Tuesday, April 22, 2025 4:37 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play
കൃഷി നശിച്ച കര്‍ഷകര്‍ക്ക് കൃഷിഭവന്‍ വഴി നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം
കാലവര്‍ഷത്തില്‍ കൃഷി നശിച്ച കര്‍ഷകര്‍ക്ക് അവരുടെ പരിധിയിലുള്ള കൃഷിഭവനില്‍ നഷ്ടപരിഹാരത്തിന് അപേക്ഷ സമര്‍പ്പിക്കാം. കൃഷി ഭവനില്‍നിന്ന് ഉദ്യോഗസ്ഥര്‍ കൃഷിഇടങ്ങള്‍ പരിശോധിച്ച് നാശനഷ്ടം എത്രയെന്ന് വിലയിരുത്തും. പ്രകൃതി ദുരന്തത്തിന്റെ ഗണത്തില്‍പെടുന്നതിന് അതിന്റെ നിരക്കിലുള്ള തുകയും വിള ഇന്‍ഷുറന്‍സ് എടുത്തിട്ടുള്ള കര്‍ഷകര്‍ക്ക് ആ നിരക്കിലുള്ള തുകയും നഷ്ടപരിഹാരം ലഭിക്കുന്നതിന് സര്‍ക്കാരിന് സമര്‍പ്പിക്കും.
മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനം
വടശേരിക്കരയില്‍ ആണ്‍കുട്ടികള്‍ക്ക് മാത്രമായി പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയായിരിക്കണം. അപേക്ഷ സ്‌കൂളില്‍ നേരിട്ടും ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ് റാന്നി എന്ന വിലാസത്തിലും ലഭ്യമാക്കാം. ജാതി, വരുമാനം, ടി.സി എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം ഉണ്ടായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 18. ഫോണ്‍: 04735 227703.
കേന്ദ്രീയ വിദ്യാലയ പ്രവേശനം
പത്തനംതിട്ട ജില്ലയിലെ കേന്ദ്രീയ വിദ്യാലയങ്ങളില്‍ (കോന്നി, അടൂര്‍, ചെന്നീര്‍ക്കര) 2020-21 അധ്യയന വര്‍ഷം രണ്ടു മുതല്‍ ഒന്‍പതു വരെ ക്ലാസുകളില്‍ സ്പോണ്‍സേഡ് ഏജന്‍സി ക്വാട്ടയില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന താല്‍പര്യമുള്ള രക്ഷിതാക്കള്‍ ജില്ലാ കളക്ടറുടെ ഇ-മെയിലിലേക്ക്(dcpta.ker@nic.in) ലേക്ക് ഓഗസ്റ്റ് 17ന് അകം അപേക്ഷ അയയ്ക്കണം. ആര്‍ടിഇ (റൈറ്റ് ടു എഡ്യുകേഷന്‍) ആക്ട് പ്രകാരം 25 ശതമാനം പൊതുജനങ്ങള്‍ക്കായുള്ള സീറ്റുകള്‍ ഇതിനോടകം തന്നെ അപേക്ഷ സ്വീകരിച്ചു കഴിഞ്ഞു. കേന്ദ്രീയ വിദ്യാലയങ്ങളില്‍ (കോന്നി , അടൂര്‍, ചെന്നീര്‍ക്കര ) രണ്ട് മുതല്‍ ഒന്‍പതാം ക്ലാസ് വരെയുള്ളതില്‍ 40 സീറ്റുകളാണ് സ്‌പോണ്‍സേഡ് ഏജന്‍സി കോട്ട വഴി ലഭിക്കുക. കോന്നി , ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയങ്ങളില്‍ പത്ത് സീറ്റുകള്‍ വീതം 20 സീറ്റും അടൂര്‍ കേന്ദ്രീയ വിദ്യാലയത്തില്‍ രണ്ട് ഷിഫ്റ്റുകളിലായി 20 സീറ്റും ഉള്‍പ്പെടെയാണ് 40 സീറ്റുകളിലേക്കാണ് അപേക്ഷ സ്വീകരിക്കുക.
ബന്ധപ്പെടേണ്ട മൊബൈല്‍ നമ്പര്‍, തസ്തിക, ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പേര് എന്നിവ അപേക്ഷയില്‍ ഉണ്ടാകണം. രക്ഷിതാവിന്റെ ജോലി സംബന്ധമായ രേഖകള്‍ പ്രവേശനം ലഭിക്കുന്ന അവസരത്തില്‍ ബന്ധപ്പെട്ട കേന്ദ്രീയ വിദ്യാലയത്തില്‍ സമര്‍പ്പിക്കണം. പ്രവേശനം ലഭിച്ചവരെ ബന്ധപ്പെട്ട കേന്ദ്രീയ വിദ്യാലയത്തില്‍ നിന്നും ഫോണ്‍ മുഖേന അറിയിക്കും.
ഐഎച്ച്ആര്‍ഡിയില്‍ എം.ടെക് പ്രവേശനം
ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ എന്‍ജിനീയറിംഗ് കോളജുകളില്‍ എം.ടെക് സ്‌പോണ്‍സേഡ് സീറ്റിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrd.kerala.gov.in/mtech എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി ഈ മാസം 21 വൈകിട്ട് നാല് വരെ സമര്‍പ്പിക്കാം. കൂടുതല്‍ വിവരം www.ihrd.ac.in എന്ന വെബ്‌സൈറ്റിലും [email protected] എന്ന ഇ-മെയില്‍ വിലാസത്തിലും ലഭിക്കും.
ലൈഫ് മിഷന്‍: ഓണ്‍ലൈനായി അപേക്ഷിക്കണം
കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തില്‍ ലൈഫ് മിഷന്‍ പദ്ധതിക്കായി ജൂണ്‍ ഒന്നിനും ജൂലൈ 20നുമിടയില്‍ ഫ്രണ്ട് ആഫീസ് വഴി അപേക്ഷ നല്‍കിയ എസ്.സി വിഭാഗത്തില്‍ ഉള്‍പ്പെട്ട എല്ലാ ഗുണഭോക്താക്കളും www.life2020.gov.in  എന്ന വെബ്‌സൈറ്റ് /അക്ഷയ കേന്ദ്രങ്ങള്‍ വഴി ഓണ്‍ലൈന്‍ ആയി ഈ മാസം 27നകം അപേക്ഷ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
കുറ്റകൃത്യത്തിന്  ഇരയായവര്‍ക്ക്   ധനസഹായം നല്‍കി
 കുറ്റകൃത്യങ്ങള്‍ക്ക് ഇരയായി മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും ഗുരുതര പരുക്ക് പറ്റിയിട്ടുള്ളവര്‍ക്കുമായി ജില്ലാ പ്രൊബേഷന്‍  ഓഫീസ് മുഖേന നടപ്പാക്കുന്ന ജീവനം പദ്ധതിയിലൂടെ സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് ധനസഹായം നല്‍കി. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്  ജില്ലാ ജഡ്ജിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ജില്ലാ ജഡ്ജ് റ്റി.കെ രമേശ് കുമാര്‍ ധനസഹായ വിതരണം നടത്തി. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പി.എസ് സൈമ,  ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സബ് ജഡ്ജ് ജി. ആര്‍.ബില്‍കുല്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രൊസിക്യൂഷന്‍ ആര്‍.പ്രദീപ് കുമാര്‍, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് സി.വി.ജ്യോതി രാജ്, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ എ.ഒ.അബീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.     കുറ്റകൃത്യത്തിന് ഇരയായ 26 ഗുണഭോക്താക്കള്‍ക്കാണ് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനായി ധനസഹായം ലഭ്യമാക്കിയത്.
2020-21 സാമ്പത്തിക വര്‍ഷം ജീവനം പദ്ധതി ധനസഹായത്തിനായി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. കൂടുതല്‍ വിവരം പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0468-2325242.
സ്‌കോള്‍ കേരള പ്ലസ്ടു പ്രവേശനം
സ്‌കോള്‍ കേരള മുഖേന ഹയര്‍ സെക്കന്‍ഡറി കോഴ്‌സില്‍  രണ്ടാം വര്‍ഷ പ്രവേശനവും പുനപ്രവേശനവും നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഈ മാസം 24 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും 26ന് മുമ്പ് സ്‌കോള്‍ കേരളയുടെ സംസ്ഥാന ഓഫീസില്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരം www.scolekerala.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0471 2342950, 2342271.
ടെന്‍ഡര്‍
പറക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ ഭിന്നശേഷിക്കാരായവര്‍ക്ക് കൃത്രിമകാല്‍ വിതരണം ചെയ്യുന്നതിന് ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. ഈ മാസം 19 വരെ ടെന്‍ഡര്‍ സ്വീകരിക്കും. കൂടുതല്‍ വിവരം etenders.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
വിദ്യാതീരം പദ്ധതി
ജില്ലയിലെ രജിസ്റ്റേര്‍ഡ് മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് 2020-21 വര്‍ഷം നടപ്പാക്കുന്ന വിദ്യാതീരം പദ്ധതിയില്‍ സൗജന്യ  മെഡിക്കല്‍ എന്‍ട്രന്‍സ് കോച്ചിംഗിന് അപേക്ഷിക്കാം. അപേക്ഷ ആവശ്യമായ രേഖകള്‍ സഹിതം ഈ മാസം 17നകം  ജില്ലാ ഫിഷറീസ് ഓഫീസില്‍ ലഭ്യമാക്കണം. അപേക്ഷാഫോറം ഫിഷറീസ് വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭിക്കും.
ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തൃശൂരിലെ കടയിൽ പട്ടാപ്പകൽ ​ഗുണ്ടായിസം

0
തൃശൂർ: തൃശൂരിലെ കടയിൽ പട്ടാപ്പകൽ ​ഗുണ്ടായിസം. തൃശൂരിലെ അഞ്ചേരിച്ചിറയിലെ കടയിലാണ് മൂന്ന്...

ഫ്രാൻസിസ് മാർപാപ്പയുടെ കബറടക്കം ശനിയാഴ്ച നടക്കും

0
വത്തിക്കാൻ: ഇന്നലെ കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പയുടെ കബറടക്കം ശനിയാഴ്ച നടക്കും....

നാലു വർഷ ബിരുദ പ്രോഗ്രാം വിജയകരമായി മുന്നോട്ടുപോകുന്നുവെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി

0
തിരുവനന്തപുരം: നാലു വർഷ ബിരുദ പ്രോഗ്രാം വിജയകരമായി മുന്നോട്ടുപോകുന്നുവെന്ന് ഉന്നത വിദ്യാഭ്യാസ...

മഹാരാഷ്ട്രയിൽ നാസിക്ക് അടക്കം പലയിടങ്ങളിലും ജലക്ഷാമം രൂക്ഷം

0
മഹാരാഷ്ട്ര: മഹാരാഷ്ട്രയിൽ നാസിക്ക് അടക്കം പലയിടങ്ങളിലും ജലക്ഷാമം രൂക്ഷം. ഉൾഗ്രാമങ്ങളിൽ മൈലുകൾ...