സർപ്പ ആപ്പ് ഉപയോഗിച്ച് കോന്നിയിൽ പിടികൂടിയത് നിരവധി പാമ്പുകളെ

For full experience, Download our mobile application:
Get it on Google Play

കോന്നി : ജനവാസ മേഖലയില്‍ ഇറങ്ങുന്ന പാമ്പുകളെ പിടികൂടുവാന്‍ വനംവകുപ്പ് തയ്യാറാക്കിയ സര്‍പ്പ ആപ്പ് ഉപയോഗിച്ച് കോന്നി വനം ഡിവിഷന്റെ കീഴില്‍ നിരവധി പാമ്പുകളെ പിടികൂടി. കോന്നി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഫോറസ്റ്റ് സ്ട്രൈക്കിംഗ് ഫോഴ്സില്‍ പാമ്പ് പിടുത്തത്തില്‍ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥര്‍ക്കാണ് പാമ്പിനെ പിടികൂടി സുരക്ഷിതമായി വിട്ടയക്കുന്നതിനുള്ള ചുമതല നല്‍കിയിരിക്കുന്നത്.

ജനുവരി ഒന്നുമുതല്‍ ജൂണ്‍  പതിനഞ്ച് വരെ സംസ്ഥാനത്ത് പിടികൂടിയ 1577 പാമ്പുകളില്‍ 1137 എണ്ണത്തിനേയും കുരുക്കിയത് സര്‍പ്പ ആപ്പിലൂടെയാണ്. ഇഴജന്തു ശല്ല്യമുള്ള പ്രദേശം ആപ്പില്‍ രേഖപ്പെടുത്തിയാല്‍ ആ പരിധിയിലെ അംഗീകൃത പാമ്പുപിടുത്തക്കാരന്റെ നമ്പര്‍ ലഭിക്കും. ഇതില്‍ വിളിച്ചാല്‍ ഇവര്‍  ഗൂഗിള്‍ മാപ്പിന്റെ  സഹായത്തോടെ സ്ഥലത്ത് എത്തി പാമ്പിനെ പിടികൂടും. ജനവാസ മേഖലയിലെത്തുന്ന പാമ്പുകളെ  സുരക്ഷിതമായി അവയുടെ ആവാസ വ്യവസ്ഥയില്‍ എത്തിക്കുവാനും പൊതുജന സുരക്ഷയ്ക്കുമായാണ് ഈ ആപ്പ് ആവിഷ്കരിച്ചത്.

അടിയന്തിര സാഹചര്യത്തില്‍ ബന്ധപ്പെടേണ്ട നമ്പറുകള്‍, പാമ്പ് കടിയേറ്റാല്‍ ചികിത്സ ലഭ്യമാകുന്ന ആശുപത്രിയുടെ ഫോണ്‍  നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍, പരിശീലനം ലഭിച്ചവരുടേയും ചുമതല ഉള്ള ഉദ്യോഗസ്ഥരുടേയും നമ്പറുകള്‍, അടിയന്തിര ഘട്ടത്തില്‍ ചെയ്യേണ്ട കാര്യങ്ങള്‍ തുടങ്ങിയവയും ആപ്പില്‍ ലഭ്യമാണ്. പ്ലേസ്റ്റോറില്‍ ആപ്പ് ലഭ്യമാണ്. പാമ്പുകളെ പൊതുജനങ്ങള്‍ കൊല്ലാതിരിക്കുന്നതിനും പരിസ്ഥിതി സന്തുലിതാവസ്ഥ നില നിര്‍ത്തുവാനും ആപ്പ് പ്രയോജനകരമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...