ലൗ ജിഹാദ് വിഷയത്തില്‍ സഭയുടെ നിലപാട് മുസ്ലീം സമുദായത്തിന് എതിരല്ല ; സംഘപരിവാറുമായി ഈ വിഷയം ബന്ധിപ്പിക്കേണ്ടതില്ലെന്നും സിറോ മലബാര്‍ സഭ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പൗരത്വ നിമയഭേദഗതി, ലൗ ജിഹാദ് വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കി സിറോ മലബാര്‍ സഭ. സഭയുടെ നിലപാടിനെ സംഘപരിവാറുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നും ലൗ ജിഹാദ് വിഷയത്തില്‍ സഭയുടെ നിലപാട് മുസ്ലീം സമുദായത്തിന് എതിരല്ലെന്നും സിറോ മലബാര്‍ സഭ വ്യക്തമാക്കി. സംഘപരിവാറിന്റെ ക്രൈസ്തവ വിരുദ്ധ നിലപാടുകളെ കുറിച്ച്‌ നല്ല ധാരണയുണ്ട്. പൗരത്വ നിയമവുമായി ബന്ധപ്പെട്ട ആശങ്ക പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ സഭ സ്വീകരിക്കുന്ന നിലപാടുകളെ സംഘപരിവാറിന് അനുകൂലമായി വളച്ചൊടിച്ച്‌ ചിത്രീകരിക്കാനാണ് ഒരു വിഭാഗം ശ്രമിക്കുന്നത്. സഭയുടെ നിലപാടിനെ സംഘപരിവാറുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നും സിറോ മലബാര്‍ സഭ വ്യക്തമാക്കി. ലൗ ജിഹാദ് വിഷയത്തില്‍ സഭയുടെ നിലപാട് മുസ്ലീം സമുദായത്തിന് എതിരല്ലെന്നും സഭ പറഞ്ഞു. ഇതിനെതിരെ അന്വേഷണം ആവശ്യപ്പെട്ടതിനെ മുസ്ലീം സമുദായത്തിനെതിരായി ചിത്രീകരിക്കരുത്. പൊതുസമൂഹത്തെ ബാധിക്കുന്ന ക്രമസമാധാന പ്രശ്‌നമാണിത്. ഇതിനെ മറ്റ് തരത്തില്‍ വ്യാഖ്യാനിക്കുന്നതിനെതിരെ ജാഗ്രത പുലര്‍ത്തണന്നും സഭ ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...