Monday, April 22, 2024 6:38 am

സര്‍ക്കാര്‍ അറിയിപ്പുകള്‍ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

അറ്റന്‍ഡര്‍ ഒഴിവ്
കോന്നി താലൂക്ക് ആശുപത്രിയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ഗ്രേഡ് 2 ആശുപത്രി അറ്റന്‍ഡര്‍മാരെ നിയമിക്കുന്നു. രണ്ട് ഒഴിവുണ്ട്. അടിസ്ഥാന യോഗ്യത 7-ാം തരം. പ്രായ പരിധി 18-40.
നിര്‍ദ്ദിഷ്ട യോഗ്യതയുള്ള കോന്നി ഗ്രാമ പഞ്ചായത്ത് പരിധിയിലുള്ള ഉദ്യോഗാര്‍ത്ഥികളില്‍ അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വയസ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ ഈ മാസം 27ന് ഉച്ചയ്ക്ക് 12 നകം ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0468 2243469.

Lok Sabha Elections 2024 - Kerala

സാമൂഹിക സന്നദ്ധസേനാ വോളന്റിയര്‍മാര്‍ ഓണ്‍ലൈന്‍ പരിശീലന പരിപാടികളില്‍ പങ്കെടുക്കണം
സാമൂഹിക സന്നദ്ധസേനയിലെ വോളന്റിയര്‍മാര്‍ സാമൂഹിക സന്നദ്ധസേനാ ഡയറക്ടറേറ്റ് സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ പരിശീലന പരിപാടികളില്‍ പങ്കെടുക്കണം. വോളന്റിയര്‍മാര്‍ www.sannadhasena.kerala.gov.in എന്ന വെബ്സൈറ്റില്‍ കയറി രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പരും പാസ് വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം ‘ Upcoming Live Events’ എന്ന ടാബ് തെരഞ്ഞെടുത്ത് സമയം തെരഞ്ഞെടുത്ത് ലോഗിന്‍  ചെയ്യുക. ഇതിനു ശേഷം പരിശീലന തീയതിയില്‍ തെരഞ്ഞെടുത്ത സമയത്ത് www.sannadhasena.kerala.gov.in എന്ന വെബ്സൈറ്റില്‍ കയറി രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പരും പാസ് വേര്‍ഡും ഉപയോഗിച്ച് വോളന്റിയര്‍മാര്‍ ഓണ്‍ലൈന്‍ പരിശീലന പരിപാടിയില്‍ പങ്കെടുക്കണം. പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്ന വോളന്റിയര്‍മാര്‍ക്ക് മാത്രമേ തിരിച്ചറിയല്‍ കാര്‍ഡുകള്‍ അനുവദിക്കുകയുള്ളു.

ഗ്രൂപ്പ് ഫോസ്റ്റര്‍ കെയര്‍ പദ്ധതി
ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികള്‍ക്ക് വ്യക്തിഗത ശ്രദ്ധയും കുടുംബാന്തരീക്ഷവും ഉറപ്പാക്കുന്നതിനായി വനിതാ ശിശു വികസന വകുപ്പ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണീറ്റ് മുഖേന ജില്ലയില്‍ ഗ്രൂപ്പ് ഫോസ്റ്റര്‍കെയര്‍ പദ്ധതി നടപ്പാക്കുന്നു. ഈ പദ്ധതിയില്‍ ജെജെ ആക്ട് പ്രകാരം റജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍, വിവിധ സംഘടനകള്‍, ഏജന്‍സികള്‍, വ്യക്തികള്‍ എന്നിവര്‍ക്ക് പങ്കാളികളാകാം. അപേക്ഷകര്‍ ശാരീരിക-മാനസിക-വൈകാരിക പക്വതയുള്ളവരും സാമ്പത്തികമായി ഉയര്‍ന്ന സ്ഥിതിയില്‍ ഉള്ളവരൂം മാരകരോഗ ബാധിതര്‍ അല്ലാത്തവരുമായിരിക്കണം.

പദ്ധതിയില്‍ പങ്കാളികളാകുന്നവര്‍ കുട്ടികളുടെ ശാരീരിക-മാനസിക-ആരോഗ്യ-വിദ്യാഭ്യാസ വളര്‍ച്ചയ്ക്കാവശ്യമായ ക്രമീകരണങ്ങള്‍ സജ്ജീകരിക്കുവാന്‍ പ്രാപ്തരാകണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ആറന്മുള മിനി സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റുമായി ബന്ധപ്പെടണം. ഫോണ്‍ നമ്പര്‍ 0468-2319998, 8589990362.

കൊല്ലം മെഡിക്കല്‍ കോളേജ്: ജൂനിയര്‍ റസിഡന്റ് റാങ്ക് പട്ടികയിലുള്ളവര്‍ സന്നദ്ധത അറിയിക്കണം
കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കായി പ്രസിദ്ധീകരിച്ച ജൂനിയര്‍ റസിഡന്റ് തസ്തികയുടെ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ഥികളില്‍ നിലവില്‍ നിയമനം ലഭിക്കാത്ത, ജോലി ഏറ്റെടുക്കുവാന്‍ താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം ഈ മാസം 31 ന് മുമ്പ് [email protected] മുഖേന പ്രിന്‍സിപ്പലിനെ സേവന സന്നദ്ധത അറിയിക്കണം. താത്പര്യം അറിയിക്കാത്ത ഉദ്യോഗാര്‍ഥികളെ നിയമനത്തിന് പരിഗണിക്കില്ല.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എൽഡിഎഫിന് പരോക്ഷ പിന്തുണയുമായി യാക്കോബായ സഭ ; സഭാതർക്കത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ ഓർമിപ്പിച്ച് സർക്കുലർ...

0
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് പരോക്ഷ പിന്തുണയുമായി യാക്കോബായ സഭ. പ്രതിസന്ധിഘട്ടത്തിൽ...

ഇക്വഡോറിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

0
കീറ്റോ: തെക്കേ അമേരിക്കൻ രാജ്യമായ ഇക്വഡോറിൽ ഊർജ്ജ പ്രതിസന്ധി രൂക്ഷം. പ്രസിഡന്റ്...

ആ​ന്ധ്ര​യി​ൽ ഒ​ൻ​പ​ത് സീ​റ്റു​ക​ളി​ലേ​ക്ക് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച് കോ​ൺ​ഗ്ര​സ് ; ആവേശത്തിൽ പ്രവർത്തകർ…!

0
അ​മ​രാ​വ​തി: ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ഒ​ൻ​പ​ത് ലോ​ക്‌​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്കു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളെ കോ​ൺ​ഗ്ര​സ് പ്ര​ഖ്യാ​പി​ച്ചു. പാ​ർ​ട്ടി​യു​ടെ...

ഇലക്ടറൽ ബോണ്ട് കള്ളപ്പണം വെളുപ്പിക്കാൻ ; തുറന്നടിച്ച് സീതാറാം യെച്ചൂരി

0
തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഇലക്ടറൽ ബോണ്ടെന്ന് സി.പി.എം ജനറൽ സെക്രട്ടറി...