വ്യാജ വോട്ടർ ഐഡി നിർമ്മാണം : പോലീസ് അന്വേഷണം വേണം ; പ്രൊഫ. ലോപ്പസ് മാത്യു

For full experience, Download our mobile application:
Get it on Google Play

കോട്ടയം: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ തിരിച്ചറിയൽ കാർഡ് (ഇലക്ഷൻ ഐഡി കാർഡ്) നിർമ്മിച്ചതിൽ കോൺഗ്രസ് പാർട്ടിക്ക് അകത്തു നിന്നു തന്നെ ആരോപണവും പരാതിയും ഉണ്ടായിരിക്കുന്നത് നിസ്സാര കാര്യമല്ലെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡണ്ടും എൽഡിഎഫ് ജില്ലാ കൺവീനറുമായ പ്രൊഫ. ലോപ്പസ് മാത്യു. പാർട്ടിക്ക് അകത്ത് അന്വേഷിച്ച് ഒതുക്കി തീർക്കേണ്ടതല്ല ഇതെന്നും പോലീസ് ഉന്നതതല അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇപ്പോൾ പരാതിക്കാർ എഐസിസിക്കാണ് പരാതി നൽകിയിരിക്കുന്നത്. വ്യാജ ഇലക്ഷൻ ഐഡി നിർമ്മാണം രാജ്യ സുരക്ഷയെ ബാധിക്കുന്ന കാര്യമാണ്. ഗുരുതരമായ ക്രിമിനൽ നടപടിയാണ് നടന്നിരിക്കുന്നത്. കോൺഗ്രസ് പാർട്ടിയുടെ ഗ്രൂപ്പിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് ഭാരവാഹിത്വ ഇലക്ഷൻ ജയിക്കാൻ വേണ്ടിയാണ് ഈ നടപടി ഉണ്ടായതെങ്കിലും ആൾമാറാട്ടത്തിനും തീവ്രവാദികൾക്ക് ദുർവിനിയോഗം നടത്തുവാനും വരെ പ്രേരണ നൽകുന്ന ഈ നടപടി ക്രൈംബ്രാഞ്ചോ അതുമല്ലെങ്കിൽ സിബിഐയോ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടുപിടിച്ച് ശിക്ഷണ നടപടികൾക്ക് വിധേയമാക്കണമെന്നും ലോപ്പസ് മാത്യു ആവശ്യപ്പെട്ടു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിബി – ജി റാം ജി : ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷന്‍മാര്‍ക്ക്...

0
പത്തനംതിട്ട : വികസിത് ഭാരത് ഗ്യാരന്റി ഫോര്‍ റോസ്ഗാര്‍ ആന്റ് ആജീവിക...

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ബദൽ ധവളപത്രം അവതരിപ്പിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് യു ഡി എഫ് സർക്കാർ കണക്കുകൾ മറച്ചുവെച്ച് അനാവശ്യമായി...

അനസ്തീഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ...

0
പയ്യന്നൂർ: പയ്യന്നൂരിൽ അനസ്തീഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ സംസ്ഥാന...

ഉദുമ ഗ്രാമപഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായി

0
കാസർകോട്: ഉദുമ ഗ്രാമപഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായി. സിപിഎമ്മിലെ പി.വി രാജേന്ദ്രനെതിരെ...