നാഷണല്‍ ട്രസ്റ്റ് യോഗം 21 ന്
ഭിന്നശേഷിക്കാരായ പൗരന്‍മാര്‍ക്ക് നിയമപരമായ രക്ഷകര്‍തൃത്വം അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നാഷണല്‍ ട്രസ്റ്റ് പത്തനംതിട്ട ലോക്കല്‍ ലെവല്‍ കമ്മിറ്റി യോഗം ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ 21 ന് രാവിലെ 10 മുതല്‍ ഒന്നുവരെ കളക്ടറേറ്റ് കോണ്‍ഫറന്‍സ്ഹാളില്‍ ചേരും. ഓട്ടിസം, സെറിബ്രല്‍പാള്‍സി, മെന്റെല്‍ റിറ്റാഡേഷന്‍, മള്‍ട്ടിപ്പിള്‍ ഡിസബിലിറ്റി എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്കാണ് നാഷണല്‍ ട്രസ്റ്റിന്റെ കമ്മിറ്റി നിയമപരമായ രക്ഷകര്‍ത്താക്കളെ അനുവദിക്കുന്നത്.
————–
ടെന്‍ഡര്‍
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ടു ജനുവരി വരെയുളള കാലയളവില്‍ കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസിലേക്ക് വാഹനം വാടകയ്ക്ക് എടുക്കുന്നതിനു (ഡ്രൈവര്‍ ഇല്ലാതെ) വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 22 ന് വൈകുന്നേരം അഞ്ച് വരെ. ക്വട്ടേഷന്‍ സമര്‍പ്പിക്കുന്ന കവറിന് പുറത്ത് ‘വാഹനത്തിനുള്ള ക്വട്ടേഷന്‍’ എന്ന് രേഖപ്പെടുത്തണം. ഫോണ്‍ : 0468 2222212.
പ്രൊജക്ട് മാനേജര്‍ കം എഞ്ചിനീയര്‍ നിയമനം
പത്തനംതിട്ട ജില്ലാ നിര്‍മിതി കേന്ദ്രം പ്രൊജക്ട് മാനേജര്‍ കം എഞ്ചിനീയര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതകള്‍ : കെപിഡബ്ല്യൂഡി, ഡബ്ല്യൂആര്‍ഡി, സിപിഡബ്ല്യൂഡി തുടങ്ങിയ സമാന വകുപ്പുകളില്‍ നിന്നും എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ /സമാന തസ്തികകളില്‍ നിന്നും വിരമിച്ചവര്‍ ആയിരിക്കണം. പ്രായം 50-60 നും ഇടയില്‍. ഹോണറേറിയം സര്‍ക്കാര്‍ ഉത്തരവുപ്രകാരം. താത്പര്യമുളളവര്‍ 15 ദിവസത്തിനുളളില്‍ പ്രായം, യോഗ്യത, ജോലിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പും ബയോഡേറ്റയും സഹിതം പത്തനംതിട്ട ജില്ലാ കളക്ടര്‍ മുമ്പാകെ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 0468 2222515.
—————-
ക്വട്ടേഷന്‍
ഇലന്തൂര്‍ സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലേക്ക് ഫുഡ്ബോള്‍, ഫുഡ്ബോള്‍ ബൂട്ട്സ്, വോളിബോള്‍, ബാഡ്മിന്റണ്‍ ഷൂസ് തുടങ്ങിയ 14 ഇനം സ്പോര്‍ട്സ് ഉപകരണങ്ങള്‍ വിതരണം നടത്തുവാന്‍ താത്പര്യമുളള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 30 ന് രാവിലെ 11 വരെ. ഫോണ്‍ : 0468 2263636, 9446334740
പ്ലേസ്‌മെന്റ് ഡ്രൈവ് നടത്തി
ഇലന്തൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് പ്ലേസ്‌മെന്റ് സെല്ലും ടൈംസ് ഓഫ് ഇന്ത്യയുടെ റിക്രൂട്ട്‌മെന്റ് ഡിവിഷനായ ടൈംസ്‌പ്രോയും സംയുക്തമായി കോളജിലെ കുട്ടികള്‍ക്കായി പ്ലേസ്‌മെന്റ് ഡ്രൈവ് നടത്തി. നൂറോളം കുട്ടികള്‍ പങ്കെടുത്ത പ്ലേസ്‌മെന്റ് ഡ്രൈവിന് കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിംഗ് കോഓര്‍ഡിനേറ്റര്‍ ഡോ.വിന്‍സ് തോമസും ടൈംസ് പ്രോയിലെ പി എം ഹരിയും നേതൃത്വം നല്‍കി.
—————–
ക്വട്ടേഷന്‍
വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതിന് താത്പര്യമുളള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 30 ന് ഉച്ചയ്ക്ക് ഒന്നുവരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് കോളജുമായി ബന്ധപ്പെടുക.