Monday, April 21, 2025 9:06 am

സര്‍ക്കാര്‍ അറിയിപ്പുകള്‍ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

അങ്കണവാടികളിലേക്ക് ഫര്‍ണിച്ചര്‍ വിതരണം ചെയ്യുന്നത് ടെന്‍ഡര്‍ ക്ഷണിച്ചു
കോയിപ്രം ഐസിഡിഎസ് പ്രോജക്ടിന്റെ പരിധിയില്‍ വരുന്ന അങ്കണവാടികളിലേക്ക് ഫര്‍ണിച്ചര്‍/ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനായി താല്പര്യമുള്ള വിതരണക്കാരില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോമിനും വിശദവിവരങ്ങള്‍ക്കുമായി കോയിപ്രം ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഐ സിഡിഎസ് ഓഫീസുമായി ബന്ധപ്പെടുക. ടെന്‍ഡറുകള്‍ സ്വീകരിക്കുന്ന അവസാനതീയതി ഒക്‌ടോബര്‍ 13.

കോവിഡ് കാലത്തെ കുട്ടികളുടെ മാനസികാരോഗ്യ സംരക്ഷണം – രക്ഷിതാക്കള്‍ അറിയേണ്ടത്
കോവിഡ് കാലത്ത് വിദ്യാഭ്യാസം പൂര്‍ണമായും ഓണ്‍ലൈന്‍ ആയതോടെയും കുട്ടികളുടെ മാനസികാരോഗ്യ സംരക്ഷണത്തില്‍ മാതാപിതാക്കള്‍ ജാഗരൂകരാകേണ്ടതുണ്ട്. പുറത്തുപോകാനോ, സ്‌കൂളില്‍ പോകാനോ കൂട്ടുകാരോടൊത്ത് സമയം ചിലവഴിക്കാനോ മറ്റുളളവരോട് സംസാരിക്കുവാനോ കഴിയാത്ത സാഹചര്യത്തില്‍ കുട്ടികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ആത്മഹത്യ പ്രവണത, മാനസിക സമ്മര്‍ദ്ദം, മറ്റ് വിവിധ വെല്ലുവിളികള്‍ എന്നിവ കണക്കിലെടുത്ത് വനിതാ ശിശു വികസന വകുപ്പ്- പത്തനംതിട്ട ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 10ന് ലോകമാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് ‘കോവിഡ് കാലത്തെ കുട്ടികളുടെ മാനസികാരോഗ്യം- രക്ഷിതാക്കള്‍ അറിയേണ്ടത് ‘ എന്ന വിഷയത്തെ ആസ്പദമാക്കി രക്ഷിതാക്കള്‍ക്കായി വെബിനാര്‍ സംഘടിപ്പിക്കുന്നു. വെബിനാറില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന രക്ഷിതാക്കള്‍ [email protected] എന്ന ഇമെയില്‍ ഐഡിയില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് 0468-2319998, 8281954196 എന്ന നമ്പരുകളില്‍ ബന്ധപ്പെടുക.

സ്‌കോളര്‍ഷിപ്പിനും ക്യാഷ് അവാര്‍ഡിനും അപേക്ഷിക്കാനുള്ള തീയതി നീട്ടി
2020-21 അധ്യയന വര്‍ഷത്തില്‍ കേരള ഷോപ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്‍സ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കളില്‍ പ്ലസ് വണ്‍ മുതല്‍ പോസ്റ്റ് ഗ്രാജുവേറ്റ് / പ്രൊഫഷണല്‍ കോഴ്‌സുകള്‍ ഉള്‍പ്പെടെ വിവിധ കോഴ്‌സുകളില്‍ ചേര്‍ന്ന് പഠിക്കുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പിനും, എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയവര്‍ക്ക് ക്യാഷ് അവാര്‍ഡിനും അപേക്ഷിക്കുന്നതിനുളള അവസാന തീയതി ഒക്ടോബര്‍ 30-വരെ നീട്ടി. ഫോണ്‍: 0468-2223169.

ശുചിത്വമിഷന്‍ ഹോര്‍ഡിംഗ് സ്ഥാപിക്കുന്നതിനുള്ള ക്രിയേറ്റീവ് ഡിസൈനുകള്‍ക്ക് മത്സരം
ഉപയോഗശൂന്യമായ പാഴ്വസ്തുക്കള്‍ ഉറവിടത്തില്‍ തന്നെ തരം തിരിക്കണമെന്നും അജൈവ പാഴ്വസ്തുക്കള്‍ പ്രത്യേകം സൂക്ഷിച്ച് ഹരിതകര്‍മ്മ സേനയ്ക്ക് കൈമാറണമെന്നുമുള്ള ആശയം പൊതുജനങ്ങളിലേയ്ക്ക് എത്തിക്കുവാന്‍ പറ്റുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന വലിയ ഹോര്‍ഡിംഗുകള്‍ക്കുള്ള ഡിസൈനുകള്‍ ക്ഷണിച്ചു ശുചിത്വമിഷന്‍ മത്സരംസംഘടിപ്പിക്കുന്നു. പൊതുജനങ്ങള്‍, വിദ്യാര്‍ത്ഥികള്‍, കലാകാരന്‍മാര്‍, വിദ്യാലയങ്ങള്‍, സ്ഥാപനങ്ങള്‍, പരസ്യ ഏജന്‍സികള്‍ തുടങ്ങി നല്ല ആശയങ്ങള്‍ ഡിസൈനിലൂടെ പങ്കുവയ്ക്കാന്‍ കഴിവുള്ള ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.

സംസ്ഥാനവ്യാപകമായി ഹരിതകര്‍മ്മസേനയുടെ സേവനങ്ങളെകുറിച്ച് ജനങ്ങളെ പരിചയപ്പെടുത്തുന്നതിനും ഉറവിടത്തില്‍ തരംതിരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഹരിതകര്‍മ്മ സേനാംഗങ്ങളുടെ അന്തസും അഭിമാനവും ഉയര്‍ത്തിപ്പിടിക്കുവാന്‍ പര്യാപ്തമായതും ആയിരിക്കണം ഡിസൈനുകള്‍. ഹോര്‍ഡിംഗുകളില്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്ന തരത്തിലുള്ള മികച്ച ഡിസൈനുകള്‍ ലഭ്യമാക്കിയെങ്കില്‍ മാത്രമേ പാരിതോഷികം ലഭിക്കുകയുള്ളൂ. സംസ്ഥാനവ്യാപകമായ പ്രചാരണത്തിന് ഉപയോഗിക്കേണ്ട ഡിസൈന്‍ ആശയമായതിനാല്‍ അതിന് പര്യാപ്തമായ നിലവാരമുള്ള എന്‍ട്രികള്‍ ലഭിച്ചെങ്കില്‍ മാത്രമേ മികച്ചത് തെരഞ്ഞെടുക്കുകയുള്ളൂ.

ഒക്ടോബര്‍ ഏഴിന് വൈകിട്ട് അഞ്ചിനകം എന്‍ട്രികള്‍ എ3 സൈസ് ഷീറ്റില്‍ ഡിജിറ്റല്‍ പ്രിന്റ് ആയി സംസ്ഥാന ശുചിത്വമിഷന്‍ ഓഫീസില്‍ നേരിട്ടും, സോഫ്റ്റ്കോപ്പി [email protected], [email protected] എന്നീ ഇ-മെയില്‍ വിലാസത്തിലും ലഭിക്കണം. ഒക്ടോബര്‍ 12 ന് വിജയികളെ പ്രഖ്യാപിക്കും. സംസ്ഥാനതലത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച ഡിസൈനിന് 10000 രൂപ പാരിതോഷികം ലഭിക്കും. ഒന്നിലധികം മികച്ച ആശയങ്ങള്‍ ലഭിക്കുന്ന സാഹചര്യത്തില്‍ രണ്ടുംമൂന്നും സ്ഥാനങ്ങള്‍ വിധികര്‍ത്താക്കളുടെ പൊതു അഭിപ്രായത്തെ അടിസ്ഥാനമാക്കി തെരഞ്ഞെടുക്കപ്പെടുമെന്ന് ശുചിത്വമിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.

കെ.എസ്.ഇ.ബി തിരുവല്ല 110 കെ.വി സബ്സ്റ്റേഷന്‍ ഉദ്ഘാടനം ഒക്ടോബര്‍ അഞ്ചിന് മുഖ്യമന്ത്രി നിര്‍വഹിക്കും
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡിന്റെ തിരുവല്ല 110 കെ.വി സബ്സ്റ്റേഷന്‍ പദ്ധതികളുടെ ഉദ്ഘാടനം ഒക്ടോബര്‍ അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും.വീഡിയോ കോണ്‍ഫറന്‍സിലൂടെ രാവിലെ 11ന് ചേരുന്ന യോഗത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി അധ്യക്ഷത വഹിക്കും.
തിരുവല്ലയിലും പരിസര പ്രദേശങ്ങളിലും ഗുണനിലവാരമുള്ള വൈദ്യുതി എത്തിക്കുന്നതിനായിട്ടാണ് ശേഷി വര്‍ധിപ്പിച്ച് തിരുവല്ല 110 കെ.വി സബ്സ്റ്റേഷന്‍ നാടിന് സമര്‍പ്പിക്കുന്നത്. തിരുവല്ല സബ്സ്റ്റേഷന്റെ ശിലാഫലക അനാച്ഛാദനം മാത്യു ടി. തോമസ് എംഎല്‍എ നിര്‍വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യാതിഥിയായിരിക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഡൽഹി ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ 68 ശതമാനം വിമാനങ്ങളും വൈകി

0
ന്യൂഡൽഹി : ഡൽഹി ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ ഞായറാഴ്ച 68 ശതമാനം...

യു.എസുമായി വ്യാപാര കരാറുണ്ടാക്കൻ ​ചർച്ചകൾ നടത്തുന്ന രാജ്യങ്ങളെ വിമർശിച്ച് ചൈന

0
വാഷിങ്ടൺ : യു.എസുമായി വ്യാപാര കരാറുണ്ടാക്കൻ ​ചർച്ചകൾ നടത്തുന്ന രാജ്യങ്ങളെ വിമർശിച്ച്...

മികച്ച സ്ഥാനാർത്ഥി തന്നെ നിലമ്പൂരിൽ എത്തും : സിപിഐഎം നേതാവ് എളമരം കരീം

0
തിരുവനന്തപുരം : നിലമ്പൂരിലെ രാഷ്ട്രീയ സാഹചര്യം ഇടതിന് അനുകൂലമെന്ന് സിപിഐഎം നേതാവ്...