Monday, May 12, 2025 8:27 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

കേന്ദ്രീയ വിദ്യാലയത്തില്‍ ഒഴിവ്
ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ പതിനൊന്നാം ക്ലാസ് സയന്‍സ് വിഭാഗത്തില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഈ മാസം 25 വരെ അപേക്ഷ സ്വീകരിക്കും. രജിസ്‌ട്രേഷന്‍ ഫോറം chenneerkara.kvs.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ മാര്‍ക്ക് ലിസ്റ്റിനൊപ്പം [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ അയയ്ക്കണം.

റസിഡന്‍ഷ്യല്‍ ഹോസ്റ്റലിലെ ട്യൂട്ടര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
സമഗ്രശിക്ഷ കേരളം പത്തനംതിട്ടയുടെ പെരുനാട് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന റസിഡന്‍ഷ്യല്‍ ഹോസ്റ്റലിലേക്ക് ട്യൂട്ടര്‍ തസ്തിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷ ഓഗസ്റ്റ് 24ന് വൈകുന്നേരം അഞ്ചിനകം സമഗ്രശിക്ഷ പത്തനംതിട്ടയുടെ തിരുവല്ലയിലെ ജില്ലാ ഓഫീസില്‍ ലഭ്യമാക്കണം.എസ്.സി, എസ്.ടി വിഭാഗത്തിലുള്ളവര്‍ക്ക് മുന്‍ഗണന. പെരുനാട്, ളാഹ, നിലയ്ക്കല്‍, അട്ടത്തോട് തുടങ്ങിയ സ്ഥലങ്ങളാണ് പ്രവര്‍ത്തന മേഖല. ഉദ്യോഗാര്‍ഥികള്‍ പ്രായം, വിദ്യാഭ്യാസയോഗ്യത എന്നിവയുടെ അസല്‍ രേഖകള്‍ അഭിമുഖത്തിന് ഹാജരാക്കണം. യോഗ്യത: ബിരുദം, ബിഎഡ്. ഫോണ്‍: 0469 – 2600167.

ഒറ്റത്തവണ പ്രമാണ പരിശോധന
ജില്ലയില്‍ വിവിധ വകുപ്പുകളില്‍ എല്‍.ഡി ടൈപ്പിസ്റ്റ് (നേരിട്ടുള്ള നിയമനം) (കാറ്റഗറി നമ്പര്‍ 280/2018) ബൈട്രാന്‍സ്ഫര്‍ (കാറ്റഗറി നമ്പര്‍ 281/2018) തസ്തികയുടെ സാധ്യതാപട്ടികയില്‍ ഉള്‍പ്പെട്ടവരുടെ ഒറ്റത്തവണ പ്രമാണ പരിശോധന ഈ മാസം 25 മുതല്‍ സെപ്തംബര്‍ 18 വരെ നടക്കും. ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ രേഖ, പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിന് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍, സംവരണാനുകൂല്യം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവ പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്തതിന് ശേഷം അസല്‍ രേഖകള്‍ സഹിതം യഥാസമയം ജില്ലാ പി.എസ്.സി ഓഫീസിലോ ഉദ്യോഗാര്‍ഥിക്ക് സൗകര്യപ്രദമായ ഏതെങ്കിലും പി.എസ്.സി ഓഫീസിലോ വെരിഫിക്കേഷന് ഹാജരാകണം. കോവിഡ് 19 വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ആയതിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്തി വേണം ഉദ്യോഗാര്‍ഥികള്‍ ഹാജരാകേണ്ടതെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222665.

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് 25 വരെ അപേക്ഷിക്കാം
ആലപ്പുഴ ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി 25ന് വൈകുന്നേരം അഞ്ചു വരെ നീട്ടി. പട്ടികജാതി വികസനവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളാണിത്. സ്‌കൂള്‍ ഹോസ്റ്റലില്‍ താമസിച്ചു പഠിക്കാന്‍ തയാറുള്ള, പത്താംതരം വിജയിച്ച പെണ്‍കുട്ടികള്‍ക്ക് ഇവിടുത്തെ ബയോളജി സയന്‍സ് ബാച്ചിലേക്ക് അപേക്ഷിക്കാം.
കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ കവിയാന്‍ പാടില്ല. വിദ്യാഭ്യാസവും അനുബന്ധ ചെലവുകളും പൂര്‍ണമായി സര്‍ക്കാര്‍ വഹിക്കും. ആകെയുള്ള സീറ്റില്‍ 60 ശതമാനം പട്ടികജാതിക്കാര്‍ക്കും, 30 ശതമാനം പട്ടിക വര്‍ഗക്കാര്‍ക്കും, 10 ശതമാനം പൊതു വിഭാഗത്തിനുമായി നീക്കിവച്ചിരിക്കുന്നു. അപേക്ഷാ ഫോറം സ്‌കൂള്‍ ഓഫീസില്‍ നിന്ന് നേരിട്ടും, 9947264151, 9447488521 എന്നീ വാട്സപ്പ് നമ്പരുകളില്‍ നിന്ന് അപേക്ഷകര്‍ ആവശ്യപ്പെടുന്ന മുറയ്ക്കും ലഭ്യമാണ്. അപേക്ഷ അയയ്ക്കേണ്ട വിലാസം പ്രിന്‍സിപ്പല്‍, ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ ഗവ. എം.ആര്‍.എച്ച്.എസ്.എസ്., വാടയ്ക്കല്‍ പി.ഒ., ആലപ്പുഴ 688003.

അയ്യനാവേലി – ചക്കുളത്ത് കാവ് റോഡിന് എംഎല്‍എ ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപയ്ക്ക് ഭരണാനുമതി
പെരിങ്ങര പഞ്ചായത്തിലെ അയ്യനാവേലി- ചക്കുളത്ത് കാവ് റോഡിന് എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി ആയതായി മാത്യു ടി. തോമസ് എംഎല്‍എ അറിയിച്ചു. പെരിങ്ങര നാലാം വാര്‍ഡില്‍ ഇപ്പോള്‍ നിര്‍മാണം പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുന്ന അയ്യനാവേലി പാലത്തിനോട് ചേര്‍ന്ന് ചക്കുളത്ത് കാവ്, മുണ്ടപ്പള്ളി എന്നീ സ്ഥലങ്ങളിലേക്കുള്ള റോഡാണ്. പാലത്തിന്റെയും റോഡിന്റെയും നിര്‍മാണം പൂര്‍ത്തീകരിക്കുന്നതോടു കൂടി വേങ്ങല്‍ ആലുതുരുത്തി ഭാഗത്ത് നിന്നും മേപ്രാല്‍ ഭാഗത്തേക്കുള്ള യാത്ര സുഗമമാകും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇടുക്കി മൂന്നാർ ഗ്യാപ്പ് റോഡിലൂടെയുള്ള യാത്രക്ക് നിരോധനം

0
ഇടുക്കി : ഇടുക്കി ജില്ലയിലെ മൂന്നാർ ഗ്യാപ്പ് റോഡിലൂടെയുള്ള യാത്രക്ക് നിരോധനം....

പട്ടികജാതി വികസന വകുപ്പില്‍ അക്രെഡിറ്റഡ് എഞ്ചിനീയര്‍/ ഓവര്‍സീയര്‍ പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
പത്തനംതിട്ട :  പട്ടികജാതി വികസന വകുപ്പില്‍ അക്രെഡിറ്റഡ് എഞ്ചിനീയര്‍/ ഓവര്‍സീയര്‍ പരിശീലന...

കോഴിക്കോട് സിവിൽ പോലീസ് ഓഫീസർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് ചോമ്പാല പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ഹൃദയാഘാതത്തെ...

ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

0
പത്തനംതിട്ട : ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (വെല്‍ഡര്‍) തസ്തികയിലേക്ക്...