ആര്‍ദ്രം ജനകീയ ക്യാമ്പയിന്‍ ; ജില്ലാതല ഉദ്ഘാടനം 28 ന് മന്ത്രി കെ.രാജു നിര്‍വഹിക്കും
ആര്‍ദ്രം ജനകീയ ക്യാമ്പയിന്റെയും, ആരോഗ്യ ജാഗ്രത 2020-ന്റെയും ജില്ലാതല ഉദ്ഘാടനം 28 ന് രാവിലെ 10 ന് പത്തനംതിട്ട മുന്‍സിപ്പല്‍ ഓപ്പണ്‍ സ്റ്റേജില്‍ വനം വകുപ്പ് മന്ത്രി കെ.രാജു നിര്‍വഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് രാവിലെ 8.30 ന് എല്ലാ വകുപ്പുകളുടെയും പൊതുജനങ്ങളുടെയും പൊതുസമൂഹത്തിന്റെയും പങ്കാളിത്തത്തോടെ കൂട്ടനടത്തവും ഉണ്ടായിരിക്കുമെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ബാലികാദിനാചരണവും ബോധവത്ക്കരണ ക്ലാസും നടക്കും
വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രമാടം നേതാജി ഹൈസ്‌കൂളില്‍ ഈ മാസം 24 ന് രാവിലെ 10.30 മുതല്‍ 12.30 വരെ ബാലികാദിനാചരണം നടക്കും. ദിനാചരണത്തിന്റെ ഭാഗമായി പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെ അവകാശം, സുരക്ഷയ്ക്കുളള അവകാശം എന്നീ വിഷയങ്ങളില്‍ ക്ലാസുകള്‍, സെമിനാറുകള്‍ എന്നിവ സംഘടിപ്പിക്കുമെന്നും ജില്ലാ വനിതാ ശിശു ക്ഷേമ ഓഫീസര്‍ അറിയിച്ചു.
ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗത്തിന്റെ തെരഞ്ഞെടുപ്പ് 21ന്
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം ജെറി സാം മാത്യൂ പ്രസിഡന്റായി തെരഞ്ഞെടുത്തതിനെ തുടര്‍ന്ന് തല്‍സ്ഥാനം രാജിവെച്ചതിനാല്‍ നാളെ രാവിലെ 11 ന് ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗത്തിന്റെ തെരഞ്ഞെടുപ്പ് ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
ജില്ലാ ആസൂത്രണ സമിതി യോഗം 23 ന്
ജില്ലാ ആസൂത്രണ സമിതി യോഗം ഈ മാസം 23 ന് ഉച്ചകഴിഞ്ഞ് 3.30 ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു.
വ്യാജമദ്യ നിയന്ത്രണം ; യോഗം 24 ന്
വ്യാജമദ്യ നിയന്ത്രണത്തിന് കാര്യക്ഷമമായുളള കര്‍മ്മപരിപാടികള്‍ ആവിഷ്‌കരിക്കുന്നതിനുളള സമിതിയുടെ ജില്ലാതല യോഗം ഈ മാസം 24 ന് 2.30 ന് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിന്റെ അധ്യക്ഷതയില്‍ ചേംബറില്‍ ചേരും.
ജില്ലാ കളക്ടറുടെ അടൂര്‍ താലൂക്ക്തല അദാലത്ത് ഫെബ്രുവരി 15 ന്; അപേക്ഷകള്‍ ഫെബ്രുവരി അഞ്ച് വരെ സ്വീകരിക്കും
ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ അടൂര്‍ താലൂക്കില്‍ പരാതി പരിഹാര അദാലത്ത് ഫെബ്രുവരി 15 ന് രാവിലെ 9.30 മുതല്‍ അടൂര്‍ റവന്യൂ ടവറിലെ ഹൗസിംഗ് ബോര്‍ഡ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. അദാലത്തിലേക്ക് ഫെബ്രുവരി അഞ്ച് വരെ വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസിലും നേരിട്ടും ഇ-മെയില്‍ മുഖേനയും ([email protected]) വാട്ട്സ് ആപ്പ് മുഖേനയും ( വാട്ട്സ് ആപ്പ് നമ്പര്‍ 9048318445) അപേക്ഷ സ്വീകരിക്കും. അപേക്ഷകള്‍ക്ക് പ്രത്യേക ഫാറം ഇല്ല. വെളളകടലാസില്‍ അപേക്ഷ എഴുതി സമര്‍പ്പിക്കാം. ഓരോ വിഷയത്തിനും പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുളള ധനസഹായം , സര്‍വെ സംബന്ധിച്ച പരാതികള്‍, റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതികള്‍, നിയമപരമായി (സ്റ്റാറ്റിയൂട്ടറിയായി) ലഭിക്കേണ്ട പരിഹാരം എന്നിവ ഒഴിച്ചുളള എല്ലാ വിഷയങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാം.