Friday, April 11, 2025 2:49 am

സർക്കാർ അറിയിപ്പുകൾ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ലേലം 11ന്
പട്ടിക വര്‍ഗ വികസന വകുപ്പിന് കീഴില്‍ പത്തനംതിട്ട ജില്ലയിലെ വടശേരിക്കരയില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റെ് മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സൂക്ഷിച്ചുവരുന്ന പാഴ്കടലാസുകള്‍ ലേലം ചെയ്തു വില്‍ക്കും. ഫെബ്രുവരി 11 ന് രാവിലെ 11.30 ന് സ്‌കൂള്‍ കാമ്പസില്‍ ലേലം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04735 251153 എന്ന നമ്പരില്‍ ബന്ധപ്പെടുക.

സൗജന്യ പരിശീലനം
പത്തനംതിട്ട എസ്.ബി.ഐയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഫോട്ടോ ഫ്രെയ്മിംഗ്, ലാമിനേഷന്‍ എന്നിവയുടെ 10 ദിവസത്തെ സൗജന്യ പരിശീലനം നല്‍കുന്നു. താല്‍പ്പര്യമുളളവര്‍ 0468 2270244, 2270243 എന്ന നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

ക്വട്ടേഷന്‍
പത്തനംതിട്ട ലാന്‍ഡ് അക്വിസിഷന്‍ (ജനറല്‍) ഓഫീസിന്റെ ഉപയോഗത്തിലേക്ക് സര്‍ക്കാര്‍ അംഗീകരിച്ചിട്ടുളള നിരക്കില്‍ പ്രതിമാസ വാടകയില്‍ (ഡ്രൈവര്‍ ഉള്‍പ്പെടെ) വാഹനം ലഭ്യമാക്കുന്നതിനു താല്‍പ്പര്യമുളള എ.സി ടൂറിസ്റ്റ് ടാക്സി വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. താല്‍പ്പര്യമുളള വാഹന ഉടമകള്‍ 28 ന് വൈകുന്നേരം മൂന്നിന് മുന്‍പായി ക്വട്ടേഷന്‍ പത്തനംതിട്ട കളക്ടറേറ്റില്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന എല്‍.എ (ജനറല്‍) സ്പെഷ്യല്‍ തഹസില്‍ദാര്‍ക്ക് സമര്‍പ്പിക്കണം.

റീ ടെന്‍ഡര്‍
വടക്കടത്തുകാവ് ഗവ. വി.എച്ച്.എസ് സ്്കൂളില്‍ കേബിള്‍ ജോയിന്റര്‍ ഇലക്ട്രിക്കല്‍ പവര്‍ സിസ്റ്റം ലാബിലേക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനു റീടെന്‍ഡര്‍ ക്ഷണിച്ചു. വിതരണം ചെയ്യേണ്ട ലാബ് ഉപകരണങ്ങളുടെ പട്ടിക സ്‌കൂള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അവസാന തീയതി ജനുവരി 27 ന് പകല്‍ ഒന്നു വരെ. ഫോണ്‍: 04734 226562, 9207865224.

ജില്ലാതല പട്ടയമേള 23 ന് വ്യഴാഴ്ച മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും
പത്തനംതിട്ട ജില്ലാതല പട്ടയമേള 23ന് രാവിലെ 11 ന് സെന്റ് സ്റ്റീഫന്‍സ് ഓഡിറ്റോറിയത്തില്‍ റവന്യൂ-ഭവന നിര്‍മ്മാണവകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. വീണാ ജോര്‍ജ് എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എം.പി മുഖ്യാതിഥിയാകും. ജില്ലാ കളക്ടര്‍ പി.ബി നൂഹ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. എം.എല്‍.എ മാരായ മാത്യു ടി തോമസ്, ചിറ്റയം ഗോപകുമാര്‍, രാജു എബ്രഹാം, കെ.യു ജനീഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ റോസ്‌ലിന്‍ സന്തോഷ്, എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ എസ്.ശിവപ്രസാദ്, മുന്‍സിപ്പല്‍ വാര്‍ഡ് മെംബര്‍ സുശീല പുഷ്പന്‍, കോഴഞ്ചേരി തഹസില്‍ദാര്‍ കെ. ഓമനക്കുട്ടന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. അര്‍ഹരായ മുഴുവന്‍ പേര്‍ക്കും സമയബന്ധിതമായി പട്ടയം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ജില്ലയില്‍ നാളെ പട്ടയ വിതരണം നടക്കുക. കേരളത്തിലെ ഭൂരഹിതരായ കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവരുടെ ഭൂപ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ തീര്‍പ്പുകല്‍പ്പിക്കാതിരുന്ന ഭൂപ്രശ്‌നങ്ങള്‍ക്കു ശാശ്വത പരിഹാരമാണു പട്ടയമേളയിലൂടെ ലഭ്യമാകുക.

ജീവനി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം 22 ബുധനാഴ്ച
വിഷവിമുക്ത പച്ചക്കറി സംസ്ഥാനമൊട്ടാകെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന ‘ജീവനി’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കോഴഞ്ചേരി പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ 22ന് (നാളെ) രാവിലെ 10.30ന് വീണ ജോര്‍ജ്ജ് എം.എല്‍.എ നിര്‍വഹിക്കും. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹന്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ പന്തളം പോലീസ് സ്‌റ്റേഷന്‍ വളപ്പിലേക്കുള്ള പച്ചക്കറി കൃഷി തൈ വിതരണ ഉദ്ഘാടനം മാത്യു ടി. തോമസ് എം.എല്‍.എയും സംയോജിത മാതൃകകൃഷി ധനസഹായ വിതരണം ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയും നിര്‍വഹിക്കും. സ്‌കൂള്‍ വളപ്പിലെ പച്ചക്കറി കൃഷി തൈയുടെ വിതരണോദ്ഘാടനം രാജു എബ്രഹാം എം.എല്‍.എ നിര്‍വഹിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എ.എല്‍ ഷീജ ആരോഗ്യ ബോധവത്കരണ ക്ലാസ് നടത്തും.

വിഷവിമുക്ത പച്ചക്കറി സംസ്ഥാനമൊട്ടാകെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ‘ജീവനി’ എന്ന പദ്ധതി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി പരമ്പരാഗത പച്ചക്കറി വിത്തിനങ്ങള്‍ തിരഞ്ഞെടുത്തു പ്രചരിപ്പിക്കുക, എല്ലാ വീട്ടിലും കൃഷി പ്രോത്സാഹിപ്പിക്കുക, സാധ്യമായ പൊതു, സ്വകാര്യ സ്ഥാപനങ്ങളില്‍ പച്ചക്കറി കൃഷി വ്യാപിപ്പിക്കുക, കര്‍ഷകര്‍ക്കുളള പരിശീലനവും ബോധവത്ക്കരണവും സംഘടിപ്പിക്കുക തുടങ്ങിയവയിലൂടെ ആരോഗ്യരംഗത്ത് സമഗ്രമായ മാറ്റത്തിനു വഴിയൊരുക്കുകയാണു പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പച്ചക്കറികളുടെ ഉല്‍പ്പാദനത്തോടൊപ്പം വിപണി സാധ്യത ഉറപ്പുവരുത്തുന്നതിനായി ഇക്കോഷോപ്പ്, എ ഗ്രേഡ് ക്ലസ്റ്റര്‍ എന്നിവ ശക്തിപ്പെടുത്തുകയും നഗരപ്രദേശങ്ങളില്‍ ഉല്‍പ്പന്നങ്ങളുടെയും ഉല്‍പ്പാദനോപാധികളുടെയും വിപണനകേന്ദ്രം തുടങ്ങുകയും ചെയ്യുന്നു. പദ്ധതിയിലൂടെ ജില്ലയിലെ എല്ലാ പഞ്ചായത്ത്, മുന്‍സിപ്പാലിറ്റിയിലെ ജനപ്രതിനിധികളുടെ വീടുകളിലും ജൈവരീതിയിലുളള പോഷകപ്രദര്‍ശനത്തോട്ടം നിര്‍മ്മിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ പ്രിന്‍സിപ്പല്‍ കൃഷിഓഫീസര്‍ മധു ജോര്‍ജ് മത്തായി, ജില്ലാ ആത്മ പ്രോജക്ട് ഡയറക്ടര്‍ വിനോജ് മാമ്മന്‍, കൃഷി അസി.ഡയറക്ടര്‍ ജോര്‍ജ് ബോബി, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ സൂസന്‍ വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുക്കും.

മത്സ്യകര്‍ഷകമിത്രം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മത്സ്യകര്‍ഷകമിത്രം എന്നപേരില്‍ തൊഴില്‍സേന രൂപീകരിക്കാന്‍ പദ്ധതി. പത്തനംതിട്ട, തിരുവല്ല എന്നിങ്ങനെ ജില്ലയെ രണ്ട് യൂണിറ്റുകളായി തിരിച്ച് മത്സ്യകര്‍ഷകമിത്രം യൂണിറ്റ് ആരംഭിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഒരു യൂണിറ്റില്‍ പത്ത് മുതല്‍ 20 വരെ പ്രവര്‍ത്തകരാകാം. ഓരോ യൂണിറ്റിനും ഒരുലക്ഷം രൂപയുടെ സാമ്പത്തിക സഹായം ലഭ്യമാക്കും. ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ജലകൃഷിക്ക് ഉപയോഗിക്കുവാന്‍ കഴിയുന്ന വിവിധ രീതികളിലുള്ള ജലാശയങ്ങള്‍ ( കൃത്രിമകുളങ്ങള്‍, ടാങ്കുകള്‍, പടുതാകുളങ്ങള്‍, മണ്‍കുടങ്ങള്‍) മറ്റു സംവിധാനങ്ങള്‍ ( മത്സ്യ കൂടുകള്‍, മത്സ്യവളപ്പുകള്‍, ജലകൃഷിതട്ടുകള്‍) ആധുനിക മത്സ്യകൃഷി സംവിധാനങ്ങള്‍ ( അക്വാപോണിക്സ്, ബയോഫ്ളോക്ക്) തുടങ്ങിയവയ്ക്കുള്ള വിദഗ്ധ പരിശീലനം എന്നിവ ലഭ്യമാക്കും. മത്സ്യകര്‍ഷകമിത്രം യൂണിറ്റ് ആരംഭിക്കുന്നതിനായി താത്പര്യമുള്ള ഗ്രൂപ്പുകളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഈ മാസം 30. കൂടുതല്‍ വിവിരങ്ങള്‍ക്ക് 0468-2223134 എന്ന നമ്പരില്‍ ബന്ധപ്പെടുക.

പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്; വിവരങ്ങള്‍ ലഭ്യമാക്കണം
സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത സ്വകാര്യ സ്‌കൂളുകളില്‍ 9, 10 ക്ലാസുകളില്‍ പഠിക്കുന്നതും കുടുംബവാര്‍ഷിക വരുമാനം രണ്ടു ലക്ഷം രൂപയില്‍ താഴെയുള്ളതുമായ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കുള്ള കേന്ദ്ര സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് 2019-20 മുതല്‍ ഇ-ഗ്രാന്റസ് 3.0 പോര്‍ട്ടല്‍ മുഖേന ഡി.ബി.ടി ആയി വിതരണം ചെയ്യണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിലേക്കായി പട്ടികവര്‍ഗ വികസന വകുപ്പ് പോസ്റ്റ് മെട്രിക് വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് വിതരണത്തിനായി ഏര്‍പ്പെടുത്തിയിട്ടുള്ള ഇ-ഗ്രാന്റസ് പോര്‍ട്ടലില്‍ (ഇ-ഗ്രാന്റസ് 3.0) ആവശ്യമായ ഭേദഗതികള്‍ വരുത്തി പ്രി മെട്രിക് സ്‌കോളര്‍ഷിപ്പ് സ്‌കീം കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂള്‍ മേധാവികളും മുന്‍പ് പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിനുളള വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ പട്ടികജാതി വികസന വകുപ്പിന്റെ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്തതുപോലെതന്നെ ഒന്‍പത്, 10 ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളുടെ വിവരങ്ങള്‍കൂടി പട്ടികജാതി വകുപ്പ് മുഖേന ലഭ്യമായിട്ടുള്ള യൂസര്‍ നയിം, പാസ് വേര്‍ഡ് എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് കുട്ടികളുടെ വിവരങ്ങള്‍ www.egrantz.kerala.gov.in എന്ന സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലിലൂടെ ഓണ്‍ ലൈനായി പട്ടികവര്‍ഗ വികസന വകുപ്പിന് ലഭ്യമാക്കണം. പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഏതെങ്കിലും സ്‌കൂളിന് യൂസര്‍ നെയിം, പാസ്വേര്‍ഡ് എന്നിവ ഇനിയും ലഭ്യമായിട്ടില്ലെങ്കില്‍ സ്‌കൂള്‍ മേധാവി ബന്ധപ്പെട്ട പട്ടികജാതി വികസന ഓഫീസില്‍ നിന്നും കരസ്ഥമാക്കണം.
പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴിലുളള പ്രി മെട്രിക്/സബ്സിഡൈസ്ഡ് ഹോസ്റ്റലുകളില്‍ താമസിച്ചു പഠിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്കും സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടെന്നുള്ള ഉത്തരവ് ലഭ്യമായിട്ടുള്ളതിനാല്‍ ഈ കുട്ടികള്‍ പഠിക്കുന്ന സ്ഥാപനമേധാവികള്‍ ഇവരുടെ വിവരങ്ങളും ഉള്‍പ്പെടുത്തണം. ഇത് സംബന്ധിച്ച് കൂടുതല്‍ മാര്‍ഗ്ഗരേഖ ആവശ്യമുളള സ്ഥാപനമേധാവികള്‍ റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസില്‍ നിന്നും കൈപ്പറ്റണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04735 227703 എന്ന നമ്പരില്‍ ബന്ധപ്പെടാം.

കുടിവെളളം ദുരുപയോഗം ചെയ്താല്‍ നടപടി
കേരള ജലഅതോറിറ്റി പത്തനംതിട്ട സബ് ഡിവിഷന്‍ പരിധിയില്‍ വരുന്ന പത്തനംതിട്ട, കോന്നി, അടൂര്‍ സെക്ഷനുകളിലെ ശുദ്ധജല വിതരണ ശൃംഖലയുടെ വിവിധ പ്രദേശങ്ങളില്‍ കുടിവെളള ക്ഷാമം ഉളളതിനാല്‍ ഗാര്‍ഹിക കണക്ഷനുകള്‍ ഗാര്‍ഹികേതര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുക, പൊതുടാപ്പില്‍ നിന്നും ഹോസ് ഉപയോഗിച്ച് വെളളം എടുക്കുക, കന്നുകാലികളെ കുളിപ്പിക്കുക, വാഹനങ്ങള്‍ കഴുകുക തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഗാര്‍ഹിക കണക്ഷനുകള്‍ ദുരുപയോഗം ചെയ്താല്‍ മുന്നറിയിപ്പില്ലാതെ കണക്ഷന്‍ വിഛേദിക്കുന്നതാണെന്നും ജല അതോറിറ്റി, പത്തനംതിട്ട സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദാക്കി
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ 9190-15780 രൂപ ശമ്പള നിരക്കില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ ( സംസ്‌കൃതം) തസ്തികയിലേക്ക് 12.04.2016 തീയതിയില്‍ നിലവില്‍ വന്ന റാങ്ക് ലിസ്റ്റിന്റെ (റാങ്ക് ലിസ്റ്റ് നമ്പര്‍ 209/16/ടടഹഹ )മൂന്നു വര്‍ഷ കാലാവധി നിശ്ചിത കാലയളവില്‍ ആരെയും നിയമന ശിപാര്‍ശ ചെയ്യാത്തതിനാല്‍ ഒരു വര്‍ഷം കൂടിയോ ഒരു ഉദ്യോഗാര്‍ഥിയെ എങ്കിലും നിയമന ശിപാര്‍ശ നല്‍കുന്നതുവരെയോ ഏതാണോ ആദ്യം ഇതുവരെ കമ്മീഷന്റെ ഉത്തരവ് പ്രകാരം നീട്ടിയിരുന്നു. റാങ്ക് പട്ടികയില്‍ നിന്നും രണ്ട് ഉദ്യോഗാര്‍ഥികളെ 30.12.2019 ല്‍ നിയമന ശിപാര്‍ശ നല്‍കിയതിനാല്‍ 30.12.2019 മുതല്‍ റാങ്ക് പട്ടിക റദ്ദായതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദാക്കി
പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളില്‍ 9940-16580 രൂപ ശമ്പള നിരക്കില്‍ എല്‍.ഡി ക്ലര്‍ക്ക് (എസ്.ആര്‍ ഫോര്‍ പി.എച്ച് )ബാക്ക്ലോഗ് ( കാറ്റഗറി നമ്പര്‍ 258/2012) തസ്തികയിലേക്ക് 18.10.2016 ല്‍ നിലവില്‍ വന്ന റാങ്ക് ലിസ്റ്റ് (റാങ്ക് ലിസ്റ്റ് നമ്പര്‍ 653/16/ഡി.ഒ.എച്ച് ) 17.10.2019 അര്‍ദ്ധരാത്രിയോടെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് 18.10.2019 മുതല്‍ റദ്ദായതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

വിദ്യാര്‍ത്ഥികള്‍ക്കുള്ള ത്രിദിന ശില്പശാല
സമഗ്രശിക്ഷാ കേരളം, ഹയര്‍സെക്കന്ററി വിദ്യാഭ്യാസ വകുപ്പ്, കോളേജ് വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഹയര്‍സെക്കണ്ടറി ഒന്നാം വര്‍ഷ ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഭാഗം കുട്ടികള്‍ക്കായി നടപ്പാക്കുന്ന പദ്ധതിയുടെ റസിഡന്‍ഷ്യല്‍ ക്യാമ്പ് സമാപിച്ചു. തുരുത്തിക്കാട് ബി.എ.എം കോളേജില്‍ ചെങ്ങന്നൂര്‍ എം.എല്‍.എ സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്ത ക്യാമ്പില്‍ സമഗ്രശിക്ഷ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ കെ.വി.അനില്‍ സന്നിഹിതനായിരുന്നു. ഈ മാസം 17, 18, 19 തീയതികളിലായാണ് ക്യാമ്പ് നടന്നത്. 120 കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുത്തത്. കുട്ടികള്‍ക്ക് കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഷയത്തോട് ആഭിമുഖ്യം പുലര്‍ത്തുന്നതിന് ഈ ശില്പശാല സഹായിച്ചു. ഹയര്‍സെക്കന്ററി ഒന്നാം വര്‍ഷ സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള ത്രിദിന റസിഡന്‍ഷ്യല്‍ ക്യാമ്പ് ഈ മാസം 25, 26, 27 തീയതികളില്‍ തുരുത്തിക്കാട് ബി.എ.എം.കോളേജില്‍ നടക്കും. വിദ്യാര്‍ഥികളില്‍ ശാസ്ത്രാഭിമുഖ്യം വളര്‍ത്തുന്നതിനും ശാസ്ത്രത്തിന്റെ രീതി പരിചയപ്പെടുത്തുന്നതിനും ഉദ്ദേശിച്ചുള്ളതാണ് ശാസ്ത്രപഥം ക്യാമ്പ്.

അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്
അടൂര്‍ ഗവ. പോളി ടെക്നിക് കോളജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഫിസിക്സില്‍ ഒരു ഒഴിവുണ്ട്. നിയമനത്തിനായി ഈ മാസം 27 ന് രാവിലെ 9.30 ന് അടൂര്‍ ഗവ. പോളിടെക്നിക് കോളജില്‍ ഹാജരാകേണ്ടതാണ്. താല്‍പര്യമുളള ഉദ്യോഗാര്‍ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകേണ്ടതാണ്. യു.ജി.സി നിഷ്‌കര്‍ഷിച്ചിട്ടുളള യോഗ്യതകള്‍ ഉണ്ടായിരിക്കണം. പ്രവൃത്തി പരിചയമുളളവര്‍ക്ക് വെയിറ്റേജ് ഉണ്ടായിരിക്കും. വിവരങ്ങള്‍ക്ക് 04734 231776.

കുളനട പില്‍ഗ്രിം അമിനിറ്റി സെന്ററിന് ക്വട്ടേഷന്‍ ക്ഷണിച്ചു
പത്തനംതിട്ട ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ നിയന്ത്രണത്തിലുളള കുളനട പില്‍ഗ്രിം അമിനിറ്റി സെന്റര്‍ രണ്ടു വര്‍ഷത്തേക്ക് ഏറ്റെടുത്ത് നടത്തുന്നതിനു താല്‍പ്പര്യമുളള വ്യക്തികളില്‍ നിന്നോ, സ്ഥാപനങ്ങളില്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സംബന്ധിച്ച ഷെഡ്യൂളും വിശദവിവരങ്ങള്‍ക്കും കോഴഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ഡി.ടി.പി.സി ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്ററില്‍ നിന്നും പ്രവൃത്തി ദിനങ്ങളില്‍ ലഭ്യമാണ്. പൂരിപ്പിച്ച ക്വട്ടേഷനും ഷെഡ്യൂളും സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി അഞ്ചിന് ഉച്ചകഴിഞ്ഞ് രണ്ടു വരെ. ഫോണ്‍ 9447709944, 0468 2311343.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കണി വെള്ളരിയില്‍ നൂറുമേനി വിളവുമായി പന്തളം തെക്കേക്കര

0
പത്തനംതിട്ട : വിഷുവിനെ വരവേല്‍ക്കാന്‍ കണിവെള്ളരിയുമായി പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത്. കൃഷി...

മികവിന്റെ നിറവില്‍ ഇലന്തൂര്‍ ക്ഷീര വികസന ഓഫീസ്

0
പത്തനംതിട്ട : ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ അംഗീകാര നിറവില്‍ ഇലന്തൂര്‍...

മുഖ്യമന്ത്രിയുടെ ജില്ലാതല യോഗം : മന്ത്രി വീണാ ജോര്‍ജിന്റെ നേൃത്വത്തില്‍ ആലോചനാ യോഗം ചേര്‍ന്നു

0
പത്തനംതിട്ട : സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍ 24ന് മുഖ്യമന്ത്രി...

അഞ്ചുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പ്രതിക്ക് അഞ്ച് വര്‍ഷം കഠിന തടവും 50,000 രൂപ...

0
തൃശൂര്‍: അഞ്ചുവയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പ്രതിക്ക്...