Thursday, March 28, 2024 10:12 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ആട് വളര്‍ത്തല്‍ പരിശീലന ക്‌ളാസ്സ്
മഞ്ഞാടി ഡക്ക് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് ഹാച്ചറിയുടെ നേതൃത്വത്തില്‍ ഈ മാസം 22,23 തീയതികളില്‍ രാവിലെ 10.30 മുതല്‍ 1.30 വരെ ആട് വളര്‍ത്തല്‍ എന്ന വിഷയത്തില്‍ സൗജന്യ ഓണ്‍ലൈന്‍ പരിശീലന ക്‌ളാസ്സ് നടക്കും. താല്പര്യമുള്ളവര്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 9188522711.

Lok Sabha Elections 2024 - Kerala

ഹിന്ദി ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാം
കേരള ഗവണ്‍മെന്റ് പരീക്ഷാ കമ്മീഷണര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന അപ്പര്‍ പ്രൈമറി സ്കൂളിലെ അധ്യാപക യോഗ്യതയായ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സിന് 50 ശതമാനം മാര്‍ക്കോടുകൂടിയുളള പ്ലസ് ടു/ ഹിന്ദി ഭൂഷണ്‍, സാഹിത്യവിശാരദ്, രാഷ്ട്രഭാഷാ പ്രവീണ്‍, സാഹിത്യാചാര്യ എന്നിവയും പരിഗണിക്കും. പട്ടികജാതി മറ്റര്‍ഹ വിഭാഗത്തിന് അഞ്ച് ശതമാനം മാര്‍ക്ക് ഇളവും ഫീസ് സൗജന്യവും ലഭിക്കും . പൂരിപ്പിച്ച അപേക്ഷകള്‍ പ്രിന്‍സിപ്പല്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍ പോസ്റ്റ്, പത്തനംതിട്ട എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍ : 8547126028

ബി കോം ഫിനാന്‍സ് കോഴ്‌സിലേക്ക് പ്രവേശനം
കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് , കാര്‍ത്തികപ്പളളിയില്‍ പുതിയതായി അനുവദിച്ച ബി കോം ഫിനാന്‍സ് കോഴ്‌സിന് ഈ മാസം 27 ന് വൈകുന്നേരം അഞ്ച് വരെ അപേക്ഷിക്കാം. കോളജ് സീറ്റായ 50 ശതമാനത്തിലേക്ക് യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം നേരിട്ട് അപേക്ഷ സമര്‍പ്പിക്കാം. നേരത്തെ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഈ മാസം 27 വരെ തിരുത്തലുകള്‍ വരുത്താന്‍ അവസരമുണ്ട്. കോളജില്‍ ഒഴിവുളള ഏതാനും ബി.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് സീറ്റുകളിലേക്കും അപേക്ഷ സമര്‍പ്പിക്കാം. വെബ്‌സൈറ്റ്: www.ihrd.ac.in,www.keralauniversity.ac.in,http://caskarthikapally.ihrd.ac.in, ഫോണ്‍: 9495069307, 04792485852, 8547005018.

ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി യുടെ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പി.ജി.ഡി.ഇ.ഡി കോഴ്‌സിലേക്ക് യോഗ്യത ഡിഗ്രി. കാലയളവ് ഒരു വര്‍ഷം (രണ്ട് സെമസ്റ്റര്‍). സി.സി എല്‍.ഐ.എസ് കോഴ്‌സിലേക്ക് യോഗ്യത എസ്.എസ്.എല്‍.സി. കാലയളവ് ആറുമാസം ( ഒരു സെമസ്റ്റര്‍). ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റിന് യോഗ്യത ബി ടെക്, ബി.ഇ/എം.ഇ, ബി.എസ്.സി, ബി.സി.എ, എം.സി.എ,ഡിപ്ലോമ, പ്ലസ് ടു. കാലയളവ് ആറുമാസം (ഒരു സെമസ്റ്റര്‍). എ.ഡി.ബി.എം.ഇ കോഴ്‌സിന് ഡിഗ്രി ഇന്‍ ഇലക്ട്രോണിക്‌സ് /ത്രിവത്സര ഡിപ്ലോമയാണ് യോഗ്യത. കാലയളവ് ആറുമാസം (ഒരു സെമസ്റ്റര്‍). ഡി.സി.എഫ്.എ കോഴ്‌സിന് പ്ലസ് ടു വാണ് യോഗ്യത. കോഴ്‌സ് കാലാവധി ആറുമാസം (ഒരു സെമസ്റ്റര്‍). ഡി.സി.എ കോഴ്‌സിന് യോഗ്യത പ്ലസ് ടു. കാലയളവ് ആറുമാസം (ഒരു സെമസ്റ്റര്‍) ഡി.ഡി ടി.ഒ.എ കോഴ്‌സിന് യോഗ്യത എസ്.എസ്.എല്‍.സി. കാലയളവ് ഒരു വര്‍ഷം (രണ്ട് സെമസ്റ്റര്‍). പി.ജി.ഡി.സി.എ കോഴ്‌സിന് യോഗ്യത ഡിഗ്രി. കാലയളവ് ഒരു വര്‍ഷം (രണ്ട് സെമസ്റ്റര്‍) . അവസാന തീയതി ഈ മാസം 31. പ്രായപരിധി 50 വയസ്.വിശദവിവരങ്ങള്‍ക്ക് www.ihrd.ac.in, ഫോണ്‍ : 8547005018, 0478 2485852.

കരാര്‍ വാഹനത്തിന് ടെണ്ടര്‍ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പത്തനംതിട്ട ജില്ലാ വനിതാ ശിശു വികസന ഓഫീസിലെ ഔദ്യോഗിക വാഹനത്തിന് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം- കാര്‍ (എ.സി) വിട്ടു നല്‍കുന്നതിന് വാഹന ഉടമകള്‍ / സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ രണ്ടിന് ഉച്ചയ്ക്ക് ശേഷം രണ്ടു വരെ. ടെണ്ടര്‍ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും ജില്ലാ വനിതാ ശിശുവികസന ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 9895700126.

സ്റ്റേജ് കാര്യേജ് പെര്‍മിറ്റ് ഉടമകള്‍ വാഹനത്തിന്റെ സമയക്രമ പട്ടിക ഹാജരാക്കണം
മോട്ടോര്‍ വാഹന വകുപ്പ് ആധുനികവത്കരണത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ജി.പി.എസ് അധിഷ്ടിത വാഹന നിരീക്ഷണ സംവിധാനം. കേരളത്തിലെ സ്വകാര്യ സ്റ്റേജ് കാര്യേജ് വാഹനങ്ങളുടെ പെര്‍മിറ്റിനോടൊപ്പം അനുവദിച്ചിട്ടുള്ള സമയക്രമ പട്ടിക ഡിജിറ്റലൈസ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പിന്റെയും അനുബന്ധ വകുപ്പുകളുടെയും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതിനായി തീരുമാനിച്ചു.

ഇതുപ്രകാരം സ്റ്റേജ് കാര്യേജ് പെര്‍മിറ്റ് ഉടമകള്‍ അവരവരുടെ വാഹനത്തിന്റെ ഏറ്റവും ആനുകാലികമായി പരിഷ്‌കരിച്ച് അംഗീകരിച്ച സമയക്രമ പട്ടികയുടെ രണ്ട് പകര്‍പ്പുകള്‍ അവയുടെ അസല്‍ സഹിതം അതാതു റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി സെക്രട്ടറിമാരുടെ കൈവശം നേരിട്ട് ഹാജരാക്കണം. ഇതുവഴി എല്ലാ സ്വകാര്യ ബസ് ഉടമകള്‍ക്കും അവര്‍ക്ക് അനുവദിച്ചിട്ടുള്ള റൂട്ടിലെ സ്റ്റേജ് കാര്യേജുകളുടെ ആധികാരികത ഉറപ്പുവരുത്താവുന്നതും ഏതെങ്കിലും വ്യത്യാസമോ തെറ്റുകളോ കടന്നുകൂടിയിട്ടുണ്ടെങ്കില്‍ അവ പരിഷ്‌കരിച്ച് ക്രമപ്പെടുത്തി ലഭ്യമാക്കാവുന്നതാണ്. എല്ലാ ബസുടമകളും ഈ പദ്ധതിയുമായി സഹകരിക്കണമെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു. മോട്ടോര്‍ വാഹന വകുപ്പില്‍ ഏര്‍പ്പെടുത്തുന്ന ആധുനികവത്കരണത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് നല്കുന്ന അധിക സേവനങ്ങള്‍ക്കായുള്ള പദ്ധതികളില്‍ ബസുടമകള്‍ക്കും ഭാഗമാകുന്നതിനും അനുബന്ധ സേവനങ്ങളുടെ ഗുണാഭോക്താവാകുന്നതിനും കഴിയുമെന്നും റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് രണ്ടാം വര്‍ഷ (റെഗുലര്‍) പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു
മൂന്ന് നാല് സെമസ്റ്റര്‍ എസ്‌സിവിടി പരീക്ഷയില്‍ വിജയിച്ച ട്രെയിനികള്‍ക്കും എസ്‌സിവിടി പരീക്ഷ പൂര്‍ണ്ണമായും വിജയിച്ച ട്രെയിനികള്‍ക്കും പ്രൈവറ്റ് ട്രെയിനിയായി അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് രണ്ടാം വര്‍ഷ (റെഗുലര്‍) പരീക്ഷ എഴുതുന്നതിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകര്‍ 1105 രൂപ ട്രഷറിയില്‍ അടച്ച ചെലാനും അപേക്ഷയും അനുബന്ധ രേഖകളുമായി ഈ മാസം 28 ന് ഐ ടി ഐ യില്‍ സമര്‍പ്പിക്കണം. 550 രൂപ ഫൈനോടുകൂടി നവംബര്‍ രണ്ടുവരെയും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് detkerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ ഐ ടി ഐ യുമായി ബന്ധപ്പെടുകയോ ചെയ്യാം. ഫോണ്‍: 0468 2258710.

കരാര്‍ വാഹനത്തിന് ടെണ്ടര്‍ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പത്തനംതിട്ട വനിതാ പ്രൊട്ടക്ഷന്‍ ഓഫീസിലെ ഔദ്യോഗിക വാഹനത്തിന് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം- കാര്‍ (എ.സി) വിട്ടു നല്‍കുന്നതിന് വാഹന ഉടമകള്‍ / സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 30 ന് ഉച്ചയ്ക്ക് ഒന്നു വരെ. ടെണ്ടര്‍ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും വനിതാ പ്രൊട്ടക്ഷന്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 8281999053, 04682329053.

വിദ്യാരംഭം 2020; മൂലൂര്‍ സ്മാരകത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്
മൂലൂര്‍ സ്മാരകത്തിലെ (കേരളവര്‍മ്മ സൗധം) ശ്രീനാരായണവാടത്തിനു മുന്നില്‍ മുന്‍ വര്‍ഷങ്ങളിലേപ്പോലെ വിദ്യാരംഭ ചടങ്ങില്‍ പുറമെ നിന്നുള്ള ആചാര്യന്മാര്‍ ഇത്തവണ ഉണ്ടാകില്ല. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് ഈ മാസം 26 ന് വിജയദശമി നാളില്‍ വിദ്യാരംഭം നടത്തേണ്ട കുഞ്ഞുങ്ങള്‍ക്ക് ആദ്യാക്ഷരം കുറിപ്പിക്കുന്നതിനുള്ള സൗകര്യം മൂലൂര്‍ സ്മാരകത്തില്‍ ഒരുക്കുമെന്ന് മൂലൂര്‍ സ്മാരകം സെക്രട്ടറി അറിയിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചെന്നൈ അല്‍വാര്‍പേട്ടയില്‍ സീലിങ് തകര്‍ന്ന് മൂന്ന് പേര്‍ മരിച്ചു

0
ചെന്നൈ : അല്‍വാര്‍പേട്ടയില്‍ സീലിങ് തകര്‍ന്ന് മൂന്ന് പേര്‍ മരിച്ചു. ...

പരുമല സെമിനാരിയില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടന്നു

0
പരുമല: ക്രിസ്തു തന്റെ ശിഷ്യരുടെ കാല്‍കഴുകി ഏളിമയും കരുതലും സ്‌നേഹവും താഴ്മയും...

നരേന്ദ്രമോദിക്കെതിരെ തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

0
നൃൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് തൃണമൂൽ കോൺഗ്രസ് പരാതി...

കോഴിക്കോട് രേഖകളില്ലാതെ 58,000 രൂപ പിടികൂടി

0
കോഴിക്കോട്: എലത്തൂരിൽ രേഖകളില്ലാതെ പണം പിടികൂടി. 58,000 രൂപയാണ് പിടിച്ചെടുത്തത്. ലോക്സഭാ...