കുളത്തൂപ്പുഴ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ ചോഴിയക്കോട് പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഈ വര്‍ഷം പ്ലസ് വണ്‍ കൊമേഴ്സ് (എക്കണോമിക്സ്, ബിസിനസ് സ്റ്റഡീസ്, അക്കൗന്റസി, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍) പ്ലസ് വണ്‍ സയന്‍സ് (ഗണിതം, ബയോളജി, ഫിസിക്സ്, കെമിസ്ട്രി) പ്രവേശനം ലഭിക്കുന്നതിനായി പട്ടികവര്‍ഗ, പട്ടികജാതി, ജനറല്‍വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകരുടെ വാര്‍ഷികവരുമാനം ഒരു ലക്ഷത്തില്‍ കവിയരുത്. നിര്‍ദ്ദിഷ്ട മാതൃകയിലുളള അപേക്ഷകളും അനുബന്ധരേഖകളും പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്, സീനിയര്‍ സൂപ്രണ്ട് ജി.എം.ആര്‍.എസ് കുളത്തൂപ്പുഴ, ചോഴിയക്കോട് പി ഒ എന്ന വിലാസത്തിലോ [email protected] എന്ന ഇ മെയിലിലോ ലഭിക്കും. നിര്‍ദ്ദിഷ്ട അപേക്ഷാ ഫാറങ്ങള്‍ ആവശ്യമുളളവര്‍ മേല്‍പറഞ്ഞ വിലാസത്തിലോ താഴെപറയുന്ന നമ്പരുകളിലോ ബന്ധപ്പെടണം. ഫോണ്‍:7736855460, 9446085395, 6282371951. അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍: എസ്.എസ്.എല്‍.സി മാര്‍ക്ക്ലിസ്റ്റ് പകര്‍പ്പ്, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ് ബുക്ക് പകര്‍പ്പ്. ഫോട്ടോ – 3 എണ്ണം.
ആറ് മുതല്‍ ഒന്‍പത് ക്ലാസുവരെയുളള കുട്ടികളുടെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ കൊല്ലം ജില്ലയില്‍ കുളത്തൂപ്പുഴ ചോഴിയക്കോട് പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ആറ് മുതല്‍ ഒന്‍പത് വരെ ക്ലാസുകളിലെ ഒഴിവുകള്‍ നികത്തുന്നതിനായി പട്ടികവര്‍ഗ, പട്ടികജാതി, ജനറല്‍ വിഭാഗത്തില്‍ നിന്നുളള കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വാര്‍ഷികവരുമാനം ഒരു ലക്ഷത്തില്‍ കവിയരുത്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെപറയുന്ന നമ്പരുകളില്‍ ബന്ധപ്പെടാം. ഫോണ്‍: 7736855460, 9446085395, 6282371951
കെല്‍ട്രോണ്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ കൊല്ലത്തുള്ള നോളജ് സെന്ററില്‍ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ ഡിസൈനിംഗ് ആന്റ് ആനിമേഷന്‍ ഫിലിം മേക്കിംഗ് (12 മാസം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ളേ ചെയിന്‍ മാനേജ്മെന്റ് (12 മാസം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ റീടെയില്‍ ആന്റ് ലോജിസ്റ്റിക്സ് മാനേജ്മെന്റ് (12 മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ അഡ്വാന്‍സ്ഡ് ഗ്രാഫിക്സ് ഡിസൈനിംഗ് (3 മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഗ്രാഫിക്സ് ആന്റ് വിഷ്വല്‍ ഇഫക്ട്സ് (3 മാസം) എന്നിവയാണ് കോഴ്സുകള്‍. വിശദവിവരങ്ങള്‍ക്ക് 9847452727, 9567422755 എന്ന ഫോണ്‍ നമ്പറിലോ, ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, അപ്സര ജംക്ഷന്‍, കൊല്ലം – 21 എന്ന വിലാസത്തിലോ ബന്ധപ്പെടുക.
കോവിഡ് ആശ്വാസ ധനസഹായം
കേരള ഷോപ്സ് ആന്‍ഡ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളില്‍ 1000 രൂപ കോവിഡ് ആശ്വാസ ധനസഹായം ലഭിക്കുന്നതിനായി ഓണ്‍ലൈന്‍ മുഖേന നാളിതു വരെയായി അപേക്ഷ സമര്‍പ്പിക്കാത്തവര്‍ ഈ മാസം 12 ന് മുമ്പായി ലേബര്‍ കമ്മീഷണറേറ്റിലെ സൈറ്റ് മുഖാന്തിരം അപേക്ഷിക്കണം. കഴിഞ്ഞവര്‍ഷം കോവിഡ് ധനസഹായം ലഭിച്ച അംഗങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ മെര്‍ജ് ചെയ്തിട്ടുണ്ടെങ്കില്‍ കൃത്യമായ അക്കൗണ്ട് നമ്പര്‍ അതാത് ജില്ലാ ഓഫീസുകളില്‍ അറിയിക്കണം. വിശദവിവരങ്ങള്‍ക്ക് 0468-2223169 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടേണ്ടതാണെന്ന് ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.
ഗതാഗത നിയന്ത്രണം
ഇളമണ്ണൂര്‍-കലഞ്ഞൂര്‍ (വഴി) പൂതങ്കര റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി കാരുവയല്‍ ഭാഗത്ത് കലുങ്ക് പണിയുന്നതിനാല്‍ നാളെ മുതല്‍ (4 ബുധന്‍) ഇതുവഴി കടന്നുപോകുന്ന വാഹനങ്ങള്‍ ഇളമണ്ണൂര്‍ 23-ാം മൈല്‍ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞു കലഞ്ഞൂര്‍ ഭാഗത്തേക്ക് പോകേണ്ടതും വരേണ്ടതുമാണ്. ഇളമണ്ണൂര്‍ കിന്‍ഫ്രാ റോഡിലും പണികള്‍ നടക്കുന്നതിനാല്‍ ഇതുവഴിയുളള ഗതാഗതം താത്കാലികമായി നിയന്ത്രിച്ച് ഈ റോഡില്‍കൂടി പോകേണ്ടതും വരേണ്ടതുമായ വാഹനങ്ങള്‍ മങ്ങാട്-ചായലോഡ് -പുതുവല്‍ റോഡ് വഴി പോകേണ്ടതും വരേണ്ടതുമാണെന്ന് അടൂര്‍ പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍: 8086395059.
കാര്‍ഷിക യന്ത്രവല്‍ക്കരണം – സ്മാം പദ്ധതി: ജില്ലയില്‍ മികച്ച പ്രതികരണം
കാര്‍ഷിക യന്ത്രവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന സ്മാം പദ്ധതിക്ക് കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 750 ഗുണഭോക്താക്കള്‍ പേര് രജിസ്റ്റര്‍ ചെയ്തു. കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്കു പരമാവധി 50 ശതമാനം വരെയും ഭക്ഷ്യ സംസ്‌കരണ ഉപകരണങ്ങള്‍ക്കു പരമാവധി 60 ശതമാനം വരെയും സബ്സിഡി ലഭിക്കും. ചെറുകിട നാമമാത്ര കര്‍ഷകര്‍, പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങള്‍, വനിതകള്‍ എന്നിവര്‍ക്കു മുന്‍ഗണന ഉണ്ടായിരിക്കും. റബ്ബര്‍ ടാപ്പിങ് യന്ത്രം, ഓയില്‍ മില്‍, റൈസ് മില്‍, പള്‍വറൈസര്‍, വിവിധതരം ഡ്രയറുകള്‍, കൊയ്ത്തുമെതി യന്ത്രം, വൈക്കോല്‍ കെട്ട് യന്ത്രം, ഏണി, അര്‍ബാന, സ്പ്രേയറുകള്‍, തെങ്ങ് കയറ്റ യന്ത്രം തുടങ്ങി കര്‍ഷകര്‍ക്ക് ഉപയോഗപ്രദമായ നിരവധി യന്ത്രങ്ങള്‍ ഈ പദ്ധതിയില്‍ ലഭ്യമാണ്. പൂര്‍ണമായും ഓണ്‍ലൈനായിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. agrimachinery.nic.in എന്ന വെബ്സൈറ്റില്‍ക്കൂടി കര്‍ഷകര്‍ക്കു നേരിട്ടോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം.
അംഗീകൃത കര്‍ഷക ഗ്രൂപ്പുകള്‍ക്ക്, പാടശേഖര സമിതികള്‍ക്ക് ഫാം മെഷിനറി ബാങ്ക് സ്ഥാപിക്കുന്നതിനു 80 ശതമാനം വരെ (പരമാവധി 8 ലക്ഷം രൂപ വരെ) സബ്സിഡി അനുവദിക്കും. ഈ പദ്ധതിയുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് ജില്ലയിലെ കൃഷി അസി.എക്സി. എഞ്ചിനീയര്‍, പന്തളം കടയ്ക്കാട് ഓഫീസുമായി ബന്ധപ്പെടാം. കൃഷി അസി. എക്സി. എഞ്ചിനീയര്‍ ഫോണ്‍: 8281211692, ടെക്നിക്കല്‍ അസിസ്റ്റന്റ്, ഫോണ്‍: 8606144290, 9400392685.
മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണത്തിന് സമഗ്രപദ്ധതി: പൊതുജനാഭിപ്രായം തേടി വനംവകുപ്പ്
മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണത്തിന് പൊതുജന സഹകരണത്തോടെ സമഗ്ര കര്‍മപദ്ധതി തയാറാക്കാന്‍ ഒരുങ്ങി വനംവകുപ്പ്. വനം-വന്യജീവി പരിപാലനരംഗത്തെ പ്രധാന വെല്ലുവിളികളിലൊന്നായ മനുഷ്യ- വന്യജീവി സംഘര്‍ഷത്തിന് ശാശ്വത പരിഹാരം കണ്ടെത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
അടുത്തകാലത്തായി മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങളിലുണ്ടായ വര്‍ധനവ് കണക്കിലെടുത്ത് സംസ്ഥാനതലത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഈ പദ്ധതിയുടെ രൂപീകരണത്തിന് പൊതുജനങ്ങള്‍, കര്‍ഷക സംഘടനകള്‍, പ്രകൃതി സംരക്ഷണ രംഗത്തുള്ള സന്നദ്ധസംഘടകള്‍, ശാസത്രജ്ഞര്‍, വിദഗ്ധര്‍ എന്നിവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും വനംവകുപ്പ് തേടുന്നു. അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഓഗസ്റ്റ് 10ന് മുമ്പ് https://forms.gle/Y5yP3H6fh2hFPCLo9 എന്ന ലിങ്കില്‍ അപ്ലോഡ് ചെയ്യണം. വിശദ വിവരങ്ങള്‍ക്ക് forest.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
തൊഴിലുറപ്പ് പദ്ധതിയില്‍ സോഷ്യല്‍ ഓഡിറ്റ് ഡയറക്ടര്‍ നിയമനം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ സോഷ്യല്‍ ഓഡിറ്റ് ഡയറക്ടറെ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ക്ക് സോഷ്യല്‍ ഓഡിറ്റിന്റെ മേഖലയില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദാന്തര ബിരുദവും, ഗ്രാമവികസനം/വികേന്ദ്രീകൃതാസൂത്രണം/ഗവണ്‍മെന്റ് ഓഡിറ്റിംഗ് എന്നിവയില്‍ കുറഞ്ഞത് 10 വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. ഉയര്‍ന്ന പ്രായപരിധി 62 വയസ്സ് ആയിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.nregs.kerala.gov.in എന്നീ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
അപേക്ഷകള്‍ മിഷന്‍ ഡയറക്ടര്‍, മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസ്, സംസ്ഥാനമിഷന്‍ ഓഫീസ്, അഞ്ചാംനില, സ്വരാജ്ഭവന്‍, നന്തന്‍കോട്, കവടിയാര്‍ പി.ഒ, തിരുവനന്തപുരം – 695003 എന്ന വിലാസത്തില്‍ ഈ മാസം 16ന് വൈകുന്നേരം അഞ്ചിനകം സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് 0471 2313385, 0471 2314385 എന്നീ നമ്പറുകളില്‍ ഓഫീസ് സമയങ്ങളില്‍ ബന്ധപ്പെടാം. 30.01.2021, 20.02.2021 തീയതികളിലെ മുന്‍ നോട്ടിഫിക്കേഷനുകള്‍ പ്രകാരം തസ്തികയിലേക്ക് അപേക്ഷിച്ചിട്ടുള്ളവര്‍ വിണ്ടും അപേക്ഷിക്കേണ്ടതില്ല.
വാട്ടര്‍ അതോറിറ്റിയില്‍ വോളന്റിയര്‍മാരെ നിയമിക്കുന്നു
ജലജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പിനായി ജലഅതോറിറ്റി പി.എച്ച്. ഡിവിഷന്‍ പത്തനംതിട്ട ഓഫീസിലേക്ക് താല്‍ക്കാലികമായി വോളന്റിയര്‍മാരെ 740 രൂപ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പരമാവധി 179 ദിവസത്തേക്കാണു നിയമനം. സിവില്‍ എഞ്ചിനീയറിംഗില്‍ ഐ.ടി.ഐ/ഡിപ്ലോമ/ബി.ടെക്ക് തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ജല അതോറിറ്റിയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്കു മുന്‍ഗണന ഉണ്ടായിരിക്കും. ആട്ടോകാഡ് പരിജ്ഞാനം അഭിലഷണീയ യോഗ്യതയായി കണക്കാക്കും. ആഗസ്റ്റ് ഒന്‍പതിന് രാവിലെ 11 മുതല്‍ വൈകിട്ട് 3 വരെയാണ് കൂടിക്കാഴ്ച. താല്‍പ്പര്യമുളളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ സഹിതം കേരള ജലഅതോറിറ്റി പി.എച്ച്. ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പത്തനംതിട്ട ഓഫീസില്‍ അന്നേ ദിവസം നേരിട്ട് ഹാജരാകണം. ഫോണ്‍: 0468 2222687.
മെറിറ്റ് വാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
2020-21 അധ്യയന വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ്ടു തത്തുല്യ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ മദ്രസാധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് മെറിറ്റ് അവാര്‍ഡ് നല്‍കുന്നതിനായി മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. അംഗത്വമെടുത്ത് രണ്ടു വര്‍ഷം പൂര്‍ത്തിയാകുകയും, 2021 മാര്‍ച്ച് വരെ മുടക്കമില്ലാതെ വിഹിതം അടക്കുകയും ചെയ്തിട്ടുളള ക്ഷേമനിധി അംഗങ്ങള്‍ക്ക് അപേക്ഷിക്കാം. www.kmtboard.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഓണ്‍ലൈനായി മാത്രമെ അപേക്ഷ സ്വീകരിക്കുകയുള്ളൂ. അപേക്ഷ സമര്‍പ്പിക്കുന്നത് സംബന്ധിച്ച വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും. ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം. ഫോണ്‍: 0495 2966577, 9188230577
ശുദ്ധമായ പാലുത്പാദനം; ഓണ്‍ ലൈന്‍ പരിശീലനം
ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തില്‍ നാളെ (05.08.2021 വ്യാഴം) രാവിലെ 11 മുതല്‍ ഗൂഗിള്‍ മീറ്റ് മുഖേന ”ശുദ്ധമായ പാലുത്പാദനം” എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ പരിശീലനം നടത്തും. ക്ലാസില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് നാളെ (05.08.2021) രാവിലെ 10.30 വരെ ഫോണ്‍ മുഖേന രജിസ്റ്റര്‍ ചെയ്യാം. 9947775978 എന്ന വാട്‌സ് ആപ് നമ്പറിലേക്ക് പേരും മേല്‍ വിലാസവും അയച്ചു നല്‍കിയും പരിശീലനത്തിനായി രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 04762698550, 9947775978