എസ്‌എംഎ ബാധിച്ച മലയാളി കുരുന്ന് മുഹമ്മദിനുള്ള മരുന്നിന്റെ ഇറക്കുമതി ചുങ്കവും ജിഎസ്ടിയും ഒഴിവാക്കി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : അത്യപൂര്‍വ രോഗം ബാധിച്ച ഒന്നര വയസ്സുള്ള കുരുന്നിന്റെ ജീവന്‍ രക്ഷിക്കാന്‍ ആവശ്യമായ മരുന്നിന്റെ ഇറക്കുമതി ചുങ്കവും ജിഎസ്ടിയും ഒഴിവാക്കി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. കേന്ദ്ര ധനമന്ത്രാലയമാണ് ഇക്കാര്യത്തില്‍ ഉത്തരവിറക്കിയത്.

അത്യപൂര്‍വ ജനിതക രോഗമായ എസ്‌എംഎ ബാധിച്ച കണ്ണൂര്‍ ജില്ലയിലെ മാട്ടൂലിലെ ഒന്നര വയസ്സുകാരന്‍ മുഹമ്മദിന്റെ ചികിത്സക്കായി 18 കോടി രൂപ ആവശ്യപ്പെട്ടപ്പോള്‍ സുമനസ്സുകള്‍ നല്‍കിയത് രണ്ടര ഇരട്ടിയിലേറെ തുകയായിരുന്നു.

ആകെ 7.7 ലക്ഷം പേര്‍ അക്കൗണ്ടിലേക്ക് സഹായം നല്‍കിയെന്നും മുഹമ്മദിന്റെ ചികില്‍സയ്ക്ക് ആവശ്യമായ തുക കഴിഞ്ഞ് ബാക്കിയുള്ള തുക സമാന രോഗമുള്ള കുട്ടികളുടെ ചികില്‍സയ്ക്കായി നല്‍കുമെന്നും ചികില്‍സാ കമ്മിറ്റി അറിയിച്ചിരുന്നു. നികുതി ഒഴിവാക്കണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍തന്നെ പരിഗണിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ ഉത്തരവായി ഇറങ്ങിയത്. മുഹമ്മദിനുള്ള മരുന്ന് ഈ മാസം ആറിനാണ്‌ എത്തുക.

ജനിതക വൈകല്യം മൂലമുണ്ടാവുന്ന സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി(എസ്‌എംഎ) എന്ന അത്യപൂര്‍വ രോഗം ബാധിച്ച മുഹമ്മദിന്റെ ചികില്‍സയ്ക്ക് ആവശ്യമായ മരുന്നിനു വേണ്ടത് 18 കോടി രൂപയാണ്. പതിനായിരം കുട്ടികളില്‍ ഒരാള്‍ക്ക് മാത്രം വരുന്ന രോഗം ബാധിച്ച്‌ നടക്കാന്‍ പോലുമാവാത്ത അവസ്ഥയിലായിരുന്ന മുഹമ്മദിന്റെ ദയനീയാവസ്ഥ പുറംലോകം അറിഞ്ഞതോടെ ലോകത്തെമ്പാടുമുള്ള മലയാളികള്‍ കൈകോര്‍ത്തപ്പോള്‍ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ആവശ്യമായ തുക ലഭിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല ചിങ്ങ മാസ ദര്‍ശനം ; വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു

0
പത്തനംതിട്ട: ശബരിമല ചിങ്ങ മാസ പൂജകള്‍ക്കായി ഓഗസ്റ്റ് 16ന് നട...

പിവി അൻവറിന് രഹസ്യങ്ങൾ ചേർത്തി നൽകിയ പോലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു

0
തിരുവനന്തപുരം: പിവി അൻവറിന് രഹസ്യങ്ങൾ ചേർത്തി നൽകിയ പോലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു....

വണ്ടിപെരിയാർ ഗ്രാമ്പി മേഖലയിൽ ഭീതി വിതയ്ക്കുന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടാൻ വനംവകുപ്പ്

0
ഇടുക്കി: വണ്ടിപെരിയാർ ഗ്രാമ്പി മേഖലയിൽ ഭീതി വിതയ്ക്കുകയും ജനവാസ മേഖലകളിൽ...

ദേശീയപാത അടഞ്ഞു : മൂന്നാറിലേക്കുള്ള യാത്ര ഒരൊറ്റ പാലത്തിലൂടെ

0
മൂന്നാർ: സിഎസ്ഐ പള്ളിക്ക് സമീപം മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് ദേശീയപാതയിൽ...