എഫ്.എല്‍.ടി.സിയില്‍ നിയോഗിക്കുന്നതിനെതിരെ പ്രതിഷേധവുമായി പി.ജി ഡോക്ടര്‍മാര്‍

For full experience, Download our mobile application:
Get it on Google Play

 കോഴിക്കോട് : പി.ജി ഡോക്ടര്‍മാരെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് (എഫ്.എല്‍.ടി.സി) കേന്ദ്രത്തില്‍ നിയോഗിക്കുന്നതിനെതിരെ മെഡിക്കല്‍ പി.ജി അസോസിയേഷന്‍. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളുടെ ചികിത്സയെ ഈ നീക്കം പ്രതികൂലമായി ബാധിക്കുമെന്നാണ് പി.ജി ഡോക്ടര്‍മാരുടെ വാദം. കോവിഡ് രോഗികളുടെ എണ്ണം പ്രതിദിനം വര്‍ദ്ധിക്കുമ്പോഴും മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍‌ ആവശ്യത്തിന് ഡോക്ടര്‍മാരില്ലെന്നും പിജി ഡോക്ടര്‍മാരുടെ സംഘടന ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ കോവിഡ് വാര്‍ഡുകളിലും മറ്റു വിഭാഗങ്ങളിലും പിജി ഡോക്ടര്‍മാരുടെ സേവനമാണ് പ്രധാനം. എന്നാല്‍ പി.ജി ഡോക്ടര്‍മാരെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്‍ററുകളില്‍ നിയോഗിക്കാനുള്ള നീക്കമാണ് എതിര്‍പ്പിനിടയാക്കി യിരിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അനസ്തേഷ്യാ വിഭാഗത്തിലെ രണ്ട് പിജി ഡോക്ടര്‍മാരോട് എഫ്.എല്‍.ടി.സിയിലേക്ക് പോകാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഡോക്ടര്‍മാര്‍ ഇതിന് തയ്യാറായിട്ടില്ല.

മെഡിക്കല്‍ കോളേജില്‍ ഗുരുതര പ്രശ്നങ്ങളില്ലാതെ കഴിയുന്ന കോവിഡ് രോഗികളെ മറ്റു കോവിഡ് ആശുപത്രികളിലേക്കും എഫ്.എല്‍.ടി.സികളിലേക്കും മാറ്റണമെന്നും പിജി അസോസിയേഷന്‍ ആവശ്യപ്പെടുന്നുണ്ട്. രോഗികളല്ലാത്തവര്‍ക്കുള്ള കോവിഡ് പരിശോധന മെഡിക്കല്‍ കോളേജിന് പുറത്തേക്ക് മാറ്റണമെന്ന ആവശ്യവും ഇവര്‍ മുന്നോട്ടുവെക്കുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഫുട്ബോൾ ലോകകപ്പ് വിജയത്തിൻ്റെ ആഹ്ലാദപ്രകടനത്തിനിടെ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു

0
കൊല്ലം: ഫുട്ബോൾ ലോകകപ്പ് വിജയത്തിൻ്റെ ആഹ്ലാദപ്രകടനത്തിനിടെ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു. കൊല്ലം കരിക്കോട്...

പെരുമ്പാവൂരിൽ മൂന്ന് യുവാക്കളെ തടഞ്ഞുനിര്‍ത്തി തല മൊട്ടയടിച്ചു

0
കൊച്ചി: പെരുമ്പാവൂര്‍ കണ്ടന്തറ ഭായി കോളനിക്ക് സമീപം മൂന്ന് യുവാക്കളെ തടഞ്ഞുനിര്‍ത്തി...

ബിജെപിയിലെ തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പില്‍ പാര്‍ട്ടിതല അന്വേഷണം

0
തിരുവനന്തപുരം: ബിജെപിയിലെ തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പില്‍ പാര്‍ട്ടിതല അന്വേഷണം. കുമ്മനം രാജശേഖരന്‍,...

ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണതിനെ തുടർന്ന് മലബാറിലെ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം

0
കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണതിനെ തുടർന്ന് മലബാറിലെ...