Thursday, May 15, 2025 9:56 am

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

കുടുംബശ്രീ ജലജീവന്‍ പദ്ധതി തെരഞ്ഞെടുപ്പ് ; അപേക്ഷിക്കാനുള്ള തീയതി നീട്ടി
ജലജീവന്‍ പദ്ധതി പ്രകാരം ടാപ്പുകളിലൂടെ ശുദ്ധജല വിതരണം മുഴുവന്‍ ഗ്രാമീണ ഭവനങ്ങളിലും ലഭ്യമാക്കുക എന്ന പദ്ധതിയുടെ ഐ.എസ്.എ ജോലികള്‍ പഞ്ചായത്ത് തലത്തില്‍ നടപ്പിലാക്കുന്നതിനായി കരാര്‍ അടിസ്ഥാനത്തില്‍ ടീം ലീഡര്‍, കമ്മ്യൂണിറ്റി എഞ്ചിനീയര്‍, കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍ എന്നിവരെ തെരഞ്ഞെടുക്കുന്നു. പത്തനംതിട്ട ജില്ലയില്‍ സ്ഥിരതാമസക്കാരായ കുടുംബശ്രീ അംഗങ്ങള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ അപേക്ഷിക്കാം. പ്രായ പരിധി 2021 ജനുവരി ഒന്നിന് 20 വയസ് പൂര്‍ത്തിയായവരും 40 വയസ് കവിയാത്തവരും ആയിരിക്കണം.

ഒഴിവുളള പഞ്ചായത്തുകള്‍: ആറന്മുള, അരുവാപ്പുലം, അയിരൂര്‍, ചെന്നീര്‍ക്കര, ഇരവിപേരൂര്‍, കലഞ്ഞൂര്‍, കവിയൂര്‍, കോയിപ്രം, കോന്നി, കുളനട, മലയാലപ്പുഴ, മെഴുവേലി, മൈലപ്ര, നാരങ്ങാനം, പെരിങ്ങര, പ്രമാടം, തണ്ണിത്തോട്, തുമ്പമണ്‍, വളളിക്കോട്.

ടീം ലീഡര്‍:-വിദ്യാഭ്യാസ യോഗ്യത : എംഎസ്ഡബ്ല്യൂ/ എംഎ സോഷ്യോളജി. പ്രവൃത്തി പരിചയം: ഗ്രാമവികസനം/ ജല വിതരണ പദ്ധതികളില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം.

കമ്മ്യൂണിറ്റി എഞ്ചിനീയര്‍:– വിദ്യാഭ്യാസ യോഗ്യത: ബിടെക്/ ഡിപ്ലോമ (സിവില്‍ എന്‍ജിനീയറിംഗ്). പ്രവൃത്തി പരിചയം: ഗ്രാമവികസനം/ ജല വിതരണ പദ്ധതികളില്‍ കുറഞ്ഞത് മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം.

കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍:– വിദ്യാഭ്യാസ യോഗ്യത : ബിരുദം. പ്രവൃത്തി പരിചയം: ഗ്രാമവികസനം/സാമൂഹ്യ സേവനം/ ജല വിതരണ പദ്ധതികളില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം.

താത്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ പൂരിപ്പിച്ച അപേക്ഷ, (വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം) കുടുംബശ്രീ ജില്ലാമിഷന്‍, മൂന്നാംനില, പത്തനംതിട്ട കളക്ടറേറ്റ് എന്ന വിലാസത്തില്‍ സമര്‍പ്പിക്കാം. അവസാന തീയതി ഈ മാസം 20 വൈകുന്നേരം അഞ്ചുവരെ നീട്ടി. അതിനുശേഷമുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസുമായോ 9645323437 എന്ന നമ്പറിലോ ബന്ധപ്പെടുക.

ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷന്‍: മീഡിയേഷന്‍ സെല്ലിലേക്ക് എംപാനല്‍ ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷനിലെ മീഡിയേഷന്‍ സെല്ലിലേക്ക് എംപാനല്‍ ചെയ്യുന്നതിനായി യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യതാ പട്ടിക കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ മീഡിയേഷന്‍ റെഗുലേഷന്‍ റൂള്‍സ് 2020 ലെ ക്ലോസ് 3 ല്‍ പ്രതിപാദിച്ചിട്ടുണ്ട്. അപേക്ഷ ആഗസ്റ്റ് മൂന്നിന് വൈകിട്ട് അഞ്ചിനുളളില്‍ കമ്മീഷന്‍ ഓഫീസില്‍ ലഭിക്കണം. സമയപരിധിക്കുളളില്‍ കിട്ടുന്ന അപേക്ഷകള്‍ 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിനും സെക്ഷന്‍ 75 ലെ സബ് സെക്ഷന്‍ 1 പ്രകാരം രൂപീകരിക്കുന്ന ഒരു സബ്-കമ്മിറ്റി പരിശോധിച്ച് 10 പേരില്‍ അധികമാകാത്ത ഒരു പാനലിനെ തെരഞ്ഞെടുക്കും.

സ്‌കോള്‍ കേരള 2019-21 ബാച്ച് പ്ലസ് ടു വിദ്യാര്‍ഥികള്‍ ടി.സി കൈപ്പറ്റണം
സ്‌കോള്‍ കേരള മുഖേന 2019-21 ബാച്ചില്‍ ഹയര്‍ സെക്കന്‍ഡറി കോഴ്സ് പഠനം പൂര്‍ത്തിയാക്കിയ പ്രൈവറ്റ് രജിസ്ട്രേഷന്‍ വിദ്യാര്‍ഥികള്‍ പരീക്ഷാകേന്ദ്രങ്ങളില്‍ നിന്നും ഓപ്പണ്‍ റെഗുലര്‍ വിദ്യാര്‍ഥികള്‍ സ്‌കോള്‍ കേരളയുടെ ബന്ധപ്പെട്ട ജില്ലാകേന്ദ്രങ്ങളില്‍ നിന്നും ടി.സി കൈപ്പറ്റണം. ഓപ്പണ്‍ റെഗുലര്‍ വിദ്യാര്‍ഥികളുടെ കോണ്‍ടാക്റ്റ് സര്‍ട്ടിഫിക്കറ്റ് പഠനകേന്ദ്രങ്ങളില്‍ നിന്നാണ് ലഭിക്കുക. വിദ്യാര്‍ഥികള്‍ സ്‌കോള്‍- കേരള അനുവദിച്ചിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡുമായി എത്തി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നും കൈപ്പറ്റണം.

ഓപ്പണ്‍ റെഗുലര്‍ കോഴ്സിന് 1, 5, 9, 39 എന്നീ സബ്ജക്ട് കോമ്പിനേഷനുകളില്‍ പ്രവേശനം നേടിയ കോഴ്സ് ഫീസ് പൂര്‍ണ്ണമായി അടച്ച വിദ്യാര്‍ഥികള്‍ ടി.സി വാങ്ങുമ്പോള്‍ കോഷന്‍ ഡെപ്പോസിറ്റ് തുക തിരികെ ലഭിക്കുന്നതിനുളള രസീത് ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കണം. www.scolekerala.org എന്ന വെബ്സൈറ്റില്‍ നിന്നും യൂസര്‍ ഐഡി, പാസ് വേഡ് ഉപയോഗിച്ച് കോഷന്‍ ഡെപ്പോസിറ്റിനുള്ള രസീത് പ്രിന്റെടുക്കാവുന്നതാണെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് സംസ്ഥാന /ജില്ലാ ഓഫീസുകളിലെ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാം. ഫോണ്‍: 0471 2342950, 2342271, 2342369.

മത്സ്യകൃഷിക്കായി അപേക്ഷ ക്ഷണിച്ചു
പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന പദ്ധതിയുടെ കീഴില്‍ റീസര്‍ക്കുലേറ്ററി അക്വാ കള്‍ച്ചര്‍ സിസ്റ്റം (ആര്‍.എ.എസ്.)മത്സ്യകൃഷിക്കായുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ജല ആവശ്യകത കുറഞ്ഞ നൂതനമായ കൃഷി രീതിയാണ്. മത്സ്യത്തോടൊപ്പം പച്ചക്കറിയും വളര്‍ത്താന്‍ സാധിക്കും. നൈല്‍ തിലാപ്പിയയാണ് നിക്ഷേപിക്കുന്നത്. 100 ക്യുബിക് മീറ്റര്‍ ഏരിയായുള്ള ആര്‍.എ.എസിന്റെ മൊത്തം ചെലവ് 7.5 ലക്ഷം രൂപയാണ്. 40 ശതമാനം സബ്സിഡി ലഭിക്കും. ആറു മാസം കൊണ്ടാണ് വിളവെടുപ്പ്.

താല്‍പര്യമുള്ള അപേക്ഷകര്‍ പേര്, വിലാസം തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തി സ്വയം തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബാങ്ക് പാസ്ബുക്ക് കോപ്പി, ആധാര്‍, വസ്തുകരം അടച്ച രസീതിന്റെ കോപ്പി എന്നിവ ഉള്ളടക്കം ചെയ്ത് പന്നിവേലിച്ചിറയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഫിഷറീസ് ഓഫീസുമായി ബന്ധപ്പെട്ട് ഈ മാസം 26 നകം അപേക്ഷ സമര്‍പ്പിക്കണം. എസ്.സി /എസ്.ടി വനിതകള്‍ക്ക് മുന്‍ഗണന. ഫോണ്‍: 0468-2967720, 9446771720, 9605663222.

വാഹനത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു
പുളിക്കീഴ് ഐ.സി.ഡി.എസ് പ്രോജക്ടിന്റെ ആവശ്യത്തിലേക്കായി വാഹനം വാടകയ്ക്കു നല്‍കുവാന്‍ തയ്യാറുള്ളവരില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഈ മാസം 26 ന് മൂന്നിന് മുന്‍പായി പുളിക്കീഴ് ഐ.സി.ഡി.എസ് ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസില്‍ നേരിട്ടോ 0469-2610016 എന്ന നമ്പരിലോ വിളിച്ച് അറിയാം.

വാഹനത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു
ജില്ലാ വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പത്തനംതിട്ട ജില്ലാ വനിതാ ശിശു വികസന ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വിട്ടു നല്‍കുന്നതിന് വാഹന ഉടമകള്‍ /സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 28 ന് രണ്ടു വരെ. ടെന്‍ഡര്‍ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും പത്തനംതിട്ട ജില്ലാ വനിതാ ശിശു വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ -0468 2966649.

വിമുക്തഭന്‍മാര്‍ക്കും ആശ്രിതര്‍ക്കും സൗജന്യ പുനരധിവാസ പരിശീലനം
തൊഴില്‍രഹിതരും 55 വയസില്‍ താഴെ പ്രായമുള്ളവരുമായ വിമുക്തഭടന്‍മാര്‍ക്കും അവരുടെ തൊഴില്‍രഹിതരായ ആശ്രിതര്‍ക്കുമായി സൈനിക ക്ഷേമ വകുപ്പ് വിവിധ പുനരധിവാസ കോഴ്സുകള്‍ പത്തനംതിട്ട, മല്ലപ്പള്ളി, അടൂര്‍ എന്നീ കേന്ദ്രങ്ങളില്‍ നടത്തും. ഒന്ന്/മൂന്ന്/ആറ് മാസ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍/ടാലി ആന്‍ഡ് ജി.എസ്.ടി/ജെ.സി.ബി ഓപ്പറേഷന്‍ ബസ്/ ട്രക്ക് ഓപ്പറേഷന്‍ /ഷി ടാക്സി ഡ്രൈവിംഗ്/ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഫൈബര്‍ ഒപ്ടിക് ടെക്നോളജി എന്നീ കോഴ്സുകളാണ് നടത്തുവാന്‍ ഉദ്ദേശിക്കുന്നത്. ആഗസ്റ്റ് രണ്ടിന് ആരംഭിക്കുന്ന കോഴ്സുകള്‍ക്ക് നിബന്ധനകള്‍ക്കു വിധേയമായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു മാത്രമായിരിക്കും പരിശീലനം. താല്പര്യമുള്ളവര്‍
ഈ മാസം 23നകം പത്തനംതിട്ട ജില്ലാ സൈനികക്ഷേമ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2961104.

ഐഎച്ച്ആര്‍ഡി എലിമുള്ളുംപ്ലാക്കല്‍; വിവിധ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡി യുടെ എലിമുള്ളുംപ്ലാക്കല്‍ പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളേജില്‍ ഈ മാസം തുടങ്ങുന്ന പിജിഡിസിഎ (ഒരു വര്‍ഷം), ഡിസിഎ (ആറ് മാസം), ഡിപ്ലോമ ഇന്‍ ഡേറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (ഒരു വര്‍ഷം), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫോര്‍മേഷന്‍ സയന്‍സ് (ആറ് മാസം), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (ആറ് മാസം), ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക് ആന്റ് സപ്ലൈ ചെയ്ന്‍ മാനേജ്മെന്റ് എന്നീ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. എസ്.സി/ എസ്ടി /ഒഇസി വിഭാഗക്കാര്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. അപേക്ഷ ഫോറവും വിശദവിവരവും കോളേജ് വെബ്സൈറ്റില്‍ (caskonni.ihrd.ac.in) നിന്നും ഡൗണ്‍ ലോഡ് ചെയ്യാം. പൂരിപ്പിച്ച് അപേക്ഷ ഫോറങ്ങള്‍ രജിസ്ട്രേഷന്‍ ഫീസായ 150 രൂപ (എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് 100 രൂപ) ഡി.ഡി സഹിതം ഈ മാസം 23 ന് നാലിന് മുന്‍പായി സ്ഥാപന മേധാവിക്കും സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0468 2382280, 8547005074.

വനിതകള്‍ക്ക് 30 ലക്ഷം രൂപ വരെ സ്വയം തൊഴില്‍ വായ്പ
പത്തനംതിട്ട, കൊല്ലം ജില്ലകളിലെ വനിതകള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് കുറഞ്ഞ പലിശ നിരക്കില്‍ 30 ലക്ഷം രൂപ വരെ വായ്പ നല്‍കുന്നു. 18 നും 55 വയസിനുമിടയിലുളള വനിതകള്‍ക്ക് ജാമ്യ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ വായ്പ അനുവദിക്കും. www.kswdc.org എന്ന വെബ് സൈറ്റില്‍ നിന്നും അപേക്ഷാ ഫോമും മറ്റു വിവരങ്ങളും ഡൗണ്‍ ലോഡ് ചെയ്ത് എടുക്കാം. ഫോണ്‍ : 0471 2328257, 9496015006.

വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റ് (ഐ.എച്ച്.ആര്‍.ഡി), പൈനാവ് മോഡല്‍ പോളിടെക്‌നിക് കോളേജ് കേന്ദ്രത്തില്‍ 2021 ആഗസ്റ്റില്‍ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിലേക്ക് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് (എഡിബിഎംഇ- 6 മാസം), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പിജിഡിസിഎ-2 സെമസ്റ്റര്‍), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡിസിഎ-6 മാസം), ഡി.ടി. എച്ച് സെറ്റ് ഓഫ് ബോക്‌സ് ഇന്‍സ്റ്റലേഷന്‍ & ടെക്‌നീഷ്യന്‍ (തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്‌സ് -2 ആഴ്ച) എന്നീ കോഴ്‌സുകളാണ് ആരംഭിക്കുന്നത്. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഈ മാസം 23. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 232246, 297617, 8547005084, 9778316103 എന്നീ നമ്പറുകളില്‍ വിളിക്കാം. www.mptpainavu.ihrd.ac.in/ www.ihrd.ac.in

അനധികൃതമായി സ്ഥാപിച്ച പരസ്യബോര്‍ഡുകള്‍ മൂന്നുദിവസത്തിനകം മാറ്റണം
കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യബോര്‍ഡുകള്‍, ഹോര്‍ഡിംഗുകള്‍, ബാനറുകള്‍, ഫ്‌ളക്‌സ് ബോര്‍ഡുകള്‍, താല്‍ക്കാലിക കവാനങ്ങള്‍, പോസ്റ്ററുകള്‍ എന്നിവ സ്ഥാപിച്ചവര്‍ തന്നെ മൂന്നു ദിവസത്തിനകം അവരുടെ സ്വന്തം ഉത്തരവാദിത്വത്തില്‍ അടിയന്തരമായി നീക്കം ചെയ്യേണ്ടതാണെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ നല്‍കണം
എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍ ഈ മാസം 13ന് ഉണ്ടായ ചുഴലിക്കാറ്റില്‍ കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ നഷ്ടപരിഹാരത്തിനുള്ള അപേക്ഷ ഈ മാസം 22നകം എഴുമറ്റൂര്‍ കൃഷി ഭവനില്‍ നല്‍കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

വ്യക്തിഗത ആനൂകുല്യത്തിന് അപേക്ഷിക്കാം
എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ക്കായുള്ള വ്യക്തിഗത ആനുകുല്യത്തിനുള്ള അപേക്ഷ ഫോം പൂരിപ്പിച്ച് ഈ മാസം 18നകം ബന്ധപ്പെട്ട വാര്‍ഡ് മെമ്പര്‍മാര്‍ക്ക് നല്‍കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അന്യസംസ്ഥാന തൊഴിലാളികളുടെ പണവും ഫോണുകളും കവർന്ന എക്സൈസ് ഉദ്യോഗസ്ഥരടക്കം നാലുപേർ പിടിയിൽ

0
കിഴക്കമ്പലം: അന്യസംസ്ഥാന തൊഴിലാളികളുടെ പണവും ഫോണുകളും കവർന്ന കേസിൽ രണ്ട് എക്സൈസ്...

കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയ്ക്കിടെ യുവതിക്ക് വിരലുകൾ നഷ്ടമായ സംഭവത്തിൽ പ്രതികരിച്ച് മന്ത്രി കെ ബി...

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയ്ക്കിടെ യുവതിക്ക് വിരലുകൾ നഷ്ടമായ...

പാകിസ്താനില്‍നിന്ന് ബലൂചിസ്താന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ബലൂച് നേതാവ്

0
ബലൂചിസ്താന്‍: പാകിസ്താനില്‍നിന്ന് ബലൂചിസ്താന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ബലൂച് പ്രതിനിധി മിര്‍ യാര്‍...

നേതൃമാറ്റത്തിന്റെ തുടർച്ച ; കെപിസിസിയിലും ഡിസിസികളിലും അഴിച്ചുപണിയുണ്ടാകും

0
തിരുവനന്തപുരം: കോൺഗ്രസിലെ നേതൃമാറ്റത്തിന്റെ തുടർച്ചയായി കെപിസിസിയിലും ഡിസിസികളിലും അഴിച്ചുപണിയുണ്ടാകും. സംഘടനാതലത്തിൽ ആവശ്യംവേണ്ട...