സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

അപേക്ഷ ക്ഷണിച്ചു
പട്ടികവര്‍ഗവികസനവകുപ്പിനു കീഴില്‍ റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിന്റെ പരിധിയില്‍ 20 നും 35 നും ഇടയില്‍ പ്രായമുളളതും പി എസ് സി ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്തിയിട്ടുളളതുമായ പട്ടികവര്‍ഗ യുവതീ യുവാക്കള്‍ക്ക് വിവിധ പി എസ് സി മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നതിന് പരിശീലനം നല്‍കുന്നതിനായി അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് എസ്എസ്എല്‍സി യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പ് സഹിതം റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ നവംബര്‍ ആറിന് വൈകിട്ട് അഞ്ചിന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 04735 227703.
——————–
കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം നാലിന്
കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം നവംബര്‍ നാലിനു രാവിലെ 11 ന് പത്തനംതിട്ട മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
———————
ടെന്‍ഡര്‍ ക്ഷണിച്ചു
ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് സന്നിധാനം, പമ്പ, നിലയ്ക്കല്‍, പന്തളം, കുളനട എന്നിവിടങ്ങളില്‍ നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായതും വിശുദ്ധി സേനാംഗങ്ങള്‍ക്ക് ആവശ്യമായതുമായ ഈറക്കുട്ട, ഈര്‍ക്കില്‍ ചൂല്‍ തുടങ്ങിയ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അടൂര്‍ ആഡിഒ ഓഫീസില്‍ ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ ആറിന് വൈകിട്ട് അഞ്ച് വരെ. ഫോണ്‍: 04734-224827.

പ്രൊബേഷന്‍ അസിസ്റ്റന്റ് ഒഴിവ്
സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ പ്രൊബേഷന്‍ അസിസ്റ്റന്റിന്റുമാരായി കരാര്‍ വ്യവസ്ഥയില്‍ നിയമനം ലഭിക്കുന്നതിനു യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത : സോഷ്യല്‍ വര്‍ക്കിലുളള മാസ്റ്റര്‍ ബിരുദം (എം എസ് ഡബ്ല്യു).പ്രായപരിധി 40 വയസ്. പ്രൊബേഷന്‍ അനുബന്ധ മേഖലകളില്‍ പ്രവൃത്തി പരിചയം ഉളളവര്‍ക്ക് മുന്‍ഗണന. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 15. വിലാസം: ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍, ജില്ലാ പ്രൊബേഷന്‍ ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, നാലാം നില , പത്തനംതിട്ട, ഫോണ്‍ : 9446177662, 8594057873, 8281999038.
—————-
തേനീച്ചപെട്ടി വിതരണം
തേനീച്ച വളര്‍ത്തല്‍ പ്രോത്‌സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ് 50 ശതമാനം സബ്സിഡിയോടുകൂടി 30 പേര്‍ക്ക് തേനീച്ച പെട്ടികള്‍ വിതരണം ചെയ്യുന്നു. ഒരാള്‍ക്കു പരമാവധി അഞ്ച് പെട്ടികള്‍ ലഭിക്കും. താല്‍പര്യമുള്ളവര്‍ ഇലന്തൂര്‍ ജില്ലാ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. അവസാനതീയതി നവംബര്‍ എട്ട്. ഫോണ്‍ : 0468 2362070.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...