കള്ളുഷാപ്പ് വില്‍പ്പന
ജില്ലയിലെ കള്ളുഷാപ്പുകളുടെ വില്‍പ്പന ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ഈ മാസം 23,24 തീയതികളില്‍ രാവിലെ 11ന് പത്തനംതിട്ട എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ നടത്താനിരുന്നത് പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തിലേക്ക് മാറ്റിയതായി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു. ഫോണ്‍: 0468 2222873.
തൊഴില്‍ രഹിതവേതന ഗുണഭോക്താക്കള്‍ ഹാജരാകണം
പള്ളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ തൊഴില്‍രഹിത വേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കളില്‍ ബാങ്ക് പാസ്ബുക്കും ആധാര്‍ കാര്‍ഡും ഹാജരാക്കിയിട്ടുള്ളവര്‍ ഈ മാസം 20,21 തീയതികളില്‍ അസല്‍ രേഖകളുമായി ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.
മിലിട്ടറി കാന്റീന്‍ സെയില്‍ നിര്‍ത്തിവച്ചു
കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം, കൊല്ലം, കൊട്ടാരക്കര, മാവേലിക്കര, പത്തനംതിട്ട മിലിറ്ററി കാന്റീനുകളില്‍ ഈ മാസം 31 വരെ സെയില്‍ ഉണ്ടായിരിക്കുന്നതല്ല.
ഗുണനിലവാരമുള്ള ഹാന്‍ഡ് സാനിറ്റൈസറുകള്‍ വിപണനം നടത്തണം
വ്യാപാരികള്‍ ഗുണനിലവാരമുള്ള സാനിറ്റൈസറുകള്‍ മാത്രം വിപണനം നടത്തണമെന്ന് ഡ്രസ്‌സ് ഇന്‍സ്‌പെക്ടര്‍ ആര്‍.രാജീവ് അറിയിച്ചു. വിപണനം ചെയ്യുന്ന ഹാന്‍ഡ് സാനിറ്റൈസറുകള്‍ നിയമപ്രകാരമുള്ള ലൈസന്‍സ് പ്രകാരം നിര്‍മിച്ചതാണെന്നും നിശ്ചിത ഗുണനിലവാരം പുലര്‍ത്തുന്നതാണെന്നും ഉറപ്പുവരുത്തണം. ഗുണനിലവാരമില്ലാത്ത ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉപയോഗിക്കുന്നത് രോഗാണുക്കള്‍ വ്യാപിക്കുന്നതിന് കാരണമാകും. എല്ലാ ഹാന്‍ഡ് സാനിറ്റൈസറിന്റെ ലേബലിലും സാനിറ്റൈസറിന്റെ പേര്, ലൈസന്‍സ് നമ്പര്‍, ബാച്ച് നമ്പര്‍, നിര്‍മാണ തീയതി, എക്‌സ്പയറി ഡേറ്റ്, നിര്‍മാതാവിന്റെ പേര്, അഡ്രസ് എന്നിവ ഉണ്ടായിരിക്കണം. വാങ്ങുന്ന ബില്ലിലും വില്‍ക്കുന്ന ബില്ലിലും ഈ വിവരങ്ങള്‍ രേഖപ്പെടുത്തണമെന്നും ഡ്രസ്‌സ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
സെമിനാര്‍ മാറ്റി
കോവിഡിന്റെ പശ്ചാത്തലത്തില്‍ നിയമസഭയുടെ സെന്റര്‍ ഫോര്‍ പാര്‍ലമെന്ററി സ്റ്റഡീസിന്റെയും കേരള സ്റ്റേറ്റ് ഫോര്‍മര്‍ എം.എല്‍.എ ഫോറത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ 20ന് നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളില്‍ ‘ഇന്ത്യന്‍ ഭരണഘടനയും ജനാധിപത്യവും’ എന്ന വിഷയത്തില്‍ നടത്തുവാനിരുന്ന സെമിനാര്‍ മാറ്റി.
ക്വട്ടേഷന്‍
ജില്ലാ പഞ്ചായത്ത് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് മുഖേന നടപ്പാക്കുന്ന കാരിമല എസ്.സി കോളനി, കലതിവിള കാവരിക്കുന്ന് എസ്.സി കോളനി പദ്ധതികള്‍ക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു. ഈ മാസം 24ന് ഉച്ചയ്ക്ക് ശേഷം രണ്ട് വരെ ജില്ലാ മണ്ണ് സംരക്ഷണ ഓഫീസില്‍ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0468 2224070.
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്
റാന്നി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിലും റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലുമുള്ള സഹായ കേന്ദ്രങ്ങളിലേക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് പട്ടികവര്‍ഗക്കാരായ യുവതീയുവാക്കളെ തെരഞ്ഞെടുക്കുന്നു. പ്രതിമാസം 10000 രൂപ ഹോണറേറിയം ലഭിക്കും. രണ്ട് ഒഴിവുകളുണ്ട്. ഡി.സി.എ/തത്തുല്യ യോഗ്യതയും മലയാളം, ഇംഗ്ലീഷ് ടൈപ്പ്‌റൈറ്റിങ്ങ് പരിജ്ഞാനവും ഉണ്ടായിരിക്കണം. താത്പര്യമുള്ളവര്‍ ഈ മാസം 26ന് രാവിലെ 11ന് റാന്നി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 9496070336, 04735-227703.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഓണ്‍ലൈന്‍ സേവനം പ്രയോജനപ്പെടുത്തണം
വിവിധ ആവശ്യങ്ങള്‍ക്ക് തൊഴിലന്വേഷകര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ എത്തുന്നത് പരിമിതപ്പെടുത്തി ഓണ്‍ലൈന്‍ സേവനം പ്രയോജനപ്പെടുത്തി കൊറോണ രോഗവ്യാപന പ്രതിരോധത്തില്‍ പങ്കാളികളാകണമെന്ന് എംപ്ലോയ്‌മെന്റ് ഡയറക്ടര്‍ അറിയിച്ചു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നിന്നും നല്‍കുന്ന രജിസ്‌ട്രേഷന്‍, പുതുക്കല്‍, സര്‍ട്ടിഫിക്കറ്റ് അഡീഷന്‍ തുടങ്ങിയ എല്ലാ സേവനങ്ങളും www.eemployment.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി നടത്താം. 2020 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ രജിസ്‌ട്രേഷന്‍ പുതുക്കേണ്ടവര്‍ക്ക് ഗ്രേസ് പീരീഡ് ഉള്‍പ്പെടെ മാര്‍ച്ച്, ഏപ്രില്‍ മാസം വരെ സാധാരണ ഗതിയില്‍ പുതുക്കാം. എന്നാല്‍ നിലവിലെ സാഹചര്യം പരിഗണിച്ച് ഇത് മെയ് 31 വരെ അനുവദിക്കും. ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഫോണ്‍ മുഖേന ബന്ധപ്പെട്ടും രജിസ്‌ട്രേഷന്‍ പുതുക്കാം. രജിസ്‌ട്രേഷന്‍, സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍, തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ എന്നിവയും ഓണ്‍ലൈനായി നടത്താം. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ 90 ദിവസത്തിനകം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരാക്കി വെരിഫൈ ചെയ്താല്‍ മതിയാകും. 2020 മാര്‍ച്ച് ഒന്ന് മുതല്‍ 2020 മെയ് 29 വരെയുള്ള തീയതിയില്‍ 90 ദിവസം പൂര്‍ത്തിയാകുന്ന ഉദേ്യാഗാര്‍ഥികള്‍ മെയ് 30 വരെ ഇതിന് അവസരം ലഭിക്കും.
സര്‍ട്ടിഫിക്കറ്റ് അറ്റസ്‌റ്റേഷന്‍ ഉണ്ടാകില്ല
സാങ്കേതിക കാരണങ്ങളാല്‍ മാര്‍ച്ച് 20 ന് നോര്‍ക്ക റൂട്ട്സിന്റെ എറണാകുളം മേഖല ഓഫീസില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്‌റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് സെന്റര്‍ മാനേജര്‍ അറിയിച്ചു.