Sunday, May 5, 2024 7:44 am

ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞവര്‍ വീടുകളിലേക്ക് മടങ്ങി തുടങ്ങി

For full experience, Download our mobile application:
Get it on Google Play
പത്തനംതിട്ട : ശക്തമായ മഴയ്ക്ക് ശമനമായതോടെ പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞവര്‍ വീടുകളിലേക്ക് മടങ്ങി തുടങ്ങി. ജില്ലയിലെ ആറ് താലൂക്കുകളിലെ 104 ദുരിതാശ്വാസ ക്യാമ്പുകളിലായി നിലവില്‍ കഴിയുന്നത് 1755 കുടുംബങ്ങളിലെ 5597 പേര്‍. ഇതില്‍ 2266 പുരുഷന്‍മാരും 2448 സ്ത്രീകളും 883 കുട്ടികളും ഉള്‍പ്പെടുന്നു.
മാറ്റി പാര്‍പ്പിച്ചതില്‍  കോവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായി ഹോം ക്വാറന്റൈനിലുള്ള രണ്ടു പേരും ഉള്‍പ്പെടും. ക്യാമ്പുകളില്‍ കഴിയുന്നവരില്‍ 60 വയസിന് മുകളിലുള്ള 396 പേരും ഒരു ഗര്‍ഭിണിയും ഉള്‍പ്പെടും.
ഏറ്റവും കൂടുതല്‍പേര്‍ ദുരിതാശ്വാസ ക്യാമ്പിലുള്ളത് തിരുവല്ല താലൂക്കിലാണ്. ഇവിടെ 82  ക്യാമ്പുകളിലായി 1412 കുടുംബങ്ങളിലെ 4563 പേരെയാണ് താമസിപ്പിച്ചിരിക്കുന്നത്. ഇതില്‍ 1896 പുരുഷന്‍മാരും 1993 സ്ത്രീകളും  674 കുട്ടികളും ഉള്‍പ്പെടുന്നു. തിരുവല്ല താലൂക്കില്‍ 60 വയസിന് മുകളിലുള്ള 221പേരെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപാര്‍പ്പിച്ചിട്ടുള്ളത്.
കോഴഞ്ചേരി താലൂക്കില്‍ 13 ക്യാമ്പുകളിലായി 176  കുടുംബങ്ങളിലെ 563 പേരെയാണ് മാറ്റിപാര്‍പ്പിച്ചിട്ടുള്ളത്. ഇതില്‍ 201 പുരുഷന്‍മാരും 238 സ്ത്രീകളും 124 കുട്ടികളും ഉള്‍പ്പെടും. കോഴഞ്ചേരി താലൂക്കില്‍ മാറ്റിപാര്‍പ്പിച്ചവരില്‍ 60 വയസിന് മുകളിലുള്ള 68 പേരും ഉണ്ട്. കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി ഹോം ക്വാറന്റൈനിലുള്ള രണ്ടു പേരെയും ഒരു ഗര്‍ഭിണിയേയും കോഴഞ്ചേരി താലൂക്കില്‍ പ്രത്യേക ക്യാമ്പുകളിലേക്കു മാറ്റിയിട്ടുണ്ട്.
അടൂര്‍ താലൂക്കില്‍ നാലു ദുരിതാശ്വാസ ക്യാമ്പുകളിലായി 86 കുടുംബങ്ങളില്‍ നിന്നായി 271 പേരെയാണു മാറ്റി പാര്‍പ്പിച്ചിട്ടുള്ളത്. ഇതില്‍ 104 പുരുഷന്‍മാരും 127 സ്ത്രീകളും 40 കുട്ടികളും ഉള്‍പ്പെടും. 60 വയസിന് മുകളിലുള്ള 38 പേരെയാണ് താലൂക്കില്‍ ക്യാമ്പിലേക്ക് മാറ്റിയത്.
റാന്നി താലൂക്കില്‍ മൂന്നു  ക്യാമ്പുകളിലായി 52 കുടുംബങ്ങളില്‍ നിന്നായി 113 പേരെയാണ് മാറ്റിപാര്‍പ്പിച്ചത്. ഇതില്‍ 28 പുരുഷന്‍മാരും 54 സ്ത്രീകളും 31 കുട്ടികളും ഉള്‍പ്പെടുന്നു. റാന്നി താലൂക്കില്‍ 60 വയസിന് മുകളിലുള്ള 14 പേരെയാണ് മാറ്റിപാര്‍പ്പിച്ചത്.
മല്ലപ്പള്ളി താലൂക്കില്‍ ഒരു ദുരിതാശ്വാസ ക്യാമ്പില്‍ രണ്ടു കുടുംബങ്ങളില്‍ നിന്നായി 11 പേരെയാണു മാറ്റിതാമസിപ്പിച്ചിരിക്കുന്നത്. ഇതില്‍ ആറു പുരുഷന്‍മാരും മൂന്നു സ്ത്രീകളും രണ്ടു കുട്ടികളും ഉള്‍പ്പെടും. മല്ലപ്പള്ളി താലൂക്കില്‍ 60 വയസിന് മുകളിലുള്ള ആരും ദുരിതാശ്വാസ ക്യാമ്പിലില്ല.
കോന്നി താലൂക്കില്‍ ഒരു ദുരിതാശ്വാസ ക്യാമ്പില്‍ 27 കുടുംബങ്ങളില്‍പ്പെട്ട 76 പേരെയാണു താമസിപ്പിച്ചിരിക്കുന്നത്. ഇതില്‍ 31 പുരുഷന്‍മാരും 33 സ്ത്രീകളും 12 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിന് മുകളിലുള്ള 55 പേരും ദുരിതാശ്വാസ ക്യാമ്പിലുണ്ട്.
ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസ് ; അന്വേഷണം പൂർത്തിയായിട്ട് വർഷങ്ങൾ കഴിഞ്ഞു, കുറ്റപത്രം നൽകാനാകാതെ...

0
കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് അന്വേഷണം പൂർത്തിയായി വർഷങ്ങൾ കഴിഞ്ഞിട്ടും...

24 ലക്ഷം വിദ്യാര്‍ഥികള്‍ ; കര്‍ശന പരിശോധനയോടെ നീറ്റ് ഇന്ന് ; മാര്‍ഗനിര്‍ദേശങ്ങള്‍

0
ന്യൂഡൽഹി: മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ് യുജി ഇന്ന്. ഞായറാഴ്ച പകല്‍ 2.30...

മേയർ ആര്യയും എംഎൽഎയും ഇടപെട്ട് ജോലി കളഞ്ഞെന്ന് പരാതിയുമായി സെക്യൂരിറ്റി ജീവനക്കാരൻ

0
തിരുവനന്തപുരം: നോ പാർക്കിങ് സ്ഥലത്തു വാഹനം പാർക്ക് ചെയ്യരുത് എന്ന് പറഞ്ഞതിനു...

സ​ന്നി​ധാ​ന​ത്തെ ഗ​സ്റ്റ് ഹൗ​സ് ന​വീ​ക​ര​ണം ; ഹൈ​ക്കോ​ട​തി ജ​സ്റ്റി​സു​മാ​ര്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി ശ​ബ​രി​മ​ല​യി​ൽ നേ​രി​ട്ടെ​ത്തും

0
കൊ​ച്ചി: ഹൈ​ക്കോ​ട​തി ജ​സ്റ്റി​സു​മാ​ര്‍ ശ​ബ​രി​മ​ല​യി​ൽ നേ​രി​ട്ടെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തും. സ​ന്നി​ധാ​ന​ത്തെ ഗ​സ്റ്റ്...