ജില്ലാതല ഫെസിലിറ്റേറ്റര്‍മാര്‍ക്കും മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കും ദ്വിദിന ഓണ്‍ലൈന്‍ പരിശീലനം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസുകളെ പ്രയോജനപ്പെടുത്തുന്നതിനുള്ള പരിപാടികള്‍ ആവിഷ്‌കരിക്കാന്‍ ജില്ലാതല ഫെസിലിറ്റേറ്റര്‍മാര്‍ക്കും മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കും ദ്വിദിന ഓണ്‍ലൈന്‍ പരിശീലനം ആഗസ്റ്റ് 5, 6 തീയതികളില്‍ സംഘടിപ്പിക്കും.
പ്രാദേശികമായി അക്ഷയോര്‍ജ്ജ സാങ്കേതിക സഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഏജന്‍സി ഫോര്‍ ന്യൂ ആന്റ് റിന്യൂവബിള്‍ എനര്‍ജി റിസര്‍ച്ച് ആന്‍ ടെക്നോളജിയും (അനെര്‍ട്ട്) കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷനും (കില) ചേര്‍ന്ന് സംഘടിപ്പിക്കുന്ന പരിശീലനത്തിന്റെ ഉദ്ഘാടനം 5 നുരാവിലെ ഒന്‍പതിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ അനെര്‍ട്ട് സി ഇ ഒ നരേന്ദ്രനാഥ് വേളൂരി സ്വാഗതവും കില ഡയറക്ടര്‍ ജനറല്‍ ജോയ് ഇളമണ്‍ ആമുഖ പ്രഭാഷണവും നടത്തും. അനെര്‍ട്ട് അഡിഷണല്‍ ചീഫ് ടെക്നിക്കല്‍ മാനേജര്‍ പി. ജയചന്ദ്രന്‍ നായര്‍ നന്ദി അര്‍പ്പിക്കും.
വെച്ചൂച്ചിറ ഗവ. പോളിടെക്‌നിക് കോളേജില്‍ഗസ്റ്റ് അധ്യാപകരുടെ ഒഴിവ്
വെച്ചൂച്ചിറ ഗവ. പോളിടെക്‌നിക് കോളേജില്‍ 2021-22 അധ്യയനവര്‍ഷം താഴെപറയുന്ന ഒഴിവുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. 1)ലക്ചറര്‍ ഇന്‍ ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ്. യോഗ്യത: ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ ഒന്നാം ക്ലാസോടെയുള്ള ബി.ടെക് ബിരുദം. 2)ലക്ചറര്‍ ഇന്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്. യോഗ്യത: ബയോമെഡിക്കല്‍ എഞ്ചിനീയറിംഗില്‍ ഒന്നാം ക്ലാസോടെയുള്ള ബി.ടെക് ബിരുദം. 3) ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്. യോഗ്യത: കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗില്‍ ഒന്നാം ക്ലാസ്സോടെയുള്ള ബി.ടെക് ബിരുദം. 4) ലക്ചറര്‍ ഇന്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്. യോഗ്യത: ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ഒന്നാം ക്ലാസോടെയുള്ള ബി.ടെക് ബിരുദം.
താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റാ, മാര്‍ക്ക്‌ലിസ്റ്റ്, പത്താംതരം/ തത്തുല്യം, ഡിഗ്രി എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ബയോമെഡിക്കല്‍, ഇലക്ട്രിക്കല്‍ എന്നീ വിഭാഗം ഈ മാസം 9 നും, കമ്പ്യൂട്ടര്‍ വിഭാഗം ഈ മാസം 10 നും, ഇലക്‌ട്രോണിക്‌സ് വിഭാഗം ഈ മാസം 11 നും രാവിലെ 10.30 ന് വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജ് ഓഫീസില്‍ നടത്തുന്ന ടെസ്റ്റ്/അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 04735 266671
ശുദ്ധമായ പാലുത്പാദനം എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ പരിശീലനം
ഓച്ചിറ ക്ഷീരോത്പന്ന നിര്‍മാണ പരിശീലന വികസന കേന്ദ്രത്തില്‍ 05 വ്യാഴം രാവിലെ 11 മുതല്‍ ഗൂഗിള്‍ മീറ്റ് മുഖേന ശുദ്ധമായ പാലുത്പാദനം എന്ന വിഷയത്തില്‍ ഓണ്‍ ലൈന്‍ പരിശീലനം നടക്കും. ക്ലാസില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് രാവിലെ 10.30 വരെ ഫോണ്‍ മുഖേന രജിസ്റ്റര്‍ ചെയ്യാം. 9947775978 എന്ന വാട്സ് ആപ് നമ്പറിലേക്ക് പേരും മേല്‍ വിലാസവും അയച്ചു നല്‍കിയും പരിശീലനത്തിനായി രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 04762698550.
എം.ജി സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ ഡിഗ്രി പ്രവേശനം
ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ മഹാത്മാഗാന്ധി സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കടത്തുരുത്തി(04829264177, 8547005049), കട്ടപ്പന (04868 250160, 8547005053), കാഞ്ഞിരപ്പള്ളി(04828 206480, 8547005075), കോന്നി(0468 2382280, 8547005074), മല്ലപ്പള്ളി(0469 2681426, 8547005033), മറയൂര്‍(04865 253010, 8547005072), നെടുംകണ്ടം(04868 234472, 8547005067), പയ്യപ്പാടി (പുതുപ്പള്ളി0481-2351631, 8547005040), പീരുമേട്(04869232373, 8547005041),തൊടുപുഴ(0486 2257447, 8547005047), പുത്തന്‍വേലിക്കര(04842487790, 8547005069), അയിരൂര്‍ (04735 296833, 8547055105, 8921379224)എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 12 അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്ക് 2021-22 അധ്യയന വര്‍ഷത്തില്‍ ഡിഗ്രി കോഴ്സുകളില്‍ കോളേജുകള്‍ക്ക് നേരിട്ട് അഡ്മിഷന്‍ നടത്താവുന്ന 50 ശതമാനം സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ www.ihrdadmissions.org എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, 350 രൂപ(എസ്.സി, എസ്.റ്റി 150 രൂപ) രജിസ്ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭിക്കണം. വിശദ വിവരങ്ങള്‍ക്ക് ഐ.എച്ച്.ആര്‍.ഡി വെബ്സൈറ്റായ www.ihrd.ac.in മുഖാന്തിരം ലഭിക്കും.
കേരളാ സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ ഡിഗ്രി പ്രവേശനം
കേരളാ സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കേരളാ സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അടൂര്‍ (04734224076, 8547005045), ധനുവച്ചപുരം (04712234374/2234373, 8547005065), കുണ്ടറ(04742580866, 8547005066), മാവേലിക്കര(04792304494/2341020, 8547005046), കാര്‍ത്തികപ്പള്ളി (04792485370/2485852, 8547005018), കലഞ്ഞൂര്‍ (04734272320, 8547005024), പെരിശ്ശേരി (04792456499, 8547005046), എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഏഴ് അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്ക് 2021-22 അധ്യയന വര്‍ഷത്തില്‍ കോളേജുകള്‍ക്ക് നേരിട്ട് അഡ്മിഷന്‍ നടത്താവുന്ന 50 ശതമാനം സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ www.ihrdadmissions.org എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, 350 രൂപ(എസ്.സി, എസ്.റ്റി 150 രൂപ) രജിസ്ട്രേഷന്‍ ഫീസ് ഓണ്‍ ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭിക്കും. വിശദവിവരങ്ങള്‍ക്ക് ഐ.എച്ച്.ആര്‍.ഡി വെബ്സൈറ്റായ www.ihrd.ac.in മുഖാന്തിരം ലഭ്യമാണ്.
കാലിക്കറ്റ് സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.എച്ച്.ആര്‍.ഡികോളേജുകളില്‍ ഡിഗ്രി പ്രവേശനം
കേരളാ സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട്ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി) കീഴില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോഴിക്കോട്(04952765154, 8547005044), ചേലക്കര(04884227181, 8547005064), കുഴല്‍മന്നം (04922285577, 8547005061),മലമ്പുഴ (04912530010, 8547005062), മലപ്പുറം (04832959175, 8547005043), നാദാപുരം (04962556300, 8547005056), നാട്ടിക (04872395177, 8547005057),തിരുവമ്പാടി (04952294264, 8547005063), വടക്കാന്‍ചേരി (04922255061, 8547005042), വട്ടംകുളം (04942689655, 8547006802), വാഴക്കാട് (04832728070, 8547005055), അഗളി(04924254699, 9447159505) മുതുവള്ളൂ4(04832963218, 8547005070), മീനങ്ങാടി (04936246446, 8547005077), അയലൂര്‍ (04923241766, 8547005029), താമരശ്ശേരി (04952223243, 8547005025), കൊടുങ്ങലൂര്‍ (04802816270, 8547005078)
എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്ക് 2021-22 അധ്യയന വര്‍ഷത്തില്‍ ഡിഗ്രികോഴ്സുകളില്‍ കോളേജുകള്‍ക്ക് നേരിട്ട് അഡ്മിഷന്‍ നടത്താവുന്ന 50ശതമാനം സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴിപ്രവേശനത്തിന്അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdadmissions.org എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെപ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, 350 രൂപ(എസ്.സി, എസ്.റ്റി150 രൂപ) രജിസ്ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ക്ക് ഐ.എച്ച്.ആര്‍.ഡി വെബ്സൈറ്റായ www.ihrd.ac.in മുഖാന്തിരം ലഭ്യമാണ്.
കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍, ആലുവ നോളജ സെന്ററിലൂടെ ആധുനിക ലോകത്തില്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ വന്നു കൊണ്ടിരിക്കുന്ന മേഖലകളിലൊന്നായ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റില്‍ ഒരു വര്‍ഷത്തെ പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ലോജിസ്റ്റിക്സ് കമ്പിനികളില്‍ ഒരു ഇന്റേണ്‍ഷിപ്പ് കുടി നിര്‍ബന്ധമാക്കിയിട്ടുള്ള ഈ കോഴ്സിന്റെ വിശദവിവരങ്ങള്‍ അറിയുവാന്‍ കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാംനില, സാന്റോ കോംപ്ലക്സ്, റെയില്‍വേസ്റ്റേഷന്‍ റോഡ്, ആലുവ എന്ന വിലാസത്തിലോ 8136802304 എന്ന നമ്പറിലോ ബന്ധപ്പെടുക.
ടെന്‍ഡര്‍ ക്ഷണിച്ചു
കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2021-22 (സ്പില്‍ ഓവര്‍) വര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍ വിതരണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 16 ന് വൈകിട്ട് അഞ്ച് വരെ. വിശദവിവരങ്ങള്‍ക്ക് etenders.kerala.gov.in, ഫോണ്‍: 0469 2661851.