Tuesday, April 22, 2025 1:43 am

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

അനുമോദന ചടങ്ങുകളില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം
കോവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ പത്താംക്ലാസ് വിജയത്തിന്റെ അനുമോദന ചടങ്ങുകളില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്ത സന്ദര്‍ഭങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടുള്ളതിനാല്‍ ആളുകള്‍ കൂട്ടംകൂടാന്‍ സാധ്യതയുള്ള ചടങ്ങുകള്‍ പരമാവധി ഒഴിവാക്കണമെന്നും പകരം ഓണ്‍ലൈന്‍ മാര്‍ഗം മുഖേന നടത്തണമെന്നും സംഘടിപ്പിക്കുന്ന ചടങ്ങുകളില്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായും പാലിക്കുന്നതിന് സംഘാടകര്‍ ഉറപ്പുവരുത്തണമെന്നും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ അറിയിച്ചു.

കനല്‍ പരിപാടിയുടെ ഉദ്ഘാടനം നാളെ (23)
സ്ത്രീസുരക്ഷയ്ക്കായി നിലവിലുള്ള സംവിധാനനങ്ങള്‍ ഉപയോഗിച്ച് പൊതുജനങ്ങളെ ബോധവല്കരിക്കുക, ഗാര്‍ഹിക, സ്ത്രീപീഡനം നേരിടുന്ന സ്ത്രീകളെ അവ ചെറുക്കുന്നതിനും ശാക്തീകരിക്കുന്നതിനുമായി കലാലയങ്ങള്‍ കേന്ദ്രീകരിച്ച് കനല്‍ എന്ന കര്‍മ്മ പരിപാടി മുഖ്യമന്ത്രി നാളെ (23-07-2021) വൈകിട്ട് ആറിന് ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിക്കും. പത്തനംതിട്ട ജില്ലയിലും ഇതേ സമയം വിവിധ പരിപാടികള്‍ നടത്തുമെന്ന് ജില്ലാ ശിശുവികസന ഓഫീസര്‍ അറിയിച്ചു. കളക്ടറേറ്റില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, ജില്ലാ സബ് ജഡ്ജ് എന്നിവര്‍ മുഖ്യ അതിഥികളായി പങ്കെടുക്കും.

വാഹനത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു
പത്തനംതിട്ട റാന്നി അഡീഷണല്‍ പെരുനാട് ഐ.സി.ഡി.എസ് പ്രൊജകട് ഓഫീസിലേക്ക് വാഹനം കരാര്‍ അടിസ്ഥാനത്തില്‍ ലഭ്യമാക്കുന്നതിനായി ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 30 ന് ഉച്ചയ്ക്ക് രണ്ടു വരെ. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി പെരുനാട് ഐ.സി.ഡി.എസ് പ്രൊജകട് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 8921554382, 9526712540.

സന്നദ്ധ പ്രവര്‍ത്തക നിയമനം ; വിമുക്തഭടന്മാര്‍ പേര് നല്‍കണം
കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ സന്നദ്ധ പ്രവര്‍ത്തകരെ നിയമിക്കും. കോവിഡ് 19 സന്നദ്ധ പ്രവര്‍ത്തകരായി പ്രവര്‍ത്തിക്കുവാന്‍ താല്പര്യമുള്ള ജില്ലയിലെ വിമുക്തഭടന്മാര്‍ അവരുടെ പേരു വിവരങ്ങള്‍ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ നല്കണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0468-2961104 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാം.

എം.സി റോഡ് അടൂരില്‍ ഗതാഗത നിയന്ത്രണം
എം.സി റോഡില്‍ കലുങ്ക് നിര്‍മാണത്തോട് അനുബന്ധിച്ച് അടൂര്‍ ഗാന്ധി സ്മൃതി മൈതാനത്തിന് കിഴക്ക് ഭാഗത്തുളള വണ്‍വേയുടെ ഭാഗവും(വളവ് ഭാഗത്ത്) തിരുഹൃദയ കത്തോലിക്കാപളളിയുടെ മുന്‍ഭാഗവും ചേര്‍ന്നു വരുന്ന റോഡ് കുറുകെ മുറിക്കുന്നതിനാല്‍ ഇതുവഴിയുളള വാഹനഗതാഗതത്തിന് നിയന്ത്രണം. ഈ ഭാഗത്ത് ഗതാഗതം ക്രമീകരിച്ച് വണ്‍വേ ക്രമീകരണം നിയന്ത്രിക്കാനും അടൂര്‍ സെന്‍ട്രലിന് കിഴക്ക് ഭാഗത്ത് നിന്ന് (പത്തനംതിട്ട, പത്തനാപുരം എന്നിവിടങ്ങളില്‍) വരുന്ന വാഹനങ്ങള്‍ ഗാന്ധി സ്മൃതി മൈതാനത്തിന് വടക്കു ഭാഗത്ത് കൂടി പോകുന്നതിനും അടൂര്‍ സെന്‍ട്രലിന് പടിഞ്ഞാറ് നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ വണ്‍വേയില്‍ പ്രവേശിക്കാതെ ഗാന്ധിസ്മൃതി മൈതാനത്തിന് മുന്‍വശത്തുകൂടിയും കടന്നുപോകണമെന്ന് അടൂര്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

പോത്തുകുട്ടി പരിപാലനം ; സൗജന്യ ഓണ്‍ലൈന്‍ പരിശീലനം
തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറി ആന്‍ഡ് ട്രെയിനിങ് ഇന്‍സ്റ്റിട്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 27 ന് പോത്തുകുട്ടി പരിപാലനം എന്ന വിഷയത്തില്‍ സൗജന്യ ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ വാട്സ് ആപ്പ് സന്ദേശം മുഖേന പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ നമ്പര്‍ 9188522711.

മൂന്നു ദിവസത്തെ വാക്സിനേഷന്‍ ഡ്രൈവ് ജില്ലയില്‍ ആരംഭിച്ചു
കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ വാക്സിനേഷന്‍ വര്‍ധിപ്പിക്കാനായി പ്രത്യേക പദ്ധതി തയ്യാറാക്കി. ഇതുപ്രകാരം മൂന്നു ദിവസത്തെ വാക്സിനേഷന്‍ ഡ്രൈവ് ജില്ലയില്‍ ആരംഭിച്ചു. ദിവസവും 20,000 ഡോസ് വാക്സിനേഷന്‍ നല്‍കുവാനാണ് ലക്ഷ്യമിടുന്നത്. ജൂലൈ 23 വെള്ളി, 24 ശനി എന്നീ ദിവസങ്ങളില്‍ വാക്സിനേഷന്‍ ഡ്രൈവ് തുടരുമെന്നും ജില്ലാ കളക്ടര്‍ ദിവ്യ എസ്.അയ്യര്‍ അറിയിച്ചു. വാക്‌സിന്‍ ഡ്രൈവിലും കോവിഡ് ടെസ്റ്റിംഗിലും പൊതുജനങ്ങളുടെ സഹകരണമുണ്ടാകണമെന്നും ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു.

വായന അനുഭവ കുറിപ്പ് മത്സരം: സമ്മാനദാനം നാളെ (23)
വായന പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വായന അനുഭവ കുറിപ്പ് തയാറാക്കല്‍ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനം 23 വെള്ളിയാഴ്ച  രാവിലെ 11.30ന് കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ നിര്‍വഹിക്കും. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പ്രമാടം നേതാജി എച്ച്എസ്എസിലെ ശ്രീപ്രിയ രാജേഷ് ഒന്നാം സ്ഥാനവും ഇതേ സ്‌കൂളിലെ സ്നേഹ എസ്. നായര്‍ രണ്ടാം സ്ഥാനവും മാങ്കോട് ഗവ.എച്ച്എസ്എസിലെ ആദിത്യ എം. നായര്‍ മൂന്നാംസ്ഥാനവും നേടി. യുപി വിഭാഗത്തില്‍ കോന്നി ആര്‍വിഎച്ച്എസിലെ എസ്. ആരുഷ് ഒന്നാംസ്ഥാനവും സീതത്തോട് കെആര്‍പിഎംഎച്ച്എസ്എസിലെ കെ.എസ്. ആരതിമോള്‍ രണ്ടാം സ്ഥാനവും നിരണം എംഎസ്എം യുപി സ്‌കൂളിലെ ഷെല്‍ബി തോമസ് മൂന്നാംസ്ഥാനവും നേടി.

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം : ജില്ലാതല ക്വിസ് മത്സര വിജയികള്‍
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി മൂലൂര്‍ സ്മാരകത്തിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്ര ഏടുകളിലൂടെ കടന്നുപോയി കുട്ടികളുടെ വിജ്ഞാനം പരിശോധിക്കാനുതകും വിധമാണ് മല്‍സരം നടന്നത്. മല്‍സരത്തില്‍ വള്ളംകുളം നാഷണല്‍ ഹൈസ്‌കൂളിലെ ആദിത്യ ബോസ് ഒന്നാംസ്ഥാനവും ആങ്ങമൂഴി എസ്എവിഎച്ച്എസിലെ എസ്. അര്‍ജുന്‍ രണ്ടാംസ്ഥാനവും നേടി.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രാജേഷ് എസ്. വള്ളിക്കോടായിരുന്നു ഓണ്‍ലൈനായി സംഘടിപ്പിച്ച മത്സരത്തിന്റെ ക്വിസ് മാസ്റ്റര്‍. 1937-ലെ ഗാന്ധിജിയുടെ ഇലന്തൂര്‍ സന്ദര്‍ശനത്തിന്റെ അനുസ്മരണാര്‍ഥമാണ് സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി മൂലൂര്‍ സ്മാരകം ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചത്.

ജില്ലാ ക്യാന്‍സര്‍ സെന്റര്‍ പ്രവര്‍ത്തനം വിലയിരുത്തി
ജില്ലാ ക്യാന്‍സര്‍ സെന്ററിന്റെ പ്രവര്‍ത്തനം ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിലയിരുത്തി. പത്തനംതിട്ട കളക്ടറേറ്റില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്റെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ ഓഡിറ്റ് റിപ്പോര്‍ട്ട് അംഗികരിച്ചു. ക്യാന്‍സര്‍ സെന്ററിന്റെ പ്രവര്‍ത്തനം ജില്ലാ ക്യാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. കെ.ജി ശശിധരന്‍ പിള്ള വിശദീകരിച്ചു. ഡി.എം.ഒ (ആരോഗ്യം) ഡോ. എ.എല്‍ ഷീജ, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി. മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.

വാഹനത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന് കിഴില്‍ പത്തനംതിട്ട ജില്ലാ വനിതാ ശിശു വികസന ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വിട്ടു നല്‍കുന്നതിന് വാഹന ഉടമകള്‍ /സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 28 ന് ഉച്ചയ്ക്ക് രണ്ടു വരെ. ടെന്‍ഡര്‍ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും പത്തനംതിട്ട ജില്ലാ വനിതാ ശിശു വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ – 0468 2966649.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പ് നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍

0
തൃശൂര്‍: ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പ് നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. മൂന്നുപീടിക...

ഗുരുവായൂർ ക്ഷേത്രത്തിൽ സെക്യൂരിറ്റി ജീവനക്കാർ ഭക്തരെ മർദ്ദിച്ചതായി ആരോപണം

0
തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ സെക്യൂരിറ്റി ജീവനക്കാർ ഭക്തരെ മർദ്ദിച്ചതായി ആരോപണം. മർദ്ദനത്തിൻ്റെ...

താമരശ്ശേരി പ്രിൻസിപ്പൽ എസ്ഐ ബിജുവിനെ സ്ഥലംമാറ്റി

0
കോഴിക്കോട്: താമരശ്ശേരി പ്രിൻസിപ്പൽ എസ്ഐ ബിജുവിനെ സ്ഥലംമാറ്റി. വടകര വളയം പോലീസ്...

കൊല്ലത്ത് ബസ് കാത്തുനിന്ന അച്ഛനെയും മകനെയും മര്‍ദ്ദിച്ചെന്ന പരാതിയില്‍ ഈസ്റ്റ് എസ്.ഐയ്ക്ക് സസ്പെന്‍ഷന്‍

0
കൊല്ലം: കൊല്ലത്ത് ബസ് കാത്തുനിന്ന അച്ഛനെയും മകനെയും മര്‍ദ്ദിച്ചെന്ന പരാതിയില്‍ ഈസ്റ്റ്...