഈ സംവിധാനം പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുമാണ് പരിശീലനം നല്‍കുന്നത്.